- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാസ്മിനും സഹോദരിയും ആത്മഹത്യ ചെയ്ത സംഭവം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളെ കുറിച്ചും അന്വേഷണം; വഞ്ചനയ്ക്ക് കൂട്ട് നിന്ന സ്ത്രീകൾ ഒളിവിൽ തന്നെ
തിരുവനന്തപുരം: ഒരു കുടുംബത്തിലെ രണ്ട് യുവതികളും ഒരു കുഞ്ഞുമുൾപ്പെടെ ജീവനൊടുക്കുകയും മാതാവ് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ സോഷ്യൽ മിഡിയയിൽ സജീവമായ വിഡിയോ ക്ലിപ്പുകളെ കുറിച്ചും പൊലീസ് അന്വേഷിക്കും. ത്യാവസ്ഥ അറിയാൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താൻ പൊലീസ് നടപടി തുടങ്ങി. പൊലീസ് പിടിയിലായ നാസറിന്
തിരുവനന്തപുരം: ഒരു കുടുംബത്തിലെ രണ്ട് യുവതികളും ഒരു കുഞ്ഞുമുൾപ്പെടെ ജീവനൊടുക്കുകയും മാതാവ് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ സോഷ്യൽ മിഡിയയിൽ സജീവമായ വിഡിയോ ക്ലിപ്പുകളെ കുറിച്ചും പൊലീസ് അന്വേഷിക്കും. ത്യാവസ്ഥ അറിയാൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താൻ പൊലീസ് നടപടി തുടങ്ങി. പൊലീസ് പിടിയിലായ നാസറിന്റെ ബ്ലാക് മെയിലിംഗാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ
കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം ജാസ്മിൻ മൻസിലിൽ സൈനുദ്ദീന്റെ മക്കളായ ജാസ്മിൻ (35), സഹോദരി സജ്‌ന (26), ജാസ്മിനിന്റെ മകൾ ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. യുവതികളെ സാമ്പത്തികമായി കബളിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ ബസ് ഉടമ കല്ലമ്പലം ഈരാണിക്കോണം എതുക്കാട് മുസ്ലിം പള്ളിക്ക് സമീപം നാസറിനെ (45) പൊലീസ് അറസ്റ്റ് ചെയതിരുന്നു. യുവതികളുടെ മാതാവ് സോബിദയുടെ സഹോദരിമാരായ കല്ലമ്പലം വട്ടക്കൈതയിൽ താമസിക്കുന്ന മുംതാസ് (50), കല്ലമ്പലം പുതുശ്ശേരിമുക്ക് പാവല്ലയിൽ താമസിക്കുന്ന മെഹർബാൻ (55) എന്നിവർക്കും സംഭവത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണ്.
സാമ്പത്തിക ഭദ്രത ഏറെയുള്ള സൈനുദ്ദീന്റെ കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശേഷിയുണ്ട്. ജാസ്മിയുടെ ഭർത്താവായ റഹിം ഖത്തറിൽ ലേബർ സപ്ലെ കമ്പനി നടത്തുകയും ചില തൊഴിൽ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് അടുത്തിടെ ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. യുവതികളുടെ സഹോദരനും ഖത്തറിലാണ്. റഹിമിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ തീർത്ത് നൽകാമെന്ന പേരിൽ ഒപ്പം കൂടിയ നാസർ ആലംകോട്ടുള്ള വസ്തു വില്പനയ്ക്കിടയിൽ ചില തന്ത്രങ്ങളുംങ്ങളും ഭീഷണിയുമൊക്കെ നടത്തി പണം കൈക്കലാക്കുകയായിരുന്നു. സോഷ്യൽ മിഡീയയിൽ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പുകളും ഇതിന് ഉപയോഗിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. ഈ കുപ്രചരണം അറിഞ്ഞാണ് സജ്‌ന ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതെന്നും സൂചനയുണ്ട്. എന്നാൽ തിരുവനന്തപുരത്തെത്തിയ സജ്‌ന തന്റെ കുടുംബത്തിനുണ്ടായ ദുരന്തം അറിഞ്ഞ് പേട്ടയ്ക്ക് സമീപം ട്രെയിനിനുമുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
സജ്‌നയുടെ ആത്മഹത്യാ കുറിപ്പും ഇതിന് തെളിവാണ്. ഞാൻ മരിക്കുന്നു, എന്റെ ചേച്ചിയും മക്കളുമില്ലാത്ത ലോകത്ത് എനിക്ക് ഇനി ജീവിക്കേണ്ട. ലോകത്ത് എനിക്കിനി ആരുമില്ല. ഉമ്മയുടെ സഹോദരിമാരാണ് ഇതിനെല്ലാം ഉത്തരവാദികൾ. അവർക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കണം' സജ്‌ന കുറിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി നോക്കിയിരുന്ന സജിനി പേയിങ് ഗസ്റ്റായി താമസിച്ചുവന്ന വഞ്ചിയൂർ പറക്കുഴി ലൈനിലെ വാടകവീടിന്റെ റൂമിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൺട്രോൾ റൂം സി.ഐ പ്രസാദിന്റെ നേതൃത്വത്തിൽനടത്തിയ തിരച്ചിലിലാണ് പഴ്‌സിൽ സൂക്ഷിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടത്.
സംഭവമറിഞ്ഞ് ബംഗളുരുവിൽ നിന്ന് ബസ് മാർഗം തലസ്ഥാനത്തെത്തിയ സജിനി രാത്രി റൂമിലെത്തിയപ്പോൾ ഒപ്പം താമസിക്കുന്നവർ നൈറ്റ് ഡ്യൂട്ടിക്കായി പോയിരുന്നു. റൂമിലെത്തിയ സജിനി ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി പഴ്‌സിൽ സൂക്ഷിച്ചശേഷം കൂട്ടുകാരിക്ക് കുറിപ്പ് വാട്‌സ് ആപ് ചെയ്തു. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയശേഷമാണ് വാട്ട്‌സ് ആപ് സന്ദേശം കൂട്ടുകാരിക്ക് ലഭിച്ചത്. ഇവർ ഇത് സജിനിയുടെ ബന്ധുവിന് വാട്ട്‌സ് ആപ് വഴി കൈമാറി. അവർ പൊലീസിനെ വിവരം അറിയിച്ചതനുസരിച്ച് സന്ദേശം പരിശോധിച്ച പൊലീസ് സംഘം അതിൽ പറഞ്ഞതനുസരിച്ച് പഴ്‌സിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. വാപ്പ രോഗിയാണെന്നും കൃത്യമായി മരുന്ന് കഴിക്കണമെന്നും സജിനി കുറിപ്പിൽ അപേക്ഷിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ആത്മഹത്യാക്കുറിപ്പ് തെളിവായി കോടതിയിൽ ഹാജരാക്കും.
സജിനി, ജാസ്മിൻ, അറസ്റ്റിലായ ബസുടമ നാസർ എന്നിവരുടെ മൊബൈൽ കോൾ വിശദാംശങ്ങളും മറ്റും സൈബർ പൊലീസ് സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. എന്നാൽ വെറും സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലുള്ള വഞ്ചന, ഭീഷണി, തട്ടിപ്പ് തുടങ്ങിയ നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് പ്രതികൾക്ക് നിയമത്തിന്റെ വഴിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുമെന്ന ആക്ഷേപവും ശക്തമാണ്.