- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.മുബീനുൽ ഹഖ് നദ്വിയെ ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി ആദരിച്ചു
മങ്കട: മൂന്ന് വർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കിയ ലഖ്‌നൗ ക്യാമ്പസിലെ ആദ്യ പി എച്ച് ഡി ഹോൾഡർ ഡോ.മുബീനുൽ ഹഖ് നദ്വിയെ ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി ആദരിച്ചു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം പ്രസിഡന്റ് കെ മുഹമ്മദ് ഷമീം, സെക്രട്ടറി അസ്ലം പടിഞ്ഞാറ്റുമുറി, കമ്മിറ്റിയംഗങ്ങളായ അഫ്‌സൽ കടന്നമണ്ണ, ജസീൽ സി. പി എന്നിവർ സംബന്ധിച്ചു.
മൗലാനാ ആസാദ് നാഷനൽ ഉറുദു യൂണിവേഴ്‌സിറ്റി(MAANU) യിൽ നിന്ന് 'പര്യായപദ പ്രയോഗം വിശുദ്ധ ഖുർആനിൽ' എന്ന വിഷയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി മൗലാനാ ആസാദ് നാഷനൽ ഉറുദു യൂണിവേഴ്‌സിറ്റി (MAANU) ലക്‌നൗ കാമ്പസിൽ നിന്നാണ് ഗവേഷണ പഠനം പൂർത്തിയാക്കിയത്. അഫ്ദൽ ഉലമ പ്രിലിമനറിക്ക് ശേഷം ലക്‌നൗ ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ പഠനം പൂർത്തിയാക്കി. കാലികറ്റ് സർവകലാശാലയിൽ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ ശേഷം 2017 ലാണ് ലക്‌നൗ മൗലാന ആസാദ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ പഠനമാരംഭിച്ചത്. മൂന്ന് വർഷത്തെ കുറഞ്ഞ കാലയളവിൽ പഠനം പൂർത്തിയാക്കി MAANU ലക്‌നൗ കാമ്പസിലെ ആദ്യത്തെ Phd holder എന്ന പ്രത്യേകതയോടെയാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
നദ്വ അലുംനി അസോസിയേഷൻ കേരള സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസ്റ്റൻസ് എജുകേഷൻ ഡിപാർട്ട്‌മെന്റ് അസി: പ്രൊഫസറുമായിരുന്നു.
കറുമുകിൽ ഉമർ സുല്ലമി, റാബിയ കൊമ്പൻ എന്നിവരുടെ മകനായ മുബീൻ മങ്കട കടന്നമണ്ണ സ്വദേശിയാണ്.