- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതി: പയ്യന്നൂരിൽ മാത്രം പൊളിക്കേണ്ടത് 30 വീടുകൾ; കണ്ണൂരിൽ പ്രതിഷേധം കത്തുന്നു; സാമൂഹ്യാഘാതപഠനം തടഞ്ഞ് പരിസ്ഥിതി പ്രവർത്തകർ; മാടായിപ്പാറയിൽ ഡി.പി. ആർ കത്തിച്ചും പ്രതിഷേധം
കണ്ണൂർ: പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക് എതിരെ കണ്ണൂരിൽ പ്രതിഷേധം കത്തുന്നു. പൊലീസ് സംരക്ഷണത്തിൽ നടക്കുന്ന സാമൂഹിക ആഘാത സർവെയിൽ പല കുടുംബങ്ങളും ഉദ്യോഗസ്ഥരെ ആശങ്കകൾ അറിയിച്ചു. പ്രതിഷേധങ്ങൾ ഉണ്ടാകുന്നതു സർവെയേയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.
പയ്യന്നൂർ കാനത്ത് സാമൂഹ്യ ആഘാത പഠനം നടത്താൻ എത്തിയവരെ തടയാനെത്തിയ പരിസ്ഥിതി പ്രവർത്തകർ പൊലീസ് പ്രതിരോധിച്ചു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം
കണ്ണൂർ ജില്ലയിലെ 23 വില്ലേജുകളിലാണു സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ പയ്യന്നൂർ മുതൽ ചിറയ്ക്കൽ വരെയുള്ള 11 വില്ലേജുകളിൽ സർവേ നടത്തും. പയ്യന്നൂരിൽ മാത്രം 30 വീടുകളാണു പൊളിക്കേണ്ടി വരിക.
ഈക്കഴിഞ്ഞ 21-ാം തീയ്യതിയാണ് ജില്ലയിൽ സിൽവർ ലൈൻ സാമൂഹീക ആഘാതപഠന സർവ്വേ നടപടി ആരംഭിച്ചത്.ആദ്യ ദിവസം പഴയങ്ങാടിയിലാണ് സർവ്വേ നടന്നത് 'ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളിൽ നിന്ന് വിവരങ്ങൾ ആരായുകയും ജനപ്രതിനിധികളിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നതാണ് ആദ്യ നടപടി ,ഇതിന്റ ഭാഗമായി ബുധനാഴ്ച രാവിലെയാണ് സർവ്വേ സംഘം പയ്യന്നൂരിലെത്തിയത്
ഇവർക്ക് വിവരങ്ങൾ നൽകാൻ നാട്ടുകാർ വിസമ്മതിച്ചു.എങ്കിലും സർവ്വേയിൽ ഒപ്പിടാൻ അവർ തയ്യാറായി സാമൂഹിക ആഘാതപഠനം കേവലം പ്രഹസനം മാത്രമെന്ന് മുദ്രാവാക്യം മുഴക്കിയാണ് നാട്ടുകാർ സർവേ നടത്താൻ എത്തിയവരെ തടഞ്ഞത്.
ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലയിൽ മാത്രം കെ.റയിൽ കടന്നു പോകുന്ന 67,7 കിലോമീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി 108 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 100 ദിവസം കൊണ്ട് സർവേ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം.
ഇതിനിടെ കെ.റെയിൽ കോർപറേഷൻ നടപ്പിലാക്കുന്ന സിൽവർ ലൈൻപദ്ധതിയോടുള്ള പ്രതിഷേധ സൂചകമായി മാടായിപ്പാറയിൽ സമരസമിതി പ്രവർത്തകർ ഡി.പി. ആർ കത്തിച്ചു പ്രതിഷേധിച്ചു. കെ.റെയിൽ വിരുദ്ധസമരസമിതി, മാടായിപ്പാറ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലാണ് ഡി.പി. ആർ കത്തിച്ചു പ്രതിഷേധിച്ചത്.
കെ.റെയിൽ വിരുദ്ധസമിതി ചെയർമാൻ എംപി ബദറുദ്ദീൻ അധ്യക്ഷനായി. മാടായിപ്പാറ സംരക്ഷണ സമിതി കൺവീനർ കെ.പി ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി റിയാസ്, സമദ് ചൂടാട്ട്, രാമചന്ദ്രൻ പട്ടേരി, വി.പി മുഹമ്മദലിമാസ്റ്റർ, എസ്.യു റഫീഖ്, പ്രഭാകരൻ കടന്നപ്പള്ളി, വി.വി ഉണ്ണികൃഷ്ണൻ, വി.വി ചന്ദ്രൻ, പാറയിൽ കൃഷ്ണൻ, എം.വി നജീബ്, ടി. സുഹൈൽ, സൽമ, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