ഹൈദരബാദ്: ആസ്‌ട്രേലിയയിൽ നിന്നും നാട്ടിലെത്തിയ സിറാജ് എയർപോർട്ടിൽ നിന്നുനേരെ പോയത് പിതാവിന്റെ ഖബറിടത്തിലേക്ക്.സിറാജ് ഇന്ത്യൻ ടീമിനൊപ്പം ആസട്രേലിയൻ പര്യടനത്തിലായിരിക്കവേയാണ് സിറാജിന്റെ പിതാവ മുഹമ്മദ ഗൗസ അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്.മകൻ രാജ്യത്തിനുവേണ്ടി കളിക്കുന്നത് സ്പനം കണ്ടിരുന്നതാണ് സിറാജിന്റെ പിതാവ്. എന്നാൽ ഓസ്‌ട്രേലിയയിൽ ചരിത്രവിജയം ഇന്ത്യ നേടുമ്പോൾ അതിൽ നിർണ്ണായകമായ മകന്റെ പ്രകടനം കാണാൻ വേണ്ടിപിതാവ് ഉണ്ടായില്ല.

പിതാവിന്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐ അനുവാദം നൽകിയിരുന്നെങ്കിലും മാതാവിന്റെ നിർദേശത്തെത്തുടർന്ന് സിറാജ ആസട്രേലിയയിൽ തന്നെ തുടരുകയായിരുന്നു. ടെസ്റ്റ അരങ്ങേറ്റത്തിനിടെ ദേശീയ ഗാനത്തിനിടെ കണ്ണുനിറഞ്ഞ നിൽക്കുന്ന സിറാജിന്റെ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ പിതാവിന്റെ
മരണത്തെയും ആസട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപങ്ങളെയും അതിജീവിച്ച സിറാജ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ വീഴ്‌ത്തിയ താരമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യ ചരിത്ര വിജയം നേടിയ ഗാബ്ബ ടെസ്റ്റിലെ രണ്ടാം ഇന്നിങസിൽ അഞ്ചുവിക്കറ്റുമായി സിറാജ് ഏറെ തിളങ്ങിയിരുന്നു.

സിറാജ് ഇന്ത്യൻടീമിലിടം പിടിച്ചതോടെ ഹൈദരാബാദിലെ ഓട്ടോതൊഴിലാളിയായിരുന്ന പിതാവ മുഹമ്മദ ഗൗസ വാർത്തകളിലിടം പിടിച്ചിരുന്നു. 63കാരനായ ഗൗസ ശ്വാസകോശ അസുഖങ്ങളെത്തുടർന്നാണ് മരണപ്പെട്ടത്.