പാലക്കാട് : മലേഷ്യയില്‍ 2025 ഒക്ടോബര്‍ 24 - 26 നടക്കാനിരിക്കുന്ന 15 -)മത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ മത്സരിക്കുവാന്‍ ഇന്ത്യന്‍ വടംവലി സംഘത്തില്‍ കടമ്പഴിപ്പുറം സ്വദേശി ഗോകുല്‍ നായരും. 650 കിലോഗ്രാം സീനിയര്‍ വടംവലി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മകയാളി താരം കൂടിയാണ് 21 കാരനായ വടക്കേക്കര വീട്ടില്‍ ഗോകുല്‍ നായര്‍.

കടമ്പഴിപ്പുറം ടാഗ് ഓഫ് വാര്‍ അസോസിയേഷന്റെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി തീവ്ര പരിശീലനത്തിലായിരുന്നു.ജംഷാദ്, പ്രണവ്, ഇര്‍ഷാദ് എന്നിവരനാണ് ഗോകുല്‍ നായരുടെ മുഖ്യ പ്രശീലകര്‍. സംസ്ഥാന - ദേശീയ വടംവലി മത്സരങ്ങളില്‍ സ്വര്‍ണ്ണം അടക്കം നിരവധി സമ്മാനങ്ങളും ഇതിനോടകം ഗോകുല്‍ നായര്‍ കരസ്ഥമാക്കിയിട്ടുണ്ട്.

മണ്ണാര്‍ക്കാട് MES കോളേജില്‍ ഒന്നാം വര്‍ഷ ജെര്‍ണലിസം ആന്‍ഡ് മാസ് കമ്യുണിക്കേഷന്‍ വിദ്യാര്‍ത്തിയായ ഗോകുല്‍ നായര്‍ വേങ്ങശ്ശേരി തോട്ടശ്ശേരി വീട്ടില്‍ ഗോപലകൃഷ്ണന്റെയും കടമ്പഴിപ്പുറം വടക്കേക്കര വീട്ടില്‍ മല്ലികയുടേയും മൂത്ത പുത്രനാണ്. ഏക സഹോദരി ആതിര നായര്‍. പരിശീലനത്തിനായി ഡല്‍ഹിയിലെ ദേശീയ ക്യാമ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം.