- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ അമലയുടെ കൊലപാതകം: പൊലീസ് സത്യം മറച്ചു പിടിക്കുന്നുവോ? പ്രതി സതീഷ്ബാബു തന്നെ; പക്ഷേ, പൊലീസ് മെനയുന്ന കഥയിലെ പൊരുത്തക്കേടുകൾ സംശയത്തിന് ഇട നൽകുന്നു; പ്രതിക്ക് ഒരു മാനസിക പ്രശ്നമില്ലെന്നും ആക്ഷേപം
പാലാ: ലിസ്യു കോൺവന്റിലെ കന്യാസ്ത്രീ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ തിരക്കഥ പാളുന്നു. കൊലപാതകം സംബന്ധിച്ച് എ.ഡി.ജി.പി പത്മകുമാർ നടത്തിയ വാർത്താസമ്മേളനമാണ് പൊലീസ് രചിച്ച തിരക്കഥ പൊളിയാൻ കാരണമായത്. ഈ സംഭവത്തിൽ ചില സുപധാന കാര്യങ്ങൾ മറച്ചു വയ്ക്കാൻ പൊലീസിന് മേൽ സമ്മർദമുണ്ടായിരുന്നു. ഇല്ലെങ്കിൽ പലരുടെ
പാലാ: ലിസ്യു കോൺവന്റിലെ കന്യാസ്ത്രീ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ തിരക്കഥ പാളുന്നു. കൊലപാതകം സംബന്ധിച്ച് എ.ഡി.ജി.പി പത്മകുമാർ നടത്തിയ വാർത്താസമ്മേളനമാണ് പൊലീസ് രചിച്ച തിരക്കഥ പൊളിയാൻ കാരണമായത്. ഈ സംഭവത്തിൽ ചില സുപധാന കാര്യങ്ങൾ മറച്ചു വയ്ക്കാൻ പൊലീസിന് മേൽ സമ്മർദമുണ്ടായിരുന്നു.
ഇല്ലെങ്കിൽ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുമോ?. കൊലപാതകം നടത്തിയത് സംബന്ധിച്ച് പ്രതി സതീഷ്ബാബു നടത്തിയ കുറ്റസമ്മതമല്ല പൊലീസ് പുറത്തു വിട്ടിരിക്കുന്നത് എന്ന സൂചന മറുനാടനു ലഭിച്ചു. എ.ഡി.ജി.പി പത്മകുമാർ പറഞ്ഞ പൊലീസിന്റെ തിരക്കഥ ശരിക്കും പ്രതിക്ക് തുണയാകും. ഒന്നു രണ്ടു സുപ്രധാന ചോദ്യങ്ങളാണ് കൊലപാതകം സംബന്ധിച്ച് ഉയരുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി സതീഷ് ബാബുവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതെങ്ങനെ? മുൻപ് ഒരു കൊലപാതകക്കേസിലും മോഷണക്കേസിലും സതീഷ് അറസ്റ്റ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല.
ആകെ ഇയാൾ ശിക്ഷിക്കപ്പെട്ടത് ഭാര്യയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഒരു കേസിൽ മാത്രമാണ്. ഈ ചോദ്യത്തിന് പൊലീസിന്റെ പക്കൽ ഉള്ള ഉത്തരം മൊബൈൽഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് സതീഷ്ബാബുവിനെ തിരിച്ചറിഞ്ഞത് എന്നാണ്. ആരുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്? സതീഷ്ബാബുവിന്റെയോ? അതെങ്ങനെ സാധിക്കും? പ്രതിയായി അയാളെ കണ്ടെത്തിയെങ്കിൽ മാത്രമല്ലേ അയാളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ കഴിയൂ. സത്യത്തിൽ മഠത്തിലുള്ളവരുടെ കോൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്നാണ് പൊലീസ് പ്രതി സതീഷ്ബാബുവാണ് എന്ന് തിരിച്ചറിഞ്ഞത്. അന്തേവാസികളിൽ ഒരാളുടെ ഫോണിൽ നിന്നു സതീഷ്ബാബുവിനെ വിളിച്ചിരുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. തിരിച്ച് ആ ഫോണിലേക്ക് സതീഷ് ബാബുവും വിളിച്ചിരുന്നു. പ്രതിയെ പെട്ടെന്ന് തിരിച്ചറിയാൻ പൊലീസിന് സാധിച്ചത് ഇങ്ങനെയാവാം.
