- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലത്ത് നിന്നും ഇറങ്ങിയ മാണി അമ്മാത്ത് എത്തുകയില്ലേ? മാണിയെ കൂട്ടാനുള്ള നീക്കത്തിന് കർശനമായി നോ പറഞ്ഞ് സിപിഐ(എം) കേന്ദ്ര നേതൃത്വം; വിഎസിന്റെ ഇടപെടലിനും സിപിഐയുടെ പിടിവാശിക്കും മുമ്പിൽ യെച്ചൂരി വഴങ്ങിയപ്പോൾ പ്രതീക്ഷ നഷ്ടപ്പെടുന്നത് മാണിക്ക്; മാണി ബിജെപിയിലേക്ക് പോകുന്നത് തടയാനാണ് ചർച്ചകൾ നടത്തിയതെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദവും തള്ളി
തിരുവനന്തപുരം: ഇടതുമുന്നണിയിൽ കയറിക്കുടാമെന്ന കെ.എം മാണിയുടെ ശ്രമത്തിന് സിപിഐ.(എം) കേന്ദ്ര നേതൃത്വം തടയിടുന്നു. കേരളജനത മാണിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും കൊടിയ അഴിമതിക്കാരായാണ് കാണുന്നതെന്നും, അതിനാൽ ഇവരെ കൂട്ടിയാൽ പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിഛായക്ക് കോട്ടം തട്ടുമെനാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ സംസ്ഥാന നേതാക്കളെ അറിയിച്ചത്. വി.എസും, സിപിഐയും എടുത്ത കടുത്ത നിലപാടും കേന്ദ്രനേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. ഇതോടെ ഇടതുമുന്നണിയിലേക്കുള്ള മാണിയുടെ പ്രവേശനം അനിശ്ചിതത്വത്തിലായി. ഇതു സംബന്ധിച്ച് തൽക്കാലം ചർച്ചയൊന്നും വേണ്ടെന്നാണ് സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഫലത്തിൽ യുഡിഎഫ് വിട്ടിറങ്ങിയ മാണി വഴിയാധാരമാവുകയാണ്. ഇടതു പക്ഷത്ത് നിന്ന് ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ മാണി ഉടൻ തീരുമാനിക്കുമെന്നാണ് വിലയിരുത്തൽ. ബംഗാളിലെ കോൺഗ്രസ് സഖ്യത്തിന്റെപേരിൽ ഏറെ പഴി കേട്ടതിനാൽ പൂർണമായും സംസ്ഥാന നേ
തിരുവനന്തപുരം: ഇടതുമുന്നണിയിൽ കയറിക്കുടാമെന്ന കെ.എം മാണിയുടെ ശ്രമത്തിന് സിപിഐ.(എം) കേന്ദ്ര നേതൃത്വം തടയിടുന്നു. കേരളജനത മാണിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും കൊടിയ അഴിമതിക്കാരായാണ് കാണുന്നതെന്നും, അതിനാൽ ഇവരെ കൂട്ടിയാൽ പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിഛായക്ക് കോട്ടം തട്ടുമെനാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ സംസ്ഥാന നേതാക്കളെ അറിയിച്ചത്. വി.എസും, സിപിഐയും എടുത്ത കടുത്ത നിലപാടും കേന്ദ്രനേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. ഇതോടെ ഇടതുമുന്നണിയിലേക്കുള്ള മാണിയുടെ പ്രവേശനം അനിശ്ചിതത്വത്തിലായി. ഇതു സംബന്ധിച്ച് തൽക്കാലം ചർച്ചയൊന്നും വേണ്ടെന്നാണ് സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഫലത്തിൽ യുഡിഎഫ് വിട്ടിറങ്ങിയ മാണി വഴിയാധാരമാവുകയാണ്. ഇടതു പക്ഷത്ത് നിന്ന് ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ മാണി ഉടൻ തീരുമാനിക്കുമെന്നാണ് വിലയിരുത്തൽ.
