ബംഗളുരു: തെന്നിന്ത്യൻ നടി സിന്ധു മേനോന്റെ അമ്മ ശ്രീദേവിക്ക് വാഹനാപകടത്തിൽ പരുക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്ക് പിന്നിൽ ടാക്‌സി കാർ ഇടിച്ചാണ് പരുക്ക് പറ്റിയത്. ബംഗളുരുവിലെ മല്ലേശ്വരത്തേക്ക് ഓട്ടോയിൽ പോകുമ്പോഴായിരുന്നു സംഭവം. സിന്ധുവും കുടുംബവും ബംഗളുരുവിലാണ് സ്ഥിരതാമസം. 

അപകടത്തിൽ പരുക്കേറ്റ ശ്രീദേവിയെ മകൻ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീദേവിയെ ആശുപത്രിയിൽ എത്തിക്കാതെ ഇരു വാഹനങ്ങളിലേയും െ്രെഡവർമാർ പരസ്പരം വഴക്കടിക്കുകയായിരുന്നു. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് ശ്രീദേവിയെ ആശുപത്രിയിൽ എത്തിച്ചത്‌