- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെന്നാർഗട്ടയിൽ ഹോട്ടൽ തുടങ്ങിയപ്പോൾ വീട്ടിന് അടുത്ത ഭക്ഷണശാലയുടെ നടത്തിപ്പ് ഭാര്യയ്ക്കായി; പാചകക്കാരനുമായുള്ള പ്രണയം അറിയാതെ ലോക്ഡൗണിൽ തിരിച്ചെത്തിയ ഭർത്താവ്; പ്രണയം ചോദ്യം ചെയ്തപ്പോൾ കൊലയും ഒളിച്ചോടിയെന്ന വ്യാജകഥയും; ഒടുവിൽ രാമുവും ശോഭയും കുടുങ്ങി; ശിവലിംഗയെ 'അവിഹിതം' തീർത്തപ്പോൾ
ബെംഗളൂരു: ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലാകുന്നത് നാടകയീ സംഭവങ്ങൾക്കൊടുവിൽ. കൊലപാതകത്തെ ഒളിച്ചോട്ടമാക്കി മാറ്റാനുള്ള നാടകം പൊളിഞ്ഞത് ബന്ധുക്കളുടെ ഇടപെടലിലാണ്. സംശയതോന്നിയ ബന്ധുക്കൾ പരാതി കൊടുത്തതോടെ കൊലപാതകം പുറത്തെത്തി. ബെന്നാർഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ശോഭ(44) കാമുകൻ രാമു(45) എന്നിവർ അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് ഇരുവരും ചേർന്ന് ശിവലിംഗയെ കൊലപ്പെടുത്തിയത്.
ഹോട്ടലിലെ ജീവനക്കാരനായ രാമുവും ശോഭയും തമ്മിലുള്ള അടുപ്പം ശിവലിംഗ അറിഞ്ഞു. ഇതാണ് പക. 2020 ജൂൺ ഒന്നാം തീയതി ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ ഉപേക്ഷിച്ചു. ദിവസങ്ങൾക്ക് ശേഷം അഴുകിയനിലയിൽ മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അവകാശമുന്നയിച്ച് എത്താതിരുന്നതിനാൽ പൊലീസ് മൃതദേഹം മറവുചെയ്തു. ഇതെല്ലാം ശോഭ അറിയുന്നുണ്ടായിരുന്നു. എന്നാൽ എല്ലാവരേയും തെറ്റിധരിപ്പിക്കുകയും ചെയ്തു.
വീട്ടിൽ സൂക്ഷിച്ചിരുന്ന പണവുമായി ശിവലിംഗ നാടുവിട്ട് പോയെന്നാണ് എന്ന് ശോഭ പറഞ്ഞു പരത്തി. ഏവരും അത് വിശ്വസിച്ചു. വീട്ടിലുണ്ടായിരുന്ന 1.3 ലക്ഷം രൂപയുമായാണ് പോയതെന്നും പണം തീർന്നാൽ അദ്ദേഹം തിരികെവരുമെന്നും പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും ശിവലിംഗയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സഹോദരന് സംശയമായി. ഇതോടെ പൊലീസിൽ പരാതി കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ ശോഭ സമ്മതിച്ചില്ല. ഇത് ബന്ധുക്കൾക്ക് സംശയമുണ്ടാക്കി.
പിന്നീട് ഹോട്ടൽ ജീവനക്കാരനുമായി ശോഭ അടുപ്പത്തിലാണെന്ന വിവരം ബന്ധുക്കൾക്ക് മനസിലായത്. ഇതോടെ ശിവലിംഗയുടെ സഹോദരനും ബന്ധുക്കളും പൊലീസിൽ പരാതി നൽകുകയായിരുന്നു. ശിവലിംഗ വീടിനടുത്ത റോഡരികിലാണ് ഭക്ഷണശാല നടത്തിയിരുന്നത്. ഇവിടെ ജീവനക്കാരനായിരുന്നു രാമു. പിന്നീട് കച്ചവടം വിപുലപ്പെടുത്തുകയും ബെന്നാർഗട്ടയിൽ പുതിയ ഹോട്ടൽ ആരംഭിക്കുകയും ചെയ്തു. ഇതോടെ ശോഭയും രാമുവും ചേർന്നാണ് നാട്ടിലെ ഭക്ഷണശാല നടത്തി. ഇത് പ്രണയമായി മാറി.
ലോക്ക്ഡൗൺ വന്നതോടെ ബെന്നാർഗട്ടയിൽനിന്ന് ശിവലിംഗ നാട്ടിൽ തിരിച്ചെത്തി. ഭാര്യയും ജീവനക്കാരനും തമ്മിലുള്ള ബന്ധം അറിയുകയും ചെയ്തു. ഇതോടെ ദമ്പതിമാർക്കിടയിൽ തർക്കങ്ങളും പതിവായി. വഴക്കിനിടെ ശിവഗംഗംയെ കൊന്നു. ആറ് മാസം എല്ലാം രഹസ്യമാക്കി വയ്ക്കാനുമായി. ഞായറാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം വിശദമായി ചോദ്യംചെയ്തു.
തുടർന്ന് രണ്ടുപേരും കുറ്റംസമ്മതിച്ചു. കൊലപാതകം നടത്തിയ രീതി പൊലീസിനോട് വിവരിച്ച പ്രതികൾ മൃതദേഹം ഉപേക്ഷിച്ചസ്ഥലവും കാണിച്ചുനൽകി.
മറുനാടന് മലയാളി ബ്യൂറോ