കൊച്ചി: വചന പ്രഘോഷണ രംഗത്തു ശ്രദ്ധേയ സംഭാവനകൾ നൽകിയ എംഎസ്‌ജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ജർമയിൻ അന്തരിച്ചു. ഇന്നു രാവിലെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണു മരണകാരണം

കോതമംഗലത്തെ പ്രൊവിൻഷ്യൽ ഹൗസിൽ അംഗമാണ് സിസ്റ്റർ ജർമയിൻ. ടെലിവിഷൻ ചാനലുകളിലും കൺവൻഷനുകളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. സംസ്‌കാരശുശ്രൂഷകൾ ആറിന് ഉച്ചകഴിഞ്ഞു 2.30ന് കോതമംഗലം എംഎസ്‌ജെ പ്രൊവിൻഷ്യൽ ഹൗസിൽ.