ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയിൽ സിസിഡി വിഭാഗവും പാരീഷ് യൂത്ത് മിനിസ്ട്രിയും ഇടവക ക്വയറും ചേർന്ന് നടത്തിയ വിവിധ കരോൾ പരിപാടികൾ ശ്രദ്ധേയമായി.

ക്രിസ്മസ് രാത്രിയിലെ ദേവാലയ ശുശ്രൂഷകൾക്കു മുമ്പായി സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വികാരി ഫാ. ജോൺസ്റ്റി തച്ചാറ ഏവർക്കും സ്വാഗതം ആശംസിച്ചു.

തൂവെള്ള വസ്ത്രത്തിൽ കുഞ്ഞുമാലാഖാമാരായി വേഷമിട്ട ഇടവകയിലെ പ്രീകെ മുതൽ രണ്ടാം ക്ലാസുവരെയുള്ള നൂറോളം കുട്ടികൾ ചേർന്നാലപിച്ച സിംഗിങ് ഏയ്ഞ്ചൽസ് എന്ന പ്രത്യേക കരോൾ ഗാനശുശ്രൂഷ ക്രിസ്മസ് രാവിനെ ഭക്തിസാന്ദ്രമാക്കി. തുടർന്ന് പാരീഷ് യൂത്ത് മിനിസ്ട്രിയുടെയും ഇടവക ക്വയറിന്റേയും നേതൃത്വത്തിൽ പ്രത്യേക കരോളുകളും നടന്നു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