- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22 ഫീമെയിലിൽ ഗർഭിണിയായ തടവു പുള്ളി; ഉറുമിയിലേയും ചാപ്പാക്കുരിശിലേയും വേറിട്ട ശബ്ദം; 'ഇനി വരുന്നൊരു തലമുറയ്ക്ക്' എന്ന ഗാനം പാടി സോഷ്യൽ നെറ്റ്വർക്കിൽ താരമായ രശ്മി സതീഷിനെ പരിചയപ്പെടാം
ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....... ആധുനിക മനുഷ്യജീവതത്തിന്റെ പോക്കിൽ വളരെ പ്രസക്തമാണ് ഈ ചോദ്യം. ഇരുപത്തി രണ്ട് വർഷമുമ്പ് മലയാളിയുടെ കാതിലേക്ക് എത്തിയ പ്രിയ പാട്ടാണ് ഇത്. ഇത് സോഷ്യൽ മീഡിയയിലെ യുവ തലമുറയ്ക്കായി വീണ്ടും പാടി. അർത്ഥതലത്തിനൊപ്പം അവതരണത്തിലെ വേറിട്ട ശബ്ദം കൂടിയായപ്പോൾ പാട്ട് ഹിറ്റായി. വലിയ സന്ദേശം സോഷ്യൽ
ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....... ആധുനിക മനുഷ്യജീവതത്തിന്റെ പോക്കിൽ വളരെ പ്രസക്തമാണ് ഈ ചോദ്യം. ഇരുപത്തി രണ്ട് വർഷമുമ്പ് മലയാളിയുടെ കാതിലേക്ക് എത്തിയ പ്രിയ പാട്ടാണ് ഇത്. ഇത് സോഷ്യൽ മീഡിയയിലെ യുവ തലമുറയ്ക്കായി വീണ്ടും പാടി. അർത്ഥതലത്തിനൊപ്പം അവതരണത്തിലെ വേറിട്ട ശബ്ദം കൂടിയായപ്പോൾ പാട്ട് ഹിറ്റായി. വലിയ സന്ദേശം സോഷ്യൽ മീഡിയ ഏറ്റെടുത്തു. 22 ഫീമെയിൽ കോട്ടയത്തിലെ ഗർഭിണിയായ തടവുപുള്ളിയെ അവതരിപ്പിച്ച രശ്മി സതീഷിന്റെ ശബ്ദമാണ് ജനഹൃദയങ്ങൾ ഏറ്റെടുത്ത് ഒപ്പം പാടുന്നത്. അഭിനേതാവ് എന്നതിലുപരി സംഗീതത്തോട് തന്നെയാണ് രശ്മിക്ക് എന്നും ആദ്യ പ്രണയം.
ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....... പരിസ്ഥിതിയെ നശിപ്പിക്കുന്നതിന് എതിരെയുള്ള ഓർമ്മപ്പെടുത്തലാണ് ഇത്. സോഷ്യൽ മീഡിയ പാട്ട് ഏറ്റെടുത്തതോടെ പാട്ടുകാരിക്കും സാധ്യതകൾ തുറന്നുകിട്ടി. സൗണ്ട് റിക്കോർഡിങ്ങിന്റെ ആധുനിക സങ്കേതങ്ങൾ സായത്വമാക്കിയ ഈ യുവതിയെ തേടി ഇന്ന് വിദേശ അവസരങ്ങളുമെത്തുന്നു. അതിന്റെ സന്തോഷം മാറച്ചുവയ്ക്കുന്നുമില്ല. പക്ഷേ പണമുണ്ടാക്കാൻ സ്റ്റേജ് ഷോകളെന്ന ആശയത്തെ അംഗീകരിക്കുന്നുമില്ല. ഇതുവരെ പഠിച്ച സംഗീതത്തിൽനിന്നെല്ലാം ഉൾക്കൊണ്ട് തന്റേതായ ഒരു ശൈലി രൂപപ്പെടുത്താനാണ് ആഗ്രഹമെന്ന് രശ്മി വ്യക്തമാക്കി. വരികൾ പ്രസക്തമായതുകൊണ്ടാകാം ചുണ്ടുകളിൽനിന്ന് ചുണ്ടുകളിലേക്ക് ഈ ഗാനം ഒഴുകിപ്പോയത്. 22 വർഷംമുമ്പ് ഇഞ്ചക്കാട് ബാലചന്ദ്രൻ എഴുതിയ പാട്ട് നാടൊന്നടങ്കം ഏറ്റെടുത്തത് എന്റെ ശബ്ദത്തിലൂടെയായിരുന്നു എന്നത് അഭിമാനകരംതന്നെയെന്നും വിശദീകരിക്കുന്നു.
