- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമങ്ങാട് സ്വദേശിനി സിന്ധുവിനെ മസ്കറ്റിൽ കുത്തിക്കൊലപ്പെടുത്തിയ യെമൻ സ്വദേശി കുറ്റം സമ്മതിച്ചു; സലാലയിലെ ഹോട്ടൽ ജീവനക്കാരിയെ തുരുതുരാ കുത്തിയത് മാല മോഷ്ടിക്കാൻ; ഒമാൻ പൊലീസ് പ്രതിയെ പിടികൂടിയത് മരണം നടന്ന് 24 മണിക്കൂറിനകം
മസ്‌കറ്റ്: ഒമാനിൽ ഹോട്ടൽ ജീവനക്കാരിയായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടത്തെിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് യമൻ വംശജൻ എന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നെടുമങ്ങാട് ആര്യനാട് മീനാങ്കൽ കൂട്ടപ്പാറ തടത്തരികത്ത് വിശാലാക്ഷിയുടെ മകൾ സിന്ധു (42) ആണ് മരിച്ചത്. സലാല ഹിൽട്ടൺ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തെിയത്. നാലുവർഷമായി ഹോട്ടലിലെ ക്‌ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു. കമ്പനി താമസസ്ഥലത്താണ് മൃതദേഹം കണ്ടത്തെിയത്. ഫിലിപ്പീൻസ് സ്വദേശിക്കൊപ്പമാണ് സിന്ധു താമസിച്ചിരുന്നത്. സംഭവദിവസം പുറത്തുപോയിരുന്ന ഫിലിപ്പീൻസ് സ്വദേശി വൈകീട്ട് തിരിച്ചത്തെിയപ്പോഴാണ് മരണവിവരം അറിയുന്നത്. മൃതദേഹം കണ്ടത്തെി 24 മണിക്കൂറിനകം പ്രതിയെ ആദമിൽനിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഒമാനിലേക്ക് രേഖകളില്ലാതെ പ്രവേശിച്ച യെമൻ വംശജൻ ആണ് പ്രതിയെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. യുവതിയുടെ ആഭരണങ്ങൾ പ്രതി കവർണ്ണതയും
മസ്‌കറ്റ്: ഒമാനിൽ ഹോട്ടൽ ജീവനക്കാരിയായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടത്തെിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് യമൻ വംശജൻ എന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നെടുമങ്ങാട് ആര്യനാട് മീനാങ്കൽ കൂട്ടപ്പാറ തടത്തരികത്ത് വിശാലാക്ഷിയുടെ മകൾ സിന്ധു (42) ആണ് മരിച്ചത്.
സലാല ഹിൽട്ടൺ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തെിയത്. നാലുവർഷമായി ഹോട്ടലിലെ ക്‌ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു. കമ്പനി താമസസ്ഥലത്താണ് മൃതദേഹം കണ്ടത്തെിയത്.
ഫിലിപ്പീൻസ് സ്വദേശിക്കൊപ്പമാണ് സിന്ധു താമസിച്ചിരുന്നത്. സംഭവദിവസം പുറത്തുപോയിരുന്ന ഫിലിപ്പീൻസ് സ്വദേശി വൈകീട്ട് തിരിച്ചത്തെിയപ്പോഴാണ് മരണവിവരം അറിയുന്നത്. മൃതദേഹം കണ്ടത്തെി 24 മണിക്കൂറിനകം പ്രതിയെ ആദമിൽനിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഒമാനിലേക്ക് രേഖകളില്ലാതെ പ്രവേശിച്ച യെമൻ വംശജൻ ആണ് പ്രതിയെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
യുവതിയുടെ ആഭരണങ്ങൾ പ്രതി കവർണ്ണതയും പൊലീസ് വ്യക്തമാക്കി.മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റ പാടുകളുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും ആഭരണങ്ങൾ വീണ്ടെടുത്തതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകർ പറഞ്ഞു.