തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഏതാണ്ട പൂർത്തിയായി പലരും പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു. ഇതിനിടെയാണ് കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് സിറ്റിങ് എംഎൽഎ ശിവൻകുട്ടിക്ക് പണി കിട്ടിയത്. കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് കിടക്കയിലായിരുന്നു ശിവൻകുട്ടി. രണ്ടാഴ്‌ച്ചയെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു. എന്നാൽ, പലരും പ്രചരണം ശക്തമാക്കിയതോടെ ശിവൻകുട്ടിക്ക് ഇരിക്കപ്പൊറുതി ഇല്ലാതെയായി. ഇതോടെ പരിക്കിനെ അവഗണിച്ചും അദ്ദേഹം വോട്ടഭ്യർത്ഥനകളുമായി എത്തി. വീൽചെയറിൽ എത്തിയായിരുന്നു ശിവൻകുട്ടിയുടെ വോട്ടഭ്യർത്ഥന.

വീൽചെയറിലിരുന്നാണ് ശിവൻകുട്ടി നേമം മണ്ഡലത്തിൽ പ്രചരണം തുടങ്ങിയത്. ഒരാഴ്ചത്തെ നീണ്ട വിശ്രമത്തിനു ശേഷം ഇന്ന് വീണ്ടും മണ്ഡലത്തിലേക്ക്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ തുടർച്ചയായി ഒരു ആഴ്ചക്കാലം മണ്ഡലത്തിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നത് ഇപ്പോൾ മാത്രമാണ്. യാദൃഛികം ആണെങ്കിലും അത്തരം ഒരു സാഹചര്യം ഉണ്ടായതിൽ എനിക്ക് മാനസികമായി വളരെ വേദന ഉണ്ടാക്കുന്നതായിരുന്നു. ഇത് തിരിച്ചറിയാൻ കഴിയുന്നവരാണ് എന്റെ മണ്ഡലത്തിലെ പ്രിയപ്പെട്ട ജനങ്ങൾ എന്നെനിക്കു അറിയാം. അത് സന്ദേശങ്ങളായും നേരിട്ടും പലരും പ്രകടിപ്പിച്ചു. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എന്റെ ജനങ്ങൾക്കിടയിൽ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. ശിവൻകുട്ടി പറഞ്ഞു.

നേരത്തെ പരിക്കേറ്റതോടെ ന്യൂജെൻ മാതൃക പിന്തുടർന്ന് സോഷ്യൽ മീഡിയയിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം. കാലിൽ ബാൻഡേജ് ചുറ്റി ഇരിക്കുന്ന ഫോട്ടോയും ഡോക്ടറുടെ ഉപദേശവും ചേർത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നിർണായകമായ ഈ പോരാട്ടത്തിൽ ഇത്രയും ദിവസം കളയാൽ ഇല്ലാത്തതിനാൽ നവമാദ്ധ്യമങ്ങളിലൂടെ പ്രചാരണം കൊഴുപ്പിക്കുകയായിരുന്നു ശിവൻകുട്ടി. പലരെയും ഫോണിലൂടെ വിളിച്ച് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഇതിനിടെ ശിൻകുട്ടിയെ കാണാൻ എതിരാളിയായ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ രംഗത്തെത്തിയിരുന്നു. സുഖവിവരം അന്വേഷിച്ച് ഒ രാജഗോപാൽ എത്തിയ ചിത്രവും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഏറെ സന്തോഷം തോന്നുന്നു...വെള്ളായണിയിൽ വച്ച് എന്റെ ബാല്യകാല സുഹൃത്ത് വിഷ്ണു മഹേശ്വരാനന്ദയെ ഒരുപാട് നാളുകൾക്ക് ശേഷ...

Posted by V Sivankutty MLA on Monday, April 4, 2016