കൊച്ചി: മീടു ആരോപണത്തിൽ കൊച്ചിയിലെ ഇൻക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിനെക്കുറിച്ച് പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രതികരണം. തനിക്കും സഹോദരി അമൃത സുരേഷിനും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്നും ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അഭിരാമി പ്രതികരിച്ചു.

തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെൺകുട്ടികൾക്കും ഇൻക്ഫക്റ്റഡ് സ്റ്റുഡിയോ താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. അടുത്തിടെ തന്റെ കാലിൽ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു.

'സുജീഷിനെതിരേ ആരോപണം ഉയർന്നത് മുതൽ തന്നോട് പലരും പ്രതികരണം ആരാഞ്ഞിരുന്നു. വ്യക്തിപരമായ തിരക്കുകൾ കാരണം അതിന് സാധിച്ചില്ല. എന്നാൽ ഇപ്പോൾ അതെക്കുറിച്ച് പ്രതികരിക്കാമെന്ന് കരുതി. എനിക്കും സഹോദരിക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവ് കണ്ട് പലർക്കും ഇൻക്ഫെക്ടറ്റ് ടാറ്റു സെന്റർ ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. സുജീഷിൽ നിന്ന് എനിക്ക് വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ മിടൂ ആരോപണത്തെ ഞാൻ ഗൗരവമായി കാണുന്നു', അഭിരാമി സുരേഷ് പറഞ്ഞു.

സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താൻ കേട്ടതെന്നും അതു വിശ്വസിക്കാൻ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു. സുജീഷിൽ നിന്നും തനിക്കു ദുരനുഭവങ്ങൾ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാർത്ത കേൾക്കേണ്ടി വന്നത് ഞെട്ടൽ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. സുജീഷിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിച്ചു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികൾ ഒരിക്കലും അവഗണിക്കരുതെന്നും അഭിരാമി വിഡിയോയിൽ പറഞ്ഞു.

ഓരോ പെൺകുട്ടിയും ലൈംഗികാതിക്രമങ്ങൾക്കെതിരെ ധൈര്യപൂർവം പ്രതികരിക്കേണ്ടതും അത്തരം കൃത്യങ്ങളെ ചെറുത്തു നിൽക്കേണ്ടതും എങ്ങനെയെന്നും അഭിരാമി വിഡിയോയിൽ പറയുന്നുണ്ട്. ഇക്കാലത്ത് പെൺകുട്ടികൾ പെപ്പർസ്‌പ്രേ കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണെന്നും ഗായിക ഓർമിപ്പിച്ചു. ലൈംഗികാതിക്രമം നേരിടേണ്ടി വന്നാൽ ആ സമയത്ത് ചിലപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുതെന്നും അഭിരാമി പറയുന്നു.

ഒരാളുടെ ഇക്കിളിക്ക് സംതൃപ്തി നൽകാൻ മറ്റൊരാളെ ഉപയോഗിക്കുന്നത് എത്ര മോശം കാര്യമാണ്. അത് ആക്രമിക്കപ്പെട്ടയാളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ്. നമുക്കുണ്ടാകുന്ന മോശം അനുഭവങ്ങൾ തുറന്ന് പറയാൻ പലർക്കും സാധിക്കാറില്ല. ലൈംഗിക അതിക്രമത്തെ നേരിടാനും അതിനെതിരേ പ്രതികരിക്കാനും ധൈര്യം സംഭരിക്കേണ്ടത് അത്യവശ്യമാണ്.

ചിലപ്പോൾ ആ സമയത്ത് പ്രതികരിക്കാൻ കഴിയില്ലെന്ന് വരും. എന്നിരുന്നാലും മറ്റുള്ളവരോട് തുറന്ന് പറയാനുള്ള മനസ്സ് കാണിക്കണം. എല്ലാ ദിവസവും ലൈംഗിക അതിക്രമത്തെക്കുറിച്ച് വാർത്തകൾ വായിക്കാറുണ്ട്. ലൈംഗികതയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. അത്തരം ചിന്തകൾക്ക് കുടുംബത്തിൽ നിന്ന് മാറ്റേണ്ടതുണ്ട്. .

സുജീഷിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ചു മുന്നോട്ടു വന്നവരെ അഭിനന്ദിക്കുന്നു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികൾ ഒരിക്കലും അവഗണിക്കരുത്- അഭിരാമി പറഞ്ഞു.

റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി സുരേഷ് എന്ന ഗായിക പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് അവതാരികയായും മോഡലായും അഭിനേത്രിയായുമെല്ലാം അഭിരാമി പ്രേക്ഷകർക്ക് മുന്നിലെത്തി. സ്റ്റേജ് ഷോകളും വ്‌ലോഗിങ്ങുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അഭിരാമിയും സഹോദരിയും ഗായികയുമായ അമൃതയും. ഇപ്പോൾ കൊച്ചിയിലെ ഇൻക്ഫക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് അഭിരാമി.