- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ ഘാതകനെ കണ്ടെത്തിയ ശേഷം മരിക്കണമെന്ന മോഹം അവശേഷിപ്പിച്ച് തോമസ് വിട പറഞ്ഞു; സിസ്റ്റർ അഭയയുടെ പിതാവ് നിര്യാതനായി
കോട്ടയം: മകളുടെ ഘാതകനെ എന്നേന്നേക്കുമായി ജയിലിൽ അടയക്കണമെന്നതായിരുന്ന മോഹം. അത് അവേശിപ്പിച്ച് പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സിസ്റ്റർ അഭയയുടെ പിതാവ് ഐക്കരക്കുന്നേൽ തോമസ് (72) അന്തരിച്ചു. അസുഖബാധിതനായി തലയോലപ്പറമ്പ് പൊതി മേഴ്‌സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.55നായിരുന്നു മരണം. മൃതദേഹം മോനിപ്പള്ളി എം.യു.എം. ആശുപത്രി മോർച്ചറിയിൽ. അഭയയുടെ മരണശേഷം കൊലപാതകികളെ പിടികൂടണമെന്ന ആവശ്യവുമായി തോമസാണ് നിയമയുദ്ധം നടത്തിയിരുന്നത്. അരീക്കരയിൽ താമസിക്കുന്നതിനിടയിലാണ് സിസ്റ്റർ അഭയയുടെ മരണം. വൈകാതെ തോമസും കുടുംബവും കുറവിലങ്ങാടിന് താമസം മാറ്റി. കഴിഞ്ഞ രണ്ട് വർഷമായി തോമസും ഭാര്യ ലീലയും ഏകമകൻ ബിജുവിനൊപ്പം താമരക്കാടായിരുന്നു താമസം. ദുബായിൽ ജോലിചെയ്യുന്ന ബിജു തിങ്കളാഴ്ച പുലർച്ചെ എത്തുമെന്നും അതിനുശേഷം ശവസംസ്‌കാരം നടക്കുമെന്നും മരുമകൾ നോബി പറഞ്ഞു. തോമസ് ലീലാമ്മ ദമ്പതികളുടെ മകൾ ബീനയെന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ
കോട്ടയം: മകളുടെ ഘാതകനെ എന്നേന്നേക്കുമായി ജയിലിൽ അടയക്കണമെന്നതായിരുന്ന മോഹം. അത് അവേശിപ്പിച്ച് പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ട സിസ്റ്റർ അഭയയുടെ പിതാവ് ഐക്കരക്കുന്നേൽ തോമസ് (72) അന്തരിച്ചു. അസുഖബാധിതനായി തലയോലപ്പറമ്പ് പൊതി മേഴ്‌സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.55നായിരുന്നു മരണം. മൃതദേഹം മോനിപ്പള്ളി എം.യു.എം. ആശുപത്രി മോർച്ചറിയിൽ.
അഭയയുടെ മരണശേഷം കൊലപാതകികളെ പിടികൂടണമെന്ന ആവശ്യവുമായി തോമസാണ് നിയമയുദ്ധം നടത്തിയിരുന്നത്. അരീക്കരയിൽ താമസിക്കുന്നതിനിടയിലാണ് സിസ്റ്റർ അഭയയുടെ മരണം. വൈകാതെ തോമസും കുടുംബവും കുറവിലങ്ങാടിന് താമസം മാറ്റി. കഴിഞ്ഞ രണ്ട് വർഷമായി തോമസും ഭാര്യ ലീലയും ഏകമകൻ ബിജുവിനൊപ്പം താമരക്കാടായിരുന്നു താമസം. ദുബായിൽ ജോലിചെയ്യുന്ന ബിജു തിങ്കളാഴ്ച പുലർച്ചെ എത്തുമെന്നും അതിനുശേഷം ശവസംസ്‌കാരം നടക്കുമെന്നും മരുമകൾ നോബി പറഞ്ഞു.
തോമസ് ലീലാമ്മ ദമ്പതികളുടെ മകൾ ബീനയെന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസ്റ്റർ അഭയയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിഞ്ഞ ഇരുപത്തിനാലു വർഷമായി നിയമപോരാട്ടത്തിലായിരുന്നു തോമസ്. ഈ ലക്ഷ്യം അന്തിമമായി വിജയിക്കുന്നതിന് മുമ്പാണ് മരണമെത്തിയത്.