ബംഗാളിലെ കോൺഗ്രസ് സഖ്യത്തിന്റെപേരിൽ ഏറെ പഴി കേട്ടതിനാൽ പൂർണമായും സംസ്ഥാന നേതാക്കൾക്ക് വിട്ട് യെച്ചൂരി ഇത്തവണ മാറിനിൽക്കാൻ ഇടയില്ല. എന്നാൽ ആത്യന്തികമായി ഇത് ഒരു കേരള വിഷയമാണെന്നും അതിനാൽ അന്തിമ തീരുമാനം പി.ബി എടുക്കില്ലെന്നും കേന്ദ്രനേതാക്കൾ അറിയിച്ചിട്ടുണ്ട്. അതിനാൽ പന്ത് ഇപ്പോഴും സംസ്ഥാന നേതൃത്വത്തിന്റെ കോർട്ടിലാണ്. പക്ഷേ പോളിറ്റ് ബ്യൂറോയുടെ അനുമതിയില്ലാതെ മാണിക്ക് അനുകൂലമായ തീരുമാനം എടുക്കാൻ പറ്റില്ല. സിപിഐയെ പിണക്കാൻ തൽക്കാലത്തേക്ക് ദേശീയ നേതൃത്വം തയ്യാറുമല്ല. ദേശീയ തലത്തിൽ ഇടത് ബദലെന്ന നിർദ്ദേശത്തിന് മങ്ങലേൽപ്പിക്കുന്നതൊന്നും ഉണ്ടാകാൻ പാടില്ലെന്നാണ് യെച്ചൂരിയുടെ വാദം. ദേശീയ തലത്തിൽ തിരിച്ചടിയുണ്ടാകുന്ന നടപടികൾ വേണ്ട. കേരളത്തിൽ സംഘടന അതിശക്തമാണ്. അതിനാൽ പാർട്ടിയിലെ യോജിപ്പ് നിലനിർത്തി കൂടുതൽ ജനപന്തുണ നേടാമെന്നും യെച്ചൂരി കണക്ക് കൂട്ടുന്നു.
അതേസമയം മാണി ബിജെപിയിലേക്ക് പോകുന്നത് തടയിടാനുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തുന്നതെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ജനാധിപത്യ മതേതര ചേരി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മുന്നണി ബാഹ്യമായ സഹകരണവും അടവുനയവും ആവാമെന്നാണ് ഇതിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതിയുണ്ടെന്നുമാണ് കോടിയേരി അടക്കമുള്ള നേതാക്കാൾ പറയുന്നത്. അതായത് പച്ച മലയാളത്തിൽ പറഞ്ഞാൽ മുന്നണിയിൽ എടുക്കാതെ പുറമെനിന്ന് സഹകരിപ്പിക്കുക എന്ന തന്ത്രമാണ് മാണിക്കെതിരെ സിപിഐ(എം)പറയറ്റുന്നതെന്ന് ചുരുക്കം. ഐ.എൻ.എല്ലും,പിള്ള ഗ്രൂപ്പുമൊക്കെപോലെ എന്നും ഇടതുമുന്നണിയുടെ പുറമ്പോക്കിൽ തന്നെയായിരക്കും മാണിയുടെ സ്ഥാനവും. ഏതായാലും ഇടതു മുന്നണിയുടെ ഭാഗമായി ഉടനൊന്നും മാണി മാറില്ല. ഇതിൽ പ്രകോപിതനായി മാണി ബിജെപിയിൽ പോയാലും സിപിഎമ്മിന് ദോഷമാകില്ലെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട്.
പക്ഷേ കേന്ദ്രനേതൃത്വം വച്ച ഈ നിർദ്ദേശം സിപിഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്യുക പാലും ഉണ്ടായില്ല. കൊൽക്കത്ത പ്‌ളീനം തീരുമാനം സംസ്ഥാനത്ത് നടപ്പാക്കാനും തെറ്റുതിരുത്തലിനുമായി സംസ്ഥാന പ്‌ളീനം വിളിക്കേണ്ടതില്ലെന്ന ധാരണയിലാണ് തിരുവനന്തപുരത്ത് ചേർന്ന സെക്രട്ടേറിയറ്റ് എത്തിയത്. കേന്ദ്രനേതൃത്വത്തിനും ഇതേ നിലപാടാണുള്ളത്. കേരളത്തിൽ തെറ്റുതിരുത്തൽ നടപടിയും പാലക്കാട് പ്‌ളീനവും നടത്തിയ സാഹചര്യമുണ്ട്. വിപുലീകൃത സംസ്ഥാന സമിതി വിളിക്കണമോയെന്നതിൽ വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ധാരണയാവും. സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാവും വിപുലീകൃത സംസ്ഥാന സമിതിയിൽ പങ്കെടുക്കുക.
