- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയായ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തിൽ സതീഷ് ബാബു ബലാൽസംഗവും ചെയ്തു; ഫോറൻസിക് റിപ്പോർട്ട് ഭയപ്പെടുത്തുന്നത്
പാലാ: ലിസ്യു കാർമ്മൽ കോൺവെന്റിൽ കൊല്ലപ്പെട്ട സിസ്റ്റർ അമല (69) ബലാത്സംഗത്തിനും വിധേയയായെന്ന് ഫോറൻസിക് റിപ്പോർട്ട്. പരിശോധന ഫലമടങ്ങുന്ന വിശദ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന പല നിഗമനങ്ങളും റിപ്പോർട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 17നാണ് കോൺവെന്റിനുള്ളിലെ കിടപ്പു
പാലാ: ലിസ്യു കാർമ്മൽ കോൺവെന്റിൽ കൊല്ലപ്പെട്ട സിസ്റ്റർ അമല (69) ബലാത്സംഗത്തിനും വിധേയയായെന്ന് ഫോറൻസിക് റിപ്പോർട്ട്. പരിശോധന ഫലമടങ്ങുന്ന വിശദ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന പല നിഗമനങ്ങളും റിപ്പോർട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 17നാണ് കോൺവെന്റിനുള്ളിലെ കിടപ്പുമുറിയിൽ സിസ്റ്റർ അമലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് രക്ഷപ്പെട്ട പ്രതി സതീഷ് ബാബുവിനെ ദിവസങ്ങൾക്ക് ശേഷം ഹരിദ്വാറിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിനുശേഷം ബലാത്സംഗം നടന്നിരിക്കാനുള്ള സാദ്ധ്യതയാണ് ഫോറൻസിക് ഫലം സൂചിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭാരമുള്ള വസ്തുകൊണ്ട് സിസ്റ്ററെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ച സാഹചര്യത്തിൽ ബലാത്സംഗ വകുപ്പും ചേർത്താണ് പ്രതിക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു വർഷം മുൻപ് സമാന രീതിയിൽ ചേറ്റുതോട് മഠത്തിലെ ഒരു കന്യാസ്ത്രീയെയും കൊലപ്പെടുത്തിയിരുന്നെന്ന് സതീഷ് ബാബു സമ്മതിച്ചിരുന്നു.
സെപ്റ്റംബർ 17ാം തീയതിയാണ് സിസ്റ്റർ അമലയെ മഠത്തിലെ മുറിക്കുള്ളിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്നാണ് പൊലീസ് വലയിലാക്കിയത്. വളഞ്ഞ കമ്പികൊണ്ട് തലക്കടിച്ചാണ് കന്യാസ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനുശേഷം കമ്പി മഠത്തിന് സമീപം കാട്ടിൽ എറിഞ്ഞു.
ക്വട്ടേഷൻ ആക്രമണങ്ങളുടെയടക്കം നിരവധി കേസുകളുടെ വിവരങ്ങൾ ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയതായാണ് വിവരം. മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഹരിദ്വാറിൽ നിന്ന് സഹോദരനെ മൊബൈലിൽ വിളിച്ചതാണ് വിനയായത്. ഇതിനൊപ്പമാണ് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.