- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ; ശിവഗിരി തീർത്ഥാടനം 30 മുതൽ; തീർത്ഥാടനസമ്മേളനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി 31 ന് നിർവ്വഹിക്കും
തിരുവനന്തപുരം: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 85 ാമത് ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതൽ ജനുവരി ഒന്ന് വരെ നടക്കും. 30നു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗുരുദേവവിഗ്രഹപ്രതിഷ്ഠാകനകജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തീർത്ഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനം 31 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. ഗുരു ഉപദേശിച്ച എട്ട് വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. ഇത്തരത്തിൽ നാലു സെമിനാറുകളും അഞ്ച് സമ്മേളനങ്ങളുമാണ് ഇക്കൊല്ലം സജ്ജമാക്കിയിരിക്കുന്നത്. 30നു രാവിലെ 7.30നു സ്വാമി പ്രകാശാനന്ദ തീർത്ഥാടന പതാക ഉയർത്തുന്നതോടെയാണു ചടങ്ങുകൾ ആരംഭിക്കുകയെന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് ഗംഗാറാം മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് ഒന്നിനു വിദ്യാഭ്യാസ സംഘടനാ സമ്മേളനം മന്ത്രി സി.രവീന്ദ്
തിരുവനന്തപുരം: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 85 ാമത് ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതൽ ജനുവരി ഒന്ന് വരെ നടക്കും. 30നു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗുരുദേവവിഗ്രഹപ്രതിഷ്ഠാകനകജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തീർത്ഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനം 31 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. ഗുരു ഉപദേശിച്ച എട്ട് വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. ഇത്തരത്തിൽ നാലു സെമിനാറുകളും അഞ്ച് സമ്മേളനങ്ങളുമാണ് ഇക്കൊല്ലം സജ്ജമാക്കിയിരിക്കുന്നത്.
30നു രാവിലെ 7.30നു സ്വാമി പ്രകാശാനന്ദ തീർത്ഥാടന പതാക ഉയർത്തുന്നതോടെയാണു ചടങ്ങുകൾ ആരംഭിക്കുകയെന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് ഗംഗാറാം മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് ഒന്നിനു വിദ്യാഭ്യാസ സംഘടനാ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ടു നാലിന് ഈശ്വരഭക്തി എന്ന വിഷയത്തിലെ സമ്മേളനം മൈസൂരു സുത്തൂർ മഠാധിപതി സ്വാമി ശിവരാത്രി ദേശികേന്ദ്ര ഉദ്ഘാടനം ചെയ്യും. 31നു പുലർച്ചെ നാലരയ്ക്കു തീർത്ഥാടന ഘോഷയാത്ര.
തീർത്ഥാടന സമ്മേളനത്തിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി മുഖ്യാതിഥിയായിരിക്കും. കേന്ദ്രമന്ത്രി ശ്രീപദ് വൈ.നായിക്, കർണാടക മന്ത്രി യു.ടി.ഖാദർ, എം.എ.യൂസഫലി തുടങ്ങിയവർ പങ്കെടുക്കും. മഹാസമാധി മണ്ഡപത്തിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ കനകജൂബിലിയോടനുബന്ധിച്ച് ജനുവരി ഒന്നിനു പുലർച്ചെ മൂന്നിനു വിശേഷാൽ പൂജയും വിശ്വശാന്തി യജ്ഞവും നടത്തും.
വൈകിട്ടു നാലിനു പ്രതിഷ്ഠാ കനകജൂബിലി സമ്മേളനവും തീർത്ഥാടന സമാപന സമ്മേളനവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തുഷാർ വെള്ളാപ്പള്ളി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കുമെന്നു ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ശിവഗിരി മഠം തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ എന്നിവർ അറിയിച്ചു. തീർത്ഥാടനത്തിനു ഹരിത ചട്ടം പാലിക്കും.