ഫിലാഡൽഫിയ: കഴിഞ്ഞ 30 വർഷക്കാലമായി ഫിലാഡൽഫിയായിലെ സ്ഥിര താമസക്കാരനും, ഐരൂർ കുരുടാമണ്ണിൽ തടത്തിൽ പരേതനായ സൈമൺ വറുഗീസിന്റെയും ചെല്ലമ്മ വറുഗീസിന്റെയും മകനുമായ സൈമൺ  വി. കുറ്റിയിലവുങ്കൽ(79)   ജനുവരി 5ന് ഫിലാഡൽഫിയായിൽ നിര്യാതനായി .

          പരേതന്റെ  വ്യുയിങ്  സർവീസ്  വെസ്റ്റ് സ്ട്രീറ്റ്  റോഡിലുള്ള സെന്റെ തോമസ് ഇവാൻഞ്ചലിക്കൽ ചർച്ചിൽ വച്ച് ( 785 West tSreet Road, Warminster, PA 18974) ഏഴിന്  വ്യാഴാഴ്ച  വൈകിട്ട്  6:00 മണി   മുതൽ 8:30  വരെയും, ഫ്യൂണറൽ സർവീസ്  8ന്  വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 11:30 വരെയും നടത്തപ്പെടും. തുടർന്ന്  മൃതദേഹം വെസ്റ്റ് കൗണ്ടി ലൈൻ റോഡിലുള്ള പൈൻ ഗ്രോവ് മെമോറിയൽ പാർക്ക്  സെമിത്തേരിയിൽ സംസ്‌കരിക്കും . (1475 West Coutny Line Road, Warminster, PA 18974

           ഇലവുംതിട്ട പണമെടുത്തതിൽ കാണ്ടമ്മ സൈമൺ ആണ്  ഭാര്യ.  ബിജു, അലക്‌സ്, അനി, മിനി എന്നിവർ  മക്കളും, ഷൈനി, മിനി, ബീന , സജി എന്നിവർ മരുമക്കളും, ആൽവിൻ, അമൽ, അലീന, അൽമ, നെവിൻ, അലൻ, ജെസ്റ്റിൻ എന്നിവർ കൊച്ചുമക്കളും, (എല്ലാവരും അമേരിക്കയിൽ) പരേതയായ അന്നമ്മ എബ്രാഹാം, പരേതയായ ശോശാമ്മ തോമസ് ,  തോമസ്  വറുഗീസ്, ഡെയിസ്സി കുരുവിള എന്നിവർ സഹോദരങ്ങളുമാണ്.