- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനം എന്റെ ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്ന് മഞ്ജരി; വളരെ നേരത്തേ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം അത് ഡിവോഴ്സ് ആയി; ഇന്നത്തെ കാലത്ത് അതിനെയൊരു ബ്ലാക് മാർക്കായൊന്നും ഞാൻ കാണുന്നില്ലെന്നും ഗായിക
വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷൻ എന്നീ ആലാപന ശൈലികൾ അനായാസേന വഴങ്ങുന്ന മഞ്ജരിയുടെ ഗസലുകൾക്കും ആരാധകർ ഏറെയാണ്. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലുമുൾപ്പെടെ ശ്രദ്ധ നേടിയുട്ട്മുണ്ട്.വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പൊതുവേദികളിൽ പറയാത്ത മഞ്ജരി ഒരു അഭിമുഖത്തിൽ തന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നു. 'വിവാഹ മോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. വളരെ നേരത്തേ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെയൊരു ഡാർക് ക്ലൗഡ് അല്ലെങ്കിൽ ബ്ലാക് മാർക്കായൊന്നും ഞാൻ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാൻ അതിൽ കാണുന്നുള്ളൂ. എനിക്കൊരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്ത
വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷൻ എന്നീ ആലാപന ശൈലികൾ അനായാസേന വഴങ്ങുന്ന മഞ്ജരിയുടെ ഗസലുകൾക്കും ആരാധകർ ഏറെയാണ്. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലുമുൾപ്പെടെ ശ്രദ്ധ നേടിയുട്ട്മുണ്ട്.വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പൊതുവേദികളിൽ പറയാത്ത മഞ്ജരി ഒരു അഭിമുഖത്തിൽ തന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നു.
'വിവാഹ മോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. വളരെ നേരത്തേ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെയൊരു ഡാർക് ക്ലൗഡ് അല്ലെങ്കിൽ ബ്ലാക് മാർക്കായൊന്നും ഞാൻ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാൻ അതിൽ കാണുന്നുള്ളൂ.
എനിക്കൊരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്തതുകൊണ്ട് വിവാഹ മോചിതയായി. അതും കുറേനാൾ മുൻപ് വിവാഹമോചിത ആയതാണ്. അതിനു ശേഷമാണ് ഞാൻ എന്നെ തന്നെ അനലൈസ് ചെയ്തു തുടങ്ങുന്നത്. മുംബൈയിൽ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാടുകാര്യങ്ങൾ ഒരു മനുഷ്യനെന്ന നിലയ്ക്ക് എനിക്ക് പഠിക്കാൻ സാധിച്ചിട്ടുണ്ട്. നമ്മൾ ഇപ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും വളരെ തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട്. അതെനിക്കിഷ്ടാണ് ഇതെനിക്കിഷ്ടമല്ല അങ്ങനെ.
ഈ ഇഷ്ടങ്ങൾ എനിക്ക് കൂടുതലായിരുന്നു. ഇന്ന് അതൊക്കെ മാറി. അവിടെ ഒരു നേരത്ത ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത ആൾക്കാരെ, അത് വാങ്ങിക്കാൻ സാധിക്കാത്ത ആൾക്കാരെ കാണുമ്പോൾ അതിൽ നിന്ന് ഒരുപാടു ഞാൻ പഠിച്ചിരുന്നു. അങ്ങനെ ഒരുപാടു മാറ്റങ്ങൾ എനിക്ക് എന്നിലുണ്ടാക്കാൻ പറ്റിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോൾ അവർക്കെന്തെങ്കിലും വാങ്ങിക്കൊടുക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അതിൽ ഞാൻ വളരെ സന്തോഷവതിയായിരിക്കും.
നേരത്തേ പറഞ്ഞത് പോലെ എന്റെ ഇമോഷണൽ ആസ്പെക്ട് അതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഞാൻ ആരെയെങ്കിലും സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം' മഞ്ജരി പറഞ്ഞു.നമുക്ക് ലൈഫിൽ ഏറ്റവും വേണ്ടത് ഇങ്ങനത്തെ ഒരു പ്രോജക്ട് ആണ്... ഹാപ്പിനസ്സ് പ്രോജക്ട്...ലൈഫ് എന്നത് ഒരു ഹാപ്പിനെസ്സ് പ്രൊജക്റ്റ് ആണ്. ജീവിതത്തിൽ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കിൽ പിന്നെ അതിൽ അർത്ഥമില്ല.