- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐയുടെ തീപ്പൊരി നേതാവ്; ക്യാമ്പസ് അക്രമരാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി; ഇച്ഛാശക്തിയുടെ ആൾരൂപം; അരയ്ക്ക് താഴെ തളർന്നെങ്കിലും വീൽചെയറിൽ പൊതുപ്രവർത്തനം; അഭിമന്യുവിന്റെ ഓർമകളിൽ എല്ലാവരോടും അവന് സ്നേഹമായിരുന്നുവെന്ന് വിതുമ്പിയ മനുഷ്യസ്നേഹി: സിപിഎം നേതാവ് സൈമൺ ബ്രിട്ടോ ഓർമയായി; അന്ത്യം തൃശൂരിൽ
തൃശൂർ:സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2006-2011 കാലഘട്ടത്തിൽ നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു. എറണാകുളം നഗരത്തിൽ വടുതലയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിൻ റോഡ്രിഗ്സിന്റെയും മകനായി ജനിച്ചു. വിദ്യാഭ്യാസം എറണാകുളം സെന്റ് ആൽബർട്സ് കോളജിലും ബീഹാറിലെ മിഥില സർവ്വകലാശാലയിലും. കേരളത്തിൽ എൽ. എൽ.ബി.വിദ്യാർത്ഥിയായിരിക്കേ എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റായി. 1983 ഒക്ടോബർ 14ന് കെ.എസ്.യു. പ്രവർത്തകരുടെ കുത്തേറ്റ് അരയ്ക്കു താഴെ തളർന്നു. എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന സീനാ ഭാസ്‌ക്കറെ വിവാഹം ചെയ്തു. സൈമൺ ബ്രിട്ടോ പത്തുവയസ്സുള്ളപ്പോൾ മുതൽ കഥകളെഴുതാൻ തുടങ്ങി സത്യദാനം, അന്വേഷണം, മാതൃഭൂമി വാരികയിലെ ബാലപംക്തി തുടങ്ങി പലതിലും കഥകൾ അച്ചടിച്ചുവന്നു. സ്‌കൂൾവിദ്യാഭ്യസകാലത്തുതന്നെ കഥാസരിത്സാഗരവും ബഷീർ, തകഴി, ദേവ് തുടങ്ങിയവരുടെ ഒട്ടുമിക്ക കൃതികളും വായിച്ചുതീർത്തു.
തൃശൂർ:സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2006-2011 കാലഘട്ടത്തിൽ നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു.
എറണാകുളം നഗരത്തിൽ വടുതലയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിൻ റോഡ്രിഗ്സിന്റെയും മകനായി ജനിച്ചു. വിദ്യാഭ്യാസം എറണാകുളം സെന്റ് ആൽബർട്സ് കോളജിലും ബീഹാറിലെ മിഥില സർവ്വകലാശാലയിലും. കേരളത്തിൽ എൽ. എൽ.ബി.വിദ്യാർത്ഥിയായിരിക്കേ എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റായി. 1983 ഒക്ടോബർ 14ന് കെ.എസ്.യു. പ്രവർത്തകരുടെ കുത്തേറ്റ് അരയ്ക്കു താഴെ തളർന്നു. എസ്.എഫ്.ഐ പ്രവർത്തകയായിരുന്ന സീനാ ഭാസ്‌ക്കറെ വിവാഹം ചെയ്തു.
സൈമൺ ബ്രിട്ടോ പത്തുവയസ്സുള്ളപ്പോൾ മുതൽ കഥകളെഴുതാൻ തുടങ്ങി സത്യദാനം, അന്വേഷണം, മാതൃഭൂമി വാരികയിലെ ബാലപംക്തി തുടങ്ങി പലതിലും കഥകൾ അച്ചടിച്ചുവന്നു. സ്‌കൂൾവിദ്യാഭ്യസകാലത്തുതന്നെ കഥാസരിത്സാഗരവും ബഷീർ, തകഴി, ദേവ് തുടങ്ങിയവരുടെ ഒട്ടുമിക്ക കൃതികളും വായിച്ചുതീർത്തു. ബാല്യകാലം ചെലവഴിച്ച പോഞ്ഞിക്കരയിലെ വീടിന്റെ അയൽക്കാരനായിരുന്ന പ്രശസ്ത എഴുത്തുകാരൻ പോഞ്ഞിക്കര റാഫി എഴുത്തിലും വായനയിലും ഏറെ പ്രചോദനം നൽകി. വിദ്യാഭ്യാസം എറണാകുളത്തും ബീഹാറിലുമായിട്ടായിരുന്നു. 1983 ഒക്ടോബർ 14 നാണ് നട്ടെല്ല്, കരൾ, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിൽ കുത്തേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ബ്രിട്ടോ പിടഞ്ഞുവീണത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും ലോ കോളജ് വിദ്യാർത്ഥിയുമായിരുന്നു അന്നു ബ്രിട്ടോ.
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ കെഎസ്‌യു സംഘട്ടനത്തിൽ പരുക്കേറ്റ എസ്എഫ്‌ഐക്കാരെ സന്ദർശിക്കാൻ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. കെഎസ്‌യു പ്രവർത്തകർ ബ്രിട്ടോയുടെ മുതുകിനു കുത്തുകയായിരുന്നു. അതിനു ശേഷം വീൽചെയറിലായിരുന്നു ബ്രിട്ടോയുടെ ജീവിതം.
അരയ്ക്കു താഴെ തളർന്ന ബ്രിട്ടോയ്ക്ക് ആവശ്യമായ ചികിത്സാസഹായം നൽകുന്നതിൽ സിപിഎം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്ന് എ.പി. വർക്കിയായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി. ബ്രിട്ടോയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നതിന് പ്രത്യേകം ശ്രദ്ധ നൽകി. സോവിയറ്റ് യൂണിയനിൽ നിന്ന് വരെ വിദഗ്ധരെ എത്തിച്ചു. ബ്രിട്ടോയെ കുത്തിയത് തേവര എസ്.എച്ച് കോളേജിൽ പ്രൊഫസറായിരുന്ന മാത്യു ഉലകംതറയുടെ മകനായിരുന്നു. പിന്നീടും ബ്രിട്ടോയ്ക്ക് എല്ലാ പരിഗണനയും നൽകി. ബ്രിട്ടോയുടെ സഹോദരിമാരുടെ വിവാഹം നടത്താൻ ആവശ്യമായ സാമ്പത്തിക സഹായം നൽകിയത് വി.ശിവൻകുട്ടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു. എ.പി. വർക്കിയുടെ നിർദ്ദേശ പ്രകാരം ബ്രിട്ടോ എൽഐസി ഏജന്റായി. എ.പി. വർക്കിയുടെ ഇടപെടലോടെ പാർട്ടിയിലെ ഭൂരിപക്ഷം ആളുകളും പോളിസി എടുത്ത് ബ്രിട്ടോയെ സഹായിച്ചു. അങ്ങനെ വടുതലയിൽ (എറണാകുളം നഗരത്തിനടുത്തുള്ള സ്ഥലം ) വീട് പണിയാൻ കഴിഞ്ഞത്. എ.പി വർക്കിയുടെ മരണ ശേഷവും ബ്രിട്ടോയെ സിപിഎം മറന്നില്ല.