- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവദാസൻ നായർ എംഎൽഎ 2011 ൽ നൽകിയ നാമനിർദ്ദേശ പത്രിക കാണാനില്ല! മുങ്ങിയതോ അതോ മുക്കിയതോയെന്ന് സംശയം? അപേക്ഷ നൽകി 320 ദിവസങ്ങൾ കഴിഞ്ഞിട്ടും പകർപ്പ് ലഭിക്കാത്തതിനാൽ പരാതിയുമായി വിവരാവകാശ പ്രവർത്തകൻ
പത്തനംതിട്ട: 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറന്മുള എംഎൽഎ. അഡ്വ. കെ. ശിവദാസൻ നായർ വരണാധികാരിയായിരുന്ന പത്തനംതിട്ട ആർ.ആർ. ഡെപ്യൂട്ടി കലക്ടർക്ക് നൽകിയിരുന്ന നാമനിർദ്ദേശ പത്രിക വരണാധികാരിയുടെ ഓഫീസിൽ നിന്നും കാണാനില്ലെന്നു വിവരാവകാശ രേഖ. പത്രിക മുങ്ങിയതോ അതോ മുക്കിയതോ എന്ന സംശയം ബലപ്പെടുന്നു. ജില്ലയിലെ നിലവിലുള്ള എ
പത്തനംതിട്ട: 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറന്മുള എംഎൽഎ. അഡ്വ. കെ. ശിവദാസൻ നായർ വരണാധികാരിയായിരുന്ന പത്തനംതിട്ട ആർ.ആർ. ഡെപ്യൂട്ടി കലക്ടർക്ക് നൽകിയിരുന്ന നാമനിർദ്ദേശ പത്രിക വരണാധികാരിയുടെ ഓഫീസിൽ നിന്നും കാണാനില്ലെന്നു വിവരാവകാശ രേഖ. പത്രിക മുങ്ങിയതോ അതോ മുക്കിയതോ എന്ന സംശയം ബലപ്പെടുന്നു.
ജില്ലയിലെ നിലവിലുള്ള എംഎൽഎ.മാർ സ്ഥാനാർത്ഥികളാകുന്നതിനുവേണ്ടി വരണാധിമാർക്ക് നൽകിയിരിക്കുന്ന നാമനിർദ്ദേശ പത്രികകളുടെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് ജില്ലാ കലക്‌ട്രേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയിലൂടെയാണ് വിവരം പുറത്തു വന്നത്.
എംഎൽഎയുടെ നാമനിർദ്ദേശ പത്രികയുടെ പകർപ്പ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി 320 ദിവസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന് പത്തനംതിട്ട എ.ഡി.എമ്മിനും കലക്‌ട്രേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥനുമെതിരെ റഷീദ് വിവരാവകാശ കമ്മിഷനു പരാതിയും നൽകി.
മറ്റ് എംഎൽഎ.മാരായ റവന്യൂ മന്ത്രി അഡ്വ. അടൂർ പ്രകാശ്, ചിറ്റയം ഗോപകുമാർ, രാജു ഏബ്രഹാം, മാത്യു ടി. തോമസ് എന്നിവരുടെ നാമനിർദ്ദേശ പത്രികകൾ ഉണ്ടെന്നും എന്നാൽ ആറന്മുള എംഎൽഎ. അഡ്വ. കെ. ശിവദാസൻ നായരുടെ നാമനിർദ്ദേശ പത്രിക മാത്രംകണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആയത് തിരയുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും അന്തിമ മറുപടി 25.04.2015നകം നൽകണമെന്നും വരണാധികാരിയായ ആർ.ആർ. ഡെപ്യൂട്ടി അറിയിച്ചിട്ടുണ്ടെന്നുമാണ് റഷീദ് ആനപ്പാറയ്ക്ക് കലക്‌ട്രേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥൻ 13.04.2015-ൽ നൽകിയിരിക്കുന്ന മറുപടി.
എന്നാൽ 25.04.2015 നു ശേഷം 300 ദിവസങ്ങൾ കഴിഞ്ഞിട്ടും എംഎൽഎ.യുടെ നാമനിർദ്ദേശ പത്രികയുടെ പകർപ്പോ യാതൊരുവിധ മറുപടിയോ കലക്‌ട്രേറ്റിൽ നിന്നോ വരണാധികാരിയിൽ നിന്നോ ലഭിക്കാഞ്ഞതിനെ തുടർന്ന് 11.11.2015-ൽ റഷീദ് ആനപ്പാറ പത്തനംതിട്ട എ.ഡി.എം.ന് വിവരാവകാശ നിയമം 19(1)-ാം വകുപ്പ് പ്രകാരം ആദ്യ അപ്പീൽ നൽകിയിരുന്നു. എന്നിട്ടും മറുപടി ലഭിക്കാഞ്ഞതിനെ തുടർന്നാണ് വിവരാവകാശ നിയമം 19(3)-ാം വകുപ്പ് പ്രകാരം സംസ്ഥാന വിവരാവകാശ കമ്മിഷനു പരാതി നൽകിയിരിക്കുന്നത്.