- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാനയിലെ ഗായിക ഹർഷിതയെ കൊലപ്പെടുത്തിയത് സഹോദരീ ഭർത്താവു തന്നെ; മൂന്നുവർഷം മുമ്പ് അമ്മയെ കൊന്നതിന് ദൃക്സാക്ഷി ആയതിനാലാണ് കൊല നടത്തിയതെന്ന് മൊഴി നൽകി ഹർഷിതയുടെ സഹോദരി ലത; ഹർഷിതയെ ഗുണ്ടാ നേതാവായ ദിനേശ് പീഡിപ്പിച്ചിരുന്നു എന്നും ലതയുടെ മൊഴി
പാനിപ്പത്ത്: കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ഹരിയാനയിലെ യുവ ഗായിക ഹർഷിത ദഹിയ (22)യുടെ കൊലപാതകി തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി സഹോദരി രംഗത്തെത്തി. ഇതേസംശയവുമായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ആണ് വെളിപ്പെടുത്തൽ. തന്റെ ഭർത്താവും കൊടും ക്രിമിനലുമായ ദിനേശാണ് സംഭവത്തിന് പിന്നിലെന്ന് ഹർഷിതയുടെ സഹോദരി ലതയാണ് വെളിപ്പെടുത്തിയത്. തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും ഇവർ പറയുന്നു. ഹരിയാനയിലെ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയയായ ഗായിക ഹർഷിത ദഹിയ സംഗീതപരിപാടി കഴിഞ്ഞ് കാറിൽ ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് പാനിപ്പറ്റിന് സമീപം ചമ്രര ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പാനിപത്തിൽ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ഹർഷിതയുടെ കാറിനെ ഓവർടേക്കു ചെയ്ത മറ്റൊരു സംഘം കൈകാട്ടി നിർത്തിയാണ് വെടിവച്ചത്. തോക്കു ചൂണ്ടി ഒപ്പമുള്ളവരെ കാറിനു പുറത്തിറക്കിയ ശേഷമാണ് വെടിയുതിർത്തത്. കഴുത്തിലും നെറ്റിയിലുമായി ആറു റൗണ്ടു വെടിയേറ്റു. തൽക്ഷണം തന്നെ
പാനിപ്പത്ത്: കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ഹരിയാനയിലെ യുവ ഗായിക ഹർഷിത ദഹിയ (22)യുടെ കൊലപാതകി തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി സഹോദരി രംഗത്തെത്തി. ഇതേസംശയവുമായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ആണ് വെളിപ്പെടുത്തൽ. തന്റെ ഭർത്താവും കൊടും ക്രിമിനലുമായ ദിനേശാണ് സംഭവത്തിന് പിന്നിലെന്ന് ഹർഷിതയുടെ സഹോദരി ലതയാണ് വെളിപ്പെടുത്തിയത്. തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ വാടക കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും ഇവർ പറയുന്നു.
ഹരിയാനയിലെ നാടൻ പാട്ടുകളിലൂടെ ശ്രദ്ധേയയായ ഗായിക ഹർഷിത ദഹിയ സംഗീതപരിപാടി കഴിഞ്ഞ് കാറിൽ ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് പാനിപ്പറ്റിന് സമീപം ചമ്രര ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
പാനിപത്തിൽ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ഹർഷിതയുടെ കാറിനെ ഓവർടേക്കു ചെയ്ത മറ്റൊരു സംഘം കൈകാട്ടി നിർത്തിയാണ് വെടിവച്ചത്. തോക്കു ചൂണ്ടി ഒപ്പമുള്ളവരെ കാറിനു പുറത്തിറക്കിയ ശേഷമാണ് വെടിയുതിർത്തത്. കഴുത്തിലും നെറ്റിയിലുമായി ആറു റൗണ്ടു വെടിയേറ്റു. തൽക്ഷണം തന്നെ ഹർഷിത മരിച്ചതായി പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. അക്രമികളെ ഇതുവരെ പിടികിട്ടിയില്ല.
മറ്റൊരു ഗായകനും സഹായിയായ പെൺകുട്ടിയും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിലെത്തിയ രണ്ട് യുവാക്കൾ ഗായിക സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും ഗായകനെയും സഹായിയായ പെൺകുട്ടിയെയും പിടിച്ചിറക്കി ഹർഷിതയ്ക്ക് നേരെ വെടിവച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ കൂടെയുണ്ടായിരുന്നവരെ ആക്രമിക്കാൻ സംഘം മുതിർന്നതുമില്ല.
ഇതിനിടെയാണ് ദഹിയയുടെ സഹോദരി ലത പുതിയ വെളിപ്പെടുത്തലുമായി എ്ത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഹർഷിതയെ പീഡിപ്പിക്കുകയും ഇവരുടെ അമ്മയെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാൾ തടവുശിക്ഷ അനുഭവിക്കുന്നത്. ഈ കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായതിനാലാണ് ഹർഷിതയെ കൊല്ലാൻ ദിനേശ് തീരുമാനിച്ചതെന്നും ലത നൽകിയ മൊഴിയിൽ പറയുന്നു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി അടുത്തിടെ ദഹിയ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ സോനാപ്പത്ത് ജില്ലയിൽ നിന്നുള്ള ഹർഷിത നിലവിൽ ഡൽഹിയിലെ നരേലയിലായിരുന്നു താമസിച്ചിരുന്നത്.
സഹോദരീ ഭർത്താവും ഗുണ്ടാ നേതാവുമായ ദിനേശിൽ നിന്ന് വധഭീഷണിയുള്ളതായാണ് ഹർഷിത അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഹരിയാനയിലെ നാടൻ പാട്ടു ശൈലിയിലുള്ള രാഗിണി ഗാനങ്ങളാണ് ഹർഷിതയെ പ്രശസ്തയാക്കിയത്. നർത്തകിയുമായിരുന്നു.