- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിറിയൻ മുൻ എംപിയെ ഇസ്രയേൽ വധിച്ചു; വീട്ടിലേക്ക് മടങ്ങവേ ഇസ്രയേൽ സൈന്യം വെടിവെച്ചെന്ന് റിപ്പോർട്ടുകൾ
കെയ്‌റോ: സിറിയൻ പാർലമെന്റ് മുൻ അംഗം മേധാത് അൽ-സാലെഹിനെ ഇസ്രയേൽ വെടിവച്ചുകൊന്നു. സിറിയൻ മന്ത്രിസഭയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-ഇഖ്ബരിയ ചാനലാണ് വാർത്ത പുറത്തുവിട്ടത്.
ശനിയാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോൾ ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകൾക്ക് സമീപം സിറിയയിലെ ഐൻ അൽ-തിനെഹ് ഗ്രാമത്തിൽവച്ച് ഇസ്രയേൽ സൈന്യം അദ്ദേഹത്തിനു നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സന വാർത്താ ഏജൻസി റിപ്പോർട്ട്‌ചെയ്തു.
അങ്ങേയറ്റം ഭീരുത്വപരമായ ക്രിമിനൽ നടപടിയാണ് ഇസ്രയേലിന്റേതെന്ന് സിറിയൻ സർക്കാർ അപലപിച്ചു. ഇസ്രയേൽ സൈനിക വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചു.
1985ൽ ഇസ്രയേൽ അധിനിവേശത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ മേധാത് 12 വർഷം ഇസ്രയേലിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
Next Story