വയനാട്ടിലാണ് എംഎസ്ഡബ്ല്യുവിന് പഠിച്ചത്. അക്കാലത്ത് ആദിവാസികൾക്കിടയിൽനിന്നും മറ്റും ഒരുപാട് നാടൻപാട്ടുകൾ ശേഖരിച്ചു. ഇവ കേൾക്കുകയും പാടുകയും പതിവായി. കോളേജിലെ സാംസ്‌കാരികപ്രവർത്തനങ്ങളിലും സജീവമായിരുന്നു. എംഎസ്ഡബ്ല്യുവിനെ തുടർന്ന് കൊൽക്കത്തയിൽ സത്യജിത്‌റായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഡിയോഗ്രഫി കോഴ്‌സിന് ചേർന്നു. അവിടത്തെ ജീവിതം കാഴ്ചപ്പാടിനെ ആകെ ഇളക്കിമറിച്ചു. സംഗീതത്തോടൊക്കെയുള്ള അവരുടെ സമീപനം വല്ലാതെ അത്ഭുതപ്പെടുത്തി. ശാന്തിനികേതനിലൊക്കെ പോകുമ്പോഴാണ് സംഗീതത്തിന്റെ അപാരശക്തി തിരിച്ചറിയുന്നത്-രശ്മി പറയുന്നു.
എംഎസ്ഡബ്ല്യു പഠനകാലത്ത് ചെറുനാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. അന്ന് സാമൂഹ്യപ്രശ്‌നങ്ങളിൽ ഇടപെട്ടത് പാടിയും അഭിനയിച്ചുമൊക്കെയാണ്. ലെനിൻ രാജേന്ദ്രന്റെ 'മകരമഞ്ഞി'ന്റെ സൗണ്ട് റെക്കോഡിസ്റ്റ് ഞാനായിരുന്നു. നായകനായിരുന്ന സന്തോഷ് ശിവൻ മുഖേനയാണ് ഉറുമിയിൽ പാടാൻ അവസരം ലഭിച്ചത്. ആഷിഖ് അബുവും റിമ കല്ലിങ്കലും പിന്നണിപ്രവർത്തകരുമെല്ലാം സുഹൃത്തുക്കളായിരുന്നു. അങ്ങനെ 22 എഫ്‌കെയിൽ അവസരം ലഭിച്ചു. ചെറിയ റോൾ എന്നാണ് പറഞ്ഞതെങ്കിലും അത്യാവശ്യം ചെയ്യാനുള്ള കഥാപാത്രമായിരുന്നു സുബൈദ. പിന്നീട് 'ഇടുക്കി ഗോൾഡി'ലും ചെറിയ വേഷം ചെയ്തു. സംഗീതമാണ് എന്റെ ലോകമെങ്കിലും നല്ല വേഷം കിട്ടിയാൽ അഭിനയിക്കും-നടിയും ഗായികയും ഒരു പോലെ പറയുന്നു.
പാട്ടിന്റെ പുതിയ ഉറവുകൾതേടി ബാവുൾഗായികയെപ്പോലെ ഒഴുകിപ്പരക്കുന്ന ഗായികയാണ് രശ്മി. ഉറുമി, ചാപ്പാകുരിശ്, ബാച്ചിലർ പാർട്ടി, ഖുബ്‌സൂരത്ത് അടക്കം നിരവധി സിനിമകളിൽ രശ്മിയുടെ വേറിട്ട ശബ്ദം ശ്രദ്ധിക്കപ്പെട്ടു. കൊൽക്കത്തയിൽ സത്യജിത്‌റായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയത് ഓഡിയോഗ്രഫി. ഇപ്പോൾ തിരക്കേറിയ സൗണ്ട് റെക്കോഡിസ്റ്റ്. നാടകസിനിമാനടി നിലമ്പൂർ ആയിഷയെക്കുറിച്ചെടുത്ത'അഭിനേത്രി' എന്ന ഡോക്യുമെന്ററിയിലും സമീർ താഹിറിന്റെ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'യിലും സഹസംവിധായകയായും പ്രവർത്തിച്ചു. ഷോർട്ഫിലിം, കോർപറേറ്റ് ഫിലിം, പരസ്യചിത്രം എന്നിവയിലും സൗണ്ട് റെക്കോഡിസ്റ്റായിരുന്നു.