എന്തുകൊണ്ട് ആ വിവരം പൊലീസ് മറയ്ക്കുന്നു? ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ നിന്ന് ഇയാൾ രണ്ടു മൊബൈൽഫോൺ മോഷ്ടിച്ചിരുന്നുവെന്നും അതിലൊന്നിൽ മറ്റൊരു സിം ഇട്ട് ഉപയോഗിച്ചപ്പോൾ ഐ.എം.ഇ.ഐ നമ്പർ പിന്തുടർന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത് എന്നൊരു കഥയാണ് ഇപ്പോൾ പറയുന്നത്. എങ്കിൽ ആ ഫോണുകൾ എവിടെ? എന്തുകൊണ്ട് ആ ഫോണുകൾ മാദ്ധ്യമപ്രവർത്തകരെ കാണിച്ചില്ല. ഇവിടം മുതലാണ് പൊലീസിന് പുതിയ കഥ മെനയേണ്ടി വന്നത്. നടന്നത് എന്താണെന്ന് സതീഷ് ബാബു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആ വിവരം പുറത്തു വന്നാൽ പലരും നാറും. ഈ നാറ്റം പുറത്തു വരാതിരിക്കാൻ മന്ത്രിതലത്തിൽ നിന്നു വരെ ഇടപെടൽ ഉണ്ടായിട്ടുണ്ടാവണം. അതിന്റെ ഫലമായി ഉണ്ടായതാണ് പൊലീസിന്റെ പുതിയ കഥ.
സതീഷ്ബാബു സ്ത്രീ വിഷയത്തിൽ അഗ്രഗണ്യനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മധ്യവയസുള്ള സ്ത്രീകളോടാണ് ഇയാൾക്ക് താൽപര്യം. ഇത് ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ്. ഇതിനെയാണ് പൊലീസ് മനോരോഗമായി ചിത്രീകരിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ചെങ്ങന്നൂരിൽ ഒരു ഹോട്ടലിൽ സതീഷ് ബാബു സപ്ലയറായി ജോലി നോക്കിയിരുന്നു. അന്നു ഹോട്ടൽ ഉടമയുടെ ഭാര്യയുമായി ഇയാൾ ബന്ധം സ്ഥാപിച്ചു. കൈയോടെ പിടികൂടിയ ഹോട്ടൽ ഉടമ ഇയാളെ അടിച്ചോടിക്കുകയായിരുന്നു.
കൊലപാതകത്തിൽ ആനന്ദം കണ്ടെത്തുന്നയാളാണ് പ്രതിയെന്ന് ആദ്യം പറഞ്ഞ എ.ഡി.ജി.പിക്ക് പിന്നീട് വാക്കുകൾ വിഴുങ്ങേണ്ടി വന്നു. ഇതേവരെ ഒരു കൊലക്കേസിലും പ്രതിയല്ല എന്നതാണ് കാരണം. അതേസമയം, സ്ത്രീ വിഷയത്തിൽ ഇയാൾ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു. കന്യാസ്ത്രീകളുടെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുന്നത് സതീഷ് ബാബുവിന് ഒരു ഹരമായിരുന്നുവത്രേ. അതും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ തല മാത്രം മതി. സമാനമായ അഞ്ചുകേസുകളിൽ പ്രതിയാണ് സതീഷെന്നും പറയുന്നു. എന്നാൽ ഒരിടത്തും ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. പ്രതി സതീഷ് ആണെന്ന് അന്വേഷിച്ചു കണ്ടെത്തിയിട്ടില്ല. പിന്നെങ്ങനെ പറയാൻ കഴിയും ഇയാൾ പ്രതിയാണെന്ന്? പൊലീസ് മെനഞ്ഞ കഥകളിൽ ഒരുപാട് ലൂപ് ഹോളുകൾ ഉണ്ട്. ഇതെല്ലാം കേസ് കോടതിയിൽ എത്തുമ്പോൾ പ്രതിക്ക് തുണയാകും. പൊലീസ് പറഞ്ഞ മാനസികരോഗം തന്നെയാകും ഇക്കാര്യത്തിൽ ഒന്നാമത്.
അമലയുടെ തലയ്ക്ക് അടിച്ച ആയുധത്തിന്റെ കാര്യത്തിലും പൊരുത്തക്കേട് ഉണ്ട്. ഇരുമ്പുകമ്പി പോലെയുള്ള ആയുധം കൊണ്ടാണ് തലയ്ക്ക് അടിച്ചത് എന്ന് പ്രതി സമ്മതിച്ചുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. സംഭവം നടന്ന് മൂന്നുദിവസത്തിന് ശേഷം കോൺവെന്റിൽ നിന്ന് രക്തക്കറയുള്ള മൺവെട്ടി കിട്ടിയത് എങ്ങനെയാണ്? പൊലീസ് നായ വന്ന് അന്വേഷണം നടത്തുമ്പോൾ പ്രതി ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും നായ തന്റെ നേർക്ക് വരുന്നത് കണ്ട് ഇയാൾ മതിൽ ചാടിയോടി എന്നും യുക്തിരഹിതമായ ഒരു ഫലിതം കൂടി പൊലീസ് അടിച്ചു വിട്ടിട്ടുണ്ട്.