- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലിരുന്ന എസ്‌പി.ബാലസുബ്രഹ്മണ്യം ബോധം വീണ്ടെടുത്തു; വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും എസ്‌പിബി ആളുകളെയും ഡോക്ടർമാരെയും തിരിച്ചറിയുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ; ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഐസിയുവിൽ കയറി കണ്ടെന്നും മകൻ ചരണും; പ്രിയ ഗായകന് വേണ്ടി പ്രാർത്ഥിച്ച് തെന്നിന്ത്യൻ സിനിമാ ലോകവും
ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ കഴിയുന്ന ഗായകൻ എസ്‌പി.ബാലസുബ്രഹ്മണ്യം ബോധം വീണ്ടെടുത്തെന്നു മെഡിക്കൽ ബുള്ളറ്റിൻ. വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും എസ്‌പിബി ആളുകളെയും ഡോക്ടർമാരെയും തിരിച്ചറിയുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഐസിയുവിൽ കയറി കണ്ടെന്നും മകൻ ചരൺ പറഞ്ഞു.
ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിയിലാണ് എസ്‌പി ബി ചികിത്സയിലുള്ളത്. ചികിത്സയിലുള്ള ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് ഫലം നെഗറ്റീവായി എന്ന വാർത്തകൾ തള്ളി മകൻ എസ് പി ചരൺ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അച്ഛന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ചരൺ പ്രതികരിച്ചിരുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് എസ് പിബിക്ക് കോവിഡ് നെഗറ്റീവായി എന്ന വാർത്ത ചരൺ തള്ളിയിരുന്നത്
അച്ഛന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർമാരുമായി ചർച്ച ചെയ്തശേഷമാണ് പോസ്റ്റ് ചെയ്യാറുള്ളതെന്നും അച്ഛനെ കുറിച്ച് കൃത്യമായി വിവരം നൽകാൻ കഴിയുന്ന ആൾ താൻ മാത്രമാമെന്നും ചരൺ വീഡിയോയിൽ വ്യക്തമാക്കുന്നു. അച്ഛന് കോവിഡ് നെഗറ്റീവായി എന്ന തരത്തിൽ വാർത്തകൾ വന്നത് നിർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്ന് ചരൺ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യം സ്ഥിരതയുള്ളതായി എന്നത് ഭാഗ്യമാണെന്ന് ചരൺ പറഞ്ഞു. ഇതിലൂടെ ശ്വാസകോശത്തിന്റെ പ്രവർത്തനം എത്രയും വേഗം വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-ചരൺ വ്യക്തമാക്കി. ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷം വൈകുന്നേരം അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച വിവരം അറിയിക്കാമെന്നും ചരൺ പറഞ്ഞു.