മാണിയുടെ കേരളാ കോൺഗ്രസിനെ ഇടത് മുന്നണിയിൽ എടുക്കാനുള്ള സിപിഐ(എം) നീക്കത്തെ അംഗീകരിക്കേണ്ടതില്ലെന്ന് സിപിഐ നേരത്തെ തീരുമാനിച്ചിരുന്നു. കേരളാ കോൺഗ്രസിനെ ഇടതുമുന്നണിയോട് അടുപ്പിക്കാനുള്ള സിപിഐ(എം) നീക്കം ചെറുക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇടതുപക്ഷ വ്യതിയാനമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ്. ക്രൈസ്തവസഭാ വോട്ടുകളാണ് കേരളാ കോൺഗ്രസിന്റെ അടിസ്ഥാനം. അത്തരമൊരു പാർട്ടി അഴിമതിയുടെ പടുകുഴിയിലുമാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്ത് മാണി വേണ്ടെന്നാണ് നിലപാട്. ഇടതുമുന്നണിക്ക് വ്യക്തമായ പിന്തുണ നിയമസഭയിലുണ്ട്. അതിനാൽ മാണിയെ സ്വീകരിച്ച് ആനയിക്കുന്നത് എന്തിനെന്നതാണ് കാനം രാജേന്ദ്രനും കൂട്ടരും ഉയർത്തുന്ന ചോദ്യം. കോടിയേരി ബാലകൃഷ്ണന്റെ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളും പാർട്ടിപത്രത്തിലെ ലേഖനവും മുഖപ്രസംഗവും അനവസരത്തിലുള്ളതാണെന്നാണു സിപിഐ വിലയിരുത്തൽ.
ഇത് എൽഡിഎഫിന്റെ നയമല്ലെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത് അതുകൊണ്ടാണ്. എന്നാൽ സിപിഐയുടേത് അടഞ്ഞ രാഷ്ട്രീയ സമീപനമാണെന്നും അതു പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ എൽഡിഎഫിന് അനുകൂലമാക്കുന്നതിനു യോജിച്ചതല്ലെന്നുമാണു സിപിഐ(എം) കാഴ്ചപ്പാട്. മാണിയും സിപിഎമ്മും അനൗദ്യോഗികമായ ആശയവിനിമയങ്ങൾ നടത്തുന്നുണ്ട് എന്നാണു സിപിഐ കരുതുന്നത്. മാണി താൽപര്യപ്പെടാതെ കോടിയേരി അനുകൂലമായി സംസാരിക്കില്ലെന്നും. സിപിഐ(എം) കേന്ദ്രങ്ങൾ ഇതു നിഷേധിക്കുമ്പോഴും മുന്നണിക്കു പുറത്തുനിർത്തിയുള്ള ധാരണയ്ക്കാണു നീക്കമെന്നാണു സിപിഐ കരുതുന്നത്. മാണി ബിജെപി പാളയത്തേക്കു പോയാൽ എൻഡിഎ ശക്തിപ്പെടും എന്ന സിപിഐ(എം) വാദത്തെ സിപിഐ എതിർക്കുന്നു. ഇതെല്ലാം സിപിഐ(എം) ദേശീയ നേതൃത്വത്തെ സിപിഐ അറിയിച്ചു. മാണിയുടേയും ലീഗിന്റേയും കാര്യത്തിൽ വിഎസും അനുകൂലമല്ല. ഇതും യെച്ചൂരിയെ സ്വാധീനിച്ചിട്ടുണ്ട്.
ബിജെപിയും വെള്ളാപ്പള്ളി നടേശനും അടുത്തത് സിപിഎമ്മിന് തെക്കൻ കേരളത്തിൽ ചെറിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് കൂടി ബിജെപി പക്ഷത്ത് എത്തിയാൽ അവർ നിർണ്ണായക ശക്തിയാകുമെന്നാണ് സിപിഐ(എം) സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ബിജെപിയെ വളർത്താതെ അവരുമായി മത്സര സാഹചര്യമൊരുക്കി ജയിക്കുകയാണ് സിപിഐ(എം) ലക്ഷ്യം. അതിനായി ന്യൂനപക്ഷ വോട്ടുകളെ അനുകൂലമാക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് മാണിയെ കൂടെകൂട്ടാൻ നീക്കം നടത്തിയത്. കേന്ദ്ര നേതൃത്വത്തെ എതിർപ്പോടെ ഇതിന് താൽക്കാലിക വിരാമമാകും.