- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിത്ത് പാകിയതും ആയുധ പരിശീലനം നൽകിയതും നിരോധിക്കപ്പെട്ട സിമി; ലോകം മുഴുവൻ ശരിയത്ത് ഭരണം ഉണ്ടാക്കാൻ രൂപം നൽകിയ അൻസാറുകൾ കേരളത്തിലും സജീവം; പടർന്ന് പിടിച്ചത് നക്സൽ മാതൃകയിലെ നിശബ്ദ പ്രവർത്തനം നടത്തി
കൊച്ചി: കേരളത്തിൽ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പുകളിൽ ആയുധ പരിശീലനം നേടിയ അൻസാറുകൾ സജീവമെന്ന് സൂചനകൾ. അൻസാറുകൾ എന്നറിയപ്പെടുന്ന ചാവേറുകൾ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക്(ഐസിസ്) കൂടുമാറിയെന്നാണ് വിലയിരുത്തൽ, കേരളത്തിൽ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് സജീവമാക്കിയത് ഈ സംഘടനയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഏറെ നാളുകളായി ഈ സംഘടന നിശബ്ദമായി പ്രവർത്തിക്കുന്നുണ്ട്. സിമിയുടെ സ്ലീപ്പിങ് സെല്ലുകളുടെ പ്രവർത്തനം തടയാൻ കഴിയാത്തതാണ് ഐസിസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളത്തെ മാറ്റിയതെന്നാണ് സൂചന. ലോകം ഇസ്ലാമിക ഭരണത്തിന്റെ കീഴിലാക്കണമെന്ന ലക്ഷ്യത്തിനുവേണ്ടി തീവ്രസംഘടനകൾക്കു രൂപം നൽകാൻ സജ്ജരായവരാണ് സിമിയിൽനിന്നും പരിശീലനം നേടിയ അൻസാറുകൾ. 30 വയസുവരെയേ അംഗങ്ങൾക്കു സിമിയിൽ പ്രവർത്തിക്കാൻ അവകാശമുള്ളു. പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഇവർ ലോകത്ത് എവിടെയാണെങ്കിലും സംഘടന വളർത്താൻ തയാറാണെന്നു സത്യപ്രതിജ്ഞ ചെയ്യാറുണ്ട്. ഇത്തരത്തിൽ പരിശീലനം നേടിയവർ ഐസിസ്, ഇന്ത്യൻ മുജാഹിദീൻ എ
കൊച്ചി: കേരളത്തിൽ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പുകളിൽ ആയുധ പരിശീലനം നേടിയ അൻസാറുകൾ സജീവമെന്ന് സൂചനകൾ. അൻസാറുകൾ എന്നറിയപ്പെടുന്ന ചാവേറുകൾ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക്(ഐസിസ്) കൂടുമാറിയെന്നാണ് വിലയിരുത്തൽ, കേരളത്തിൽ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് സജീവമാക്കിയത് ഈ സംഘടനയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഏറെ നാളുകളായി ഈ സംഘടന നിശബ്ദമായി പ്രവർത്തിക്കുന്നുണ്ട്. സിമിയുടെ സ്ലീപ്പിങ് സെല്ലുകളുടെ പ്രവർത്തനം തടയാൻ കഴിയാത്തതാണ് ഐസിസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളത്തെ മാറ്റിയതെന്നാണ് സൂചന.
ലോകം ഇസ്ലാമിക ഭരണത്തിന്റെ കീഴിലാക്കണമെന്ന ലക്ഷ്യത്തിനുവേണ്ടി തീവ്രസംഘടനകൾക്കു രൂപം നൽകാൻ സജ്ജരായവരാണ് സിമിയിൽനിന്നും പരിശീലനം നേടിയ അൻസാറുകൾ. 30 വയസുവരെയേ അംഗങ്ങൾക്കു സിമിയിൽ പ്രവർത്തിക്കാൻ അവകാശമുള്ളു. പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഇവർ ലോകത്ത് എവിടെയാണെങ്കിലും സംഘടന വളർത്താൻ തയാറാണെന്നു സത്യപ്രതിജ്ഞ ചെയ്യാറുണ്ട്. ഇത്തരത്തിൽ പരിശീലനം നേടിയവർ ഐസിസ്, ഇന്ത്യൻ മുജാഹിദീൻ എന്നീ ഭീകരസംഘടനകളെ കൂടാതെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലടക്കം നുഴഞ്ഞു കയറിയതായാണ് വിവരം. നേരത്തേ സംസ്ഥാനത്ത് സജീവമായിരുന്ന സിമി പ്രവർത്തകർ കഴിഞ്ഞ വർഷം ആലുവയിൽ യോഗം ചേർന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
പല സംഘടനകളിൽ സജീവമായ ഇവർ അത്യാവശ്യഘട്ടത്തിൽ മാത്രം രഹസ്യയോഗങ്ങൾ നടത്തുന്നത് പതിവാണെന്നും ഇന്റലിജൻസ് പറയുന്നു. എവിടെയും ലഭ്യതയുള്ള സാധനങ്ങൾ ഉപയോഗിച്ച് ബോംബ് നിർമ്മാണമടക്കം പരിശീലിച്ചിട്ടുള്ളവരാണ് പ്രവർത്തകരിൽ ഏറെയും.