സോഷ്യൽ മീഡിയയിൽ ഹിറ്റായ ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....... എന്ന പാട്ട് വയനാട്ടിലെ കനവിന്റെ വേദിയിലാണ് ആദ്യം കേൾക്കുന്നത്. പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥയിൽ ഉൾപ്പെടുത്തി. പാട്ട് യൂട്യൂബിൽ വന്ന് മണിക്കൂറുകൾക്കകം ലക്ഷങ്ങൾ കേട്ടു. വാട്ട്‌സ്ആപ്പും ഫേസ് ബുക്കും അത് വൈറലാക്കി. പാട്ട് ഹിറ്റായതോടെ വിദേശത്തുനിന്നുൾപ്പെടെ പരിപാടികൾക്ക് ക്ഷണിക്കുന്നുണ്ട്. സ്റ്റേജ് പ്രോഗ്രാം നടത്തിയാൽ പണമുണ്ടാക്കാം; പക്ഷേ, അങ്ങനെ ചെയ്യണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. സംഗീതത്തിൽ എന്റേതായ വഴിയിലൂടെ സഞ്ചരിക്കണമെന്നാണ് ആഗ്രഹം-രശ്മി പറയുന്നു.
പാട്ടിനോടുള്ള അച്ഛന്റെ സ്‌നേഹമാണ് രശ്മിയെ പാട്ടുകാരിയാക്കിയത്. കർണാട്ടിക് സംഗീതത്തോടുള്ള താൽപ്പര്യം മനസ്സിലാക്കിയ അച്ഛൻ തമിഴ്‌നാട്ടുകാരൻ മുത്തയ്യഭാഗവതരുടെ അടുത്ത് പഠിക്കാൻ അയച്ചു. അദ്ദേഹമാണ് ആദ്യഗുരു. പിന്നീട് സ്വാമിനാഥൻ, ജയചന്ദ്രൻ, സരോജിനി ടീച്ചർ, ആലപ്പി ശ്രീകുമാർ തുടങ്ങിയവരുടെ കീഴിൽ സംഗീതപഠനം. കൊൽക്കത്തയിൽ സത്യജിത്‌റായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഡിയോഗ്രഫി കോഴ്‌സിന് ചേർന്നപ്പോഴാണ് ജീവത വഴി മാറന്നത്. കൊൽക്കത്തയിൽ ഏക് താരയുമായി അലഞ്ഞുതിരിയുന്ന ബാവൂൾ ഗായകരൊക്കെ അത്ഭുതപ്പെടുത്തിയ കാഴ്ചയാണ്. സംഗീതത്തെ കുറെക്കൂടി ഗൗരവത്തോടെ കാണുന്നതിനാൽ കോഴ്‌സ് കഴിഞ്ഞിട്ടും കൊൽക്കത്തയിൽ ജീവിക്കാനാണിഷ്ടം.
പണ്ഡിറ്റ് രവിശങ്കറിന്റെ തബലിസ്റ്റ് തന്മോയ് ബോസ്, കനിഷ്‌ക സർക്കാർ...തുടങ്ങി പ്രമുഖരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് വലിയ ഭാഗ്യം. ഉറുമി, ചാപ്പാകുരിശ്, ബാച്ചിലർ പാർട്ടി, മാറ്റിനി, സൗണ്ട്‌തോമ, ഫ്രൈഡേ, സിലോൺ (തമിഴ്), ഖുബ്‌സൂരത്ത് (ഹിന്ദി), റാസ്പ്പുട്ടിൻ, തുടങ്ങി കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് ഞാൻ പാടിയത്. അപ്പാ നമ്മുടെ കുമ്പളത്തൈ....ചലനം...ചലനം...(ഉറുമി) ഒരു നാളും കാണാതെ..(ചാപ്പാകുരിശ്) അയലത്തെ വീട്ടിലെ(മാറ്റിനി) കപ്പാകപ്പാ...(ബാച്ചിലർ പാർട്ടി) അമ്പിളി മാമാൻ (സൗണ്ട് തോമ) ആരാരോ ആരോമലേ..(ഫ്രൈഡേ) എഞ്ചിൻ കീ സീട്ടീ (ഖുബ്‌സൂരത്ത്) തുടങ്ങി പാടിയ പാട്ടുകളെല്ലാം വ്യത്യസ്തതയുണ്ട്. ഉടൻ ചിത്രീകരണം തുടങ്ങുന്ന സിജു ബാവയുടെ 'നാളെ' യിൽ സൗണ്ട് റെക്കോഡിസ്റ്റായി വർക്ക് ചെയ്യുന്നു. അതിനുശേഷം ചില ചിത്രങ്ങളിൽ പാടുന്നുമുണ്ട്-രശ്മി ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെയാണ് നോക്കുന്നത്.