- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ഫീസ് അടയ്ക്കാത്തതിന് വിദ്യാർത്ഥിനികളുടെ തുണിയുരിഞ്ഞു; ആറും എട്ടും വയസുള്ള പെൺകുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പിതാവിനൊപ്പം വിട്ടത് അദ്ധ്യാപിക; പ്രിൻസിപ്പലും അദ്ധ്യാപികയും അറസ്റ്റിൽ
പാട്ന: സ്‌കൂൾ ഫീസ് അടയ്ക്കാത്തതിന് സഹോദരിമാരായ രണ്ടു വിദ്യാർത്ഥികളെ യൂണിഫോം അഴിപ്പിച്ചശേഷം പിതാവിനൊപ്പം വിട്ടു. ബീഹാറിലെ ബെഗുസാര ജില്ലയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ പിതാവ് ചുചാൻ ഷാ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആറും എട്ടും വയസുള്ള തന്റെ പെൺകുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നടത്തിച്ചുവെന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്. വെള്ളിയാഴ്ച സ്‌കൂളിൽ നിന്നും കുട്ടികളെ വിളിച്ചുകൊണ്ടുവരാൻ പോയപ്പോൾ അദ്ധ്യാപികയായ അഞ്ജന കുമാരിയെ കാണാൻ തന്നോട് ആവശ്യപ്പെട്ടു. സ്‌കൂളിൽ നിന്നും നൽകുന്ന യൂണിഫോമിന് പണം അടയ്ക്കണമെന്നാണ് കുമാരി ആവശ്യപ്പെട്ടത്. തന്നോട് പ്രിൻസിപ്പൽ എൻ.കെ ജായെ കാണാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം കഴിഞ്ഞ രണ്ടുമാസത്തെ ഫീസ് അടയ്ക്കാൻ നിർദേശിച്ചെന്നും ഷാ പരാതിയിൽ പറയുന്നു. ശനിയാഴ്ച ഫീസ് അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അദ്ധ്യാപിക ഇത് ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹം പറയുന്നു. 'ടീച്ചർ എന്റെ മക്കളെ അകത്തേക്ക് കൊണ്ടുപോയി അവരുടെ യൂണിഫോം അഴിപ്പിച്ചശേഷം എന്റെടുത്തേക്ക് വിട്ടു. അടിവസ്ത്ര
പാട്ന: സ്‌കൂൾ ഫീസ് അടയ്ക്കാത്തതിന് സഹോദരിമാരായ രണ്ടു വിദ്യാർത്ഥികളെ യൂണിഫോം അഴിപ്പിച്ചശേഷം പിതാവിനൊപ്പം വിട്ടു. ബീഹാറിലെ ബെഗുസാര ജില്ലയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ പിതാവ് ചുചാൻ ഷാ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആറും എട്ടും വയസുള്ള തന്റെ പെൺകുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നടത്തിച്ചുവെന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്.
വെള്ളിയാഴ്ച സ്‌കൂളിൽ നിന്നും കുട്ടികളെ വിളിച്ചുകൊണ്ടുവരാൻ പോയപ്പോൾ അദ്ധ്യാപികയായ അഞ്ജന കുമാരിയെ കാണാൻ തന്നോട് ആവശ്യപ്പെട്ടു. സ്‌കൂളിൽ നിന്നും നൽകുന്ന യൂണിഫോമിന് പണം അടയ്ക്കണമെന്നാണ് കുമാരി ആവശ്യപ്പെട്ടത്. തന്നോട് പ്രിൻസിപ്പൽ എൻ.കെ ജായെ കാണാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം കഴിഞ്ഞ രണ്ടുമാസത്തെ ഫീസ് അടയ്ക്കാൻ നിർദേശിച്ചെന്നും ഷാ പരാതിയിൽ പറയുന്നു.
ശനിയാഴ്ച ഫീസ് അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അദ്ധ്യാപിക ഇത് ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹം പറയുന്നു. 'ടീച്ചർ എന്റെ മക്കളെ അകത്തേക്ക് കൊണ്ടുപോയി അവരുടെ യൂണിഫോം അഴിപ്പിച്ചശേഷം എന്റെടുത്തേക്ക് വിട്ടു. അടിവസ്ത്രം മാത്രമേ അവരുടെ ശരീരത്തിലുണ്ടായിരുന്നുള്ളൂ.' പെൺകുട്ടികളുടെ അമ്മ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ടീച്ചറെയും പ്രിൻസിപ്പലിനെയും അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബീഹാർ മുഖ്യമന്ത്രി അശോക് ചൗധരി ഉത്തരവിട്ടിട്ടുണ്ട്.