- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീയായതിനാൽ എൻറോൾ ചെയ്യാൻ വിസമ്മതിച്ച ബാർ കൗൺസിലിനെതിരെ നിയമ പോരാട്ടം നടത്തി തുടക്കം; അനാഥ പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ വേണ്ടി നിയമം പഠിച്ച സിസ്റ്റർ ടീന ജോസിന് ഇപ്പോൾ തിരക്കോട് തിരക്ക്; നീതി തേടി പാവങ്ങൾ എത്തുന്നത് ഈ കന്യാസ്ത്രീയുടെ അടുത്ത്
ആലപ്പുഴ: സിനിമയിലൊക്കെയാണ് നമ്മൾ ഇത് പോലെ ചില റിയൽ ലൈഫ് ഹീറോസിനേയോ ഹീറോയിൻസിനേയോ കണ്ടിട്ടുള്ളത്. അത്തരത്തിൽ ഒരു റിയൽ ലൈഫ് ഹീറോയിനാണ് സിസ്റ്റർ ടീന ജോസ്. താൻ താമസിച്ചിരുന്ന കോൺവെന്റിനോട് ചേർന്നുള്ള അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടിയുടെ ദുരൂഹ മരണത്തിലെ ദുരൂഹത നീക്കാനായിരുന്നു വക്കീലിന്റെ കോട്ട് എടുത്തണിയാൻ തീരുമാനിച്ചത്. ആ തീരുമാനം ഇന്ന് ഒരുപാട് പേരുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമായി മാറുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ ആരും പ്രതികരിക്കാതെ നിന്നപ്പോഴായിരുന്നു അതിന്റെ സത്യാവസ്ഥ അറിയാൻ സിസ്റ്റർ പുറപ്പെട്ടത്. മഠത്തിലേയും ഓർഫനേജിലേയും ആരുടേയും സഹകരണം ഇല്ലാതായപ്പോൾ പൊലീസ് സ്‌റ്റേഷനിലും കോടതിയിലും ഒറ്റയക്ക് പോയി തന്റെ വാദങ്ങൾ നിരത്തി. എന്നാൽ നിയമത്തിന്റെ ബലമില്ലാത്ത വാദങ്ങൾ എല്ലാവരും തള്ളിക്കളഞ്ഞതോടെ സിസ്റ്റർ നിയമം പഠിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് എറണാകുളം വൈറ്റിലയിൽ ആർട്ടിസ്റ്റായിരുന്ന ജോസഫിന്റെയും ഏലീശോയുടേയും അഞ്ചാമത്തെ മകളായ സിസ്റ്റർ ടീന 2004 ൽ എറണാകുളം ഗവൺമെന്റ്
ആലപ്പുഴ: സിനിമയിലൊക്കെയാണ് നമ്മൾ ഇത് പോലെ ചില റിയൽ ലൈഫ് ഹീറോസിനേയോ ഹീറോയിൻസിനേയോ കണ്ടിട്ടുള്ളത്. അത്തരത്തിൽ ഒരു റിയൽ ലൈഫ് ഹീറോയിനാണ് സിസ്റ്റർ ടീന ജോസ്. താൻ താമസിച്ചിരുന്ന കോൺവെന്റിനോട് ചേർന്നുള്ള അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെൺകുട്ടിയുടെ ദുരൂഹ മരണത്തിലെ ദുരൂഹത നീക്കാനായിരുന്നു വക്കീലിന്റെ കോട്ട് എടുത്തണിയാൻ തീരുമാനിച്ചത്. ആ തീരുമാനം ഇന്ന് ഒരുപാട് പേരുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമായി മാറുകയായിരുന്നു.