കൊച്ചിയിലെ യഹൂദപ്പള്ളി തകർക്കാനെത്തിയ മുൻകാല സിമി പ്രവർത്തകനായ അലാം ജെബ് അഫ്രീദി(37)യും ഐസിസ് പ്രവർത്തകനായിരുന്നു. മുംബൈയിൽ നിന്നുള്ള സോഫ്റ്റ്‌വേർ വിദഗ്ധനാണ് ഇന്ത്യയിൽ ഐസിസിനെ നിയന്ത്രിക്കുന്നത്. ഇയാളാണ് സംഘടനയുടെ ആശയപരമായ ശക്തികേന്ദ്രമെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. സിമിയുടെ പ്രവർത്തകർ നിശബ്ദമായി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഐസിസിന് പോലും വേരോട്ടമുണ്ടാക്കിയത് ഇതാണെന്നും വിലയിരുത്തലുകളുണ്ട്.
അതിനിടെ ഐസിസ് ക്യാമ്പുകളിൽ മലയാളി യുവാക്കളെത്തിയെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ വിവിധ ഇസ്ലാമിക് സംഘടനകളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ശക്തമാക്കി. മുഖ്യധാര മുസ്ലിം സംഘടനകളുമായി യാതൊരു ബന്ധവുമില്ലാത്ത പൂർണ്ണമായി മതവിശ്വാസംമാത്രം ലക്ഷ്യമാക്കി നിങ്ങുന്ന സംഘടനകളെ കാര്യമായി പൊലീസ് സംവിധാനങ്ങൽ ശ്രദ്ധിച്ചിരുന്നില്ല. ഇവയെക്കുറിച്ചുള്ള വിശദമായ അന്വേഷണമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. സംസ്ഥാനത്ത് മുജാഹിദ് വഹാബി ആശയം പിന്തുടരുന്ന സംഘടനകളെ കുറിച്ചുള്ള പൂർണ്ണമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് ആളുകളെ കൊണ്ടു പോയതിന് പിന്നിൽ തൃക്കരിപ്പുർ സ്വദേശി അബ്ദൂൾ റാഷിദ് ആണെന്നാണ് സൂചന. ഏതാനും നാളുകൾ മുമ്പ് വരെ കോഴിക്കോട്ടെ മുജാഹിദുകളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ അഡ്‌മിനിസ്‌ട്രേറ്ററായിരുന്നു അബ്ദൂൾ റാഷിദ്.
തൃക്കരിപ്പൂർ ഉടുമ്പന്തലയിലെ അബ്ദൂൾ റാഷിദാണ് കാസർകോഡുകാരായ 11 പേരെ ഐ.എസിലേക്കെത്തിച്ചതെന്ന സൂചനകളാണ് ശക്തമാകുന്നത്. ഭാര്യ ആയിഷയോടൊപ്പമാണ് ഇയാളെ കാണാതായത്. ഏതാനും നാളുകളായി തൃക്കരിപ്പൂർ കേന്ദ്രീകരിച്ച് ഖുർആൻ ക്ലാസുകളെന്ന പേരിൽ ഇയാൾ ഐസിസിലേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങൾ നടത്തിവരികയായിരുന്നുവെന്ന് കാണാതായ ഡോക്ടർ ഇജാസിന്റെ ബന്ധു മുജീബ് പറഞ്ഞു. മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ പീസ് സ്ഥാപനങ്ങളുടെ അഡിമിനിസ്‌ട്രേറ്റർ ആയിരുന്നു റാഷിദ്.
ഇപ്പോൾ റാഷീദിനൊപ്പം ഐസിസിലേക്ക് ചേക്കേറിയതായി സംശയിക്കുന്ന ചിലർക്ക് നേരത്തെ ഇയാൾ ഈ ഗ്രൂപ്പിൽ ജോലി നൽകിയിരുന്നു. മുജാഹിദ് നേതാവ് എം.എം അക്‌ബറിന്റെ നിയന്ത്രണത്തിലാണ് സ്‌കൂൾ.