മസ്‌കറ്റ്: പകർച്ചാവ്യാധികൾ തടയാനുള്ള നടപടികളുടെ ഭാഗമായി സ്‌കത്ത് മുനിസിപ്പിലിറ്റി ബാർബർ ഷാപ്പുകളിൽ ഡിസ്‌പോസിബിൾ ഷേവിങ് കിറ്റുകൾ നിർബന്ധമാക്കുന്ന നിയമം തിങ്കളാഴ്‌ച്ച മുതൽ പ്രബാല്യത്തിലാകും. പുരുഷ ഹെയർഡ്രസിങ്ങ് സലൂണുകളിലും സിംഗിൾ യൂസ് ഷേവിങ്ങ് കിറ്റ് ജൂൺ 8 മുതൽ നിർബന്ധിതമാക്കിയിട്ടുണ്ട്.

റേസർ,പ്ലാസ്റ്റിക് ഏപ്രൺ,അൽക്കഹോൾ സ്വാബ്‌സ് എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാകുക. മൂന്ന് മാസം മുമ്പേ സലൂണുകൾക്ക് ഇതുസംബന്ധിച്ച നിയമം നടപ്പിലാക്കിയിരുന്നു. എന്നാൽ ജൂൺ 8 മുതലാണ് ഇത് കർക്കശമാക്കുന്നത്.

സിംഗിൾ യൂസ് കിറ്റിന് വില 200 നും 300 നും ഇടയ്ക്ക് പൈസയാണ്. അനാവശ്യമായി വില വർദ്ധിപ്പിക്കാൻ സലൂണുകൾക്ക് അനുമതിയില്ല. ഒറ്റത്തവണ മാത്രമേ സിംഗിൾ യൂസ് കിറ്റ് ഉപയോഗിക്കാവൂ. ഉപയോഗത്തിനുശേഷം നശിപ്പിച്ച് കളയേണ്ടതാണ്. ഇൻഫക്ഷൻ മൂലമുള്ള രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് രക്ഷപെടാൻ ഇതുവഴി സാധിക്കും. പുതിയ നിയമം ഉപഭോക്താക്കളും ഹെയർഡ്രസേഴ്‌സും പാലിക്കേണ്ടതാണ്.

ജോലി സമയത്ത് ഹെയർഡ്രസേഴ്‌സ് ആൻഡ്‌മൈക്രോബിയൽ ഹാൻഡ് റബ്ബ്, ക്ലീൻ കോട്ട്, മാസ്‌ക് എന്നിവ ധരിക്കേണ്ടതാണ്. ബാർബർഷോപ്പുകളിൽ സിംഗിൾ യൂസ് ഷേവിങ്ങ് കിറ്റ് ഉപയോഗിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ മുനിസിപ്പാലിറ്റി ഉത്തരവിട്ടിരുന്നു. നിയമലംഘനം നടത്തുന്നവർ 250 ഒമാനി റിയാൽ പിഴ അടയ്ക്കണം. നിയമലംഘനം ആവർത്തിച്ചാൽ പിഴയും ഇരട്ടിയാകും. നിയമലംഘകരെ പിടികൂടാൻ മുനിസിപ്പാലിറ്റിയും ഉപഭോക്തൃ അഥോറിറ്റിയും പരിശോധന ശക്തമാക്കും.