പെൺകുട്ടിയുടെ മരണത്തിൽ ആരും പ്രതികരിക്കാതെ നിന്നപ്പോഴായിരുന്നു അതിന്റെ സത്യാവസ്ഥ അറിയാൻ സിസ്റ്റർ പുറപ്പെട്ടത്. മഠത്തിലേയും ഓർഫനേജിലേയും ആരുടേയും സഹകരണം ഇല്ലാതായപ്പോൾ പൊലീസ് സ്‌റ്റേഷനിലും കോടതിയിലും ഒറ്റയക്ക് പോയി തന്റെ വാദങ്ങൾ നിരത്തി. എന്നാൽ നിയമത്തിന്റെ ബലമില്ലാത്ത വാദങ്ങൾ എല്ലാവരും തള്ളിക്കളഞ്ഞതോടെ സിസ്റ്റർ നിയമം പഠിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
തുടർന്നാണ് എറണാകുളം വൈറ്റിലയിൽ ആർട്ടിസ്റ്റായിരുന്ന ജോസഫിന്റെയും ഏലീശോയുടേയും അഞ്ചാമത്തെ മകളായ സിസ്റ്റർ ടീന 2004 ൽ എറണാകുളം ഗവൺമെന്റ് ലോകോളജിൽ ഈവനിങ് ബാച്ചിൽ എൽ എൽ ബി പഠനം പൂർത്തിയാക്കിയത്. എന്നാൽ എന്റോൾ ചെയ്യാൻ ശ്രമിച്ചപ്പോൾ സിസ്റ്റർക്ക് മറ്റു വക്കീലന്മാരുടെ അടുത്ത് നിന്ന് തന്നെ വലിയ പ്രഹരം ലഭിച്ചു. ബാർ കൗൺസിൽ കന്യാസ്ത്രീ ആയതിന്റെ പേരിൽ സിസ്റ്റർ ടീനയ്ക്ക് അഭിഭാഷക പദവി നൽകാനാവില്ലെന്ന് പറഞ്ഞതോടെ വലിയ പ്രഹരമാണേറ്റത്.
ആദ്യം തന്നെ തനിക്ക് വേണ്ടി പോരാടാൻ സിസ്റ്റർ തീരുമാനിച്ചു. തന്റെ പോരാട്ടം ഇത്തരത്തിൽ വക്കീൽ പഠനം കഴിഞ്ഞ് എന്റോൾ ചെയ്യാൻ പറ്റാത്ത ഒരുപാട് പേർക്ക് വലിയ മാറ്റം വരുത്തുമെന്ന് സിസ്റ്റർ തിരിച്ചറിഞ്ഞു. തുടർന്ന് കർമ്മലീത്താസഭയിലെ കന്യാസ്ത്രീയായ സിസ്റ്റർ ടീനാ ജോസ് ബാർകൗൺസിലിന് എതിരെ നിയമപോരാട്ടം നടത്തുവാൻ ശ്രമം ആരംഭിച്ചു.
ആദ്യം തന്നെ ഹൈക്കോടതിയിൽ ഒരു റിട്ട് സിസ്റ്റർ സമർപ്പിച്ചു. എന്നാൽ കന്യാസ്ത്രീകൾക്ക് അഭിഭാഷക ജോലി ചെയ്യുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവ് വന്നപ്പോൾ അതിനെതിരെ ബാർ കൗൺസിൽ വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇത്തവണയും ഹൈക്കോടതിയിൽ നിന്ന് സിസ്റ്ററിന് അനുകൂലമായി വിധി വരികയും ചെയ്തു.2006 ൽ എന്റോൾമെന്റിന് അനുമതി ലഭിച്ച സിസ്റ്റർ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
തുടർന്ന് 11 വർഷങ്ങൾക്കിപ്പുറം മറ്റേതുജോലികൾ ചെയ്യുന്നതുപോലെ അഭിഭാഷകരാകാൻ കന്യാസ്ത്രീകൾക്കും വൈദികർക്കും തടസ്സമില്ലെന്ന് സുപ്രീംകോടതി വിധിയും വന്നു. ഈ വിധി ഇത്തരത്തിൽ ഒരുപാട് പേർക്ക് എന്റോൾ ചെയ്യുവാനുള്ള അവസരമാണ് നൽകിയത്.
തന്റെ മുന്നിൽ കാണുന്ന ഏതൊരു തെറ്റിനെതിരേയും പ്രതികരിക്കാനും നിയമപരമായി പോരാടാനും താൻ തയ്യാറാണെന്ന് സിസ്റ്റർ പറയുന്നു. അത് സഭയിക്കുള്ളിലായാലും നിയമപരമായി പോരാടാൻ ഒരു മടിയും കാണിക്കില്ലെന്ന് സിസ്റ്റർ ടീന പറയുന്നു. ഇപ്പോൾ ഹൈക്കോടതിയിലെ തിരക്കുള്ള വക്കീലന്മാരിൽ ഒരാളാണ് അഡ്വക്കേറ്റ് സിസ്റ്റർ ടീന ജോസ്