- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുള്ളറ്റ് ട്രെയിനിന് പിന്നാലെ പാഞ്ഞിട്ടുകാര്യമില്ല; ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം; എൽഫിൻസോൺ സ്റ്റേഷനിൽ ജനങ്ങളെ ഒന്നടങ്കം സർക്കാർ കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്ന വിമർശനവുമായി ശിവസേന
മുംബൈ: എൽഫിൻസോൺ റയിൽവെ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പേരിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്ത്. നടന്നത് സാധാരണ അപകടമല്ല. സർക്കാർ ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പിന്നാലെ പായുന്ന ബിജെപിയും സർക്കാരും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതിനിടെ റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ രാജിവെക്കണമെന്നാവശ്യവുമായി മറ്റു ശിവസേന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച കെ.ഇ.എം ആശുപത്രിയിലെത്തിയ മന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് ത്വാദെ എന്നിവർക്കെതിരെ നൂറോളം ശിവസേന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. കനത്ത മഴയ്ക്കിടെ മുംബൈ നഗരത്തിലെ എൻഫിൻസ്റ്റൺ റെയിൽവെ സ്റ്റേഷനിലെ കാൽപനടപ്പാതയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട
മുംബൈ: എൽഫിൻസോൺ റയിൽവെ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പേരിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്ത്. നടന്നത് സാധാരണ അപകടമല്ല. സർക്കാർ ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പിന്നാലെ പായുന്ന ബിജെപിയും സർക്കാരും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അതിനിടെ റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ രാജിവെക്കണമെന്നാവശ്യവുമായി മറ്റു ശിവസേന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച കെ.ഇ.എം ആശുപത്രിയിലെത്തിയ മന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് ത്വാദെ എന്നിവർക്കെതിരെ നൂറോളം ശിവസേന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.
കനത്ത മഴയ്ക്കിടെ മുംബൈ നഗരത്തിലെ എൻഫിൻസ്റ്റൺ റെയിൽവെ സ്റ്റേഷനിലെ കാൽപനടപ്പാതയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമർശനമുന്നയിച്ചു. ഇത് മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കോൺഗ്രസ് അധ്യക്ഷ പറഞ്ഞു. ശക്തമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.