ചെന്നൈ: കവി വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച യുവ ഗായിക ചിന്മയിയെ സൗത്ത് ഇന്ത്യൻ സിനി, ടെലിവിഷൻ ആർട്ടിസ്റ്റ്‌സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്‌സ് യൂണിയനിൽ നിന്നു പുറത്താക്കി.

അംഗത്വ ഫീസ് അടയ്ക്കാത്തതിന്റെ പേരിലാണിതെന്നാണു വിശദീകരണം. നടനും മുൻ എംഎൽഎയുമായ രാധാ രവിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച സ്ത്രീകളെ ചിന്മയി പിന്തുണച്ചിരുന്നു.