- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അച്ഛേ ദിൻ' പരസ്യങ്ങളിൽ മാത്രമെന്നും സത്യം വേറെയാണെന്നും വിമർശനവുമായി ശിവസേന; അധികാരം മോദി തന്നിലേക്കുമാത്രം കേന്ദ്രീകരിക്കുന്നുവെന്നും ആക്ഷേപം; കൂടെ രാജീവ് ഗാന്ധിക്ക് അൽപ്പം പ്രശംസയും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചുകൊണ്ടും രാജീവ് ഗാന്ധിയുടെ കാലം നല്ലതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ടും എൻഡിഎയുടെ സഖ്യകക്ഷിയായ ശിവസേന. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് തട്ടുകിട്ടുകയും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോവിന്ദിനെ ഏകപക്ഷീയമായി സ്ഥാനാർത്ഥിയാക്കുകയും ചെയ്തതിലെല്ലാം ബിജെപിയുമായി നീരസത്തിൽ കഴിയുന്ന ശിവസേനയുടെ പ്രതികരണം ചർച്ചയാവുകയാണിപ്പോൾ. എൻഡിഎ സഖ്യകക്ഷി ശിവസേന. മോദി സർക്കാർ അവകാശപ്പെട്ടിരുന്ന 'അച്ഛേ ദിൻ' കേവലം പരസ്യങ്ങളിൽ മാത്രമാണുള്ളതെന്നും സത്യം വ്യത്യസ്തമാണെന്നും കുറ്റപ്പെടുത്തിയാണ് ശിവസേന രംഗത്തെത്തുന്നത്. മോദി തന്നിഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അധികാരം തന്നിലേക്ക് മാത്രം കേന്ദ്രീകരിക്കാനാണ് നീക്കമെന്നും അവർ ആരോപിക്കുന്നു. പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. അധികാരം അദ്ദേഹത്തിലേക്കു കേന്ദ്രീകരിക്കുകയാണെന്നും മുഖപത്രമായ സാമ്‌നയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ തന
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചുകൊണ്ടും രാജീവ് ഗാന്ധിയുടെ കാലം നല്ലതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ടും എൻഡിഎയുടെ സഖ്യകക്ഷിയായ ശിവസേന. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് തട്ടുകിട്ടുകയും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കോവിന്ദിനെ ഏകപക്ഷീയമായി സ്ഥാനാർത്ഥിയാക്കുകയും ചെയ്തതിലെല്ലാം ബിജെപിയുമായി നീരസത്തിൽ കഴിയുന്ന ശിവസേനയുടെ പ്രതികരണം ചർച്ചയാവുകയാണിപ്പോൾ.
എൻഡിഎ സഖ്യകക്ഷി ശിവസേന. മോദി സർക്കാർ അവകാശപ്പെട്ടിരുന്ന 'അച്ഛേ ദിൻ' കേവലം പരസ്യങ്ങളിൽ മാത്രമാണുള്ളതെന്നും സത്യം വ്യത്യസ്തമാണെന്നും കുറ്റപ്പെടുത്തിയാണ് ശിവസേന രംഗത്തെത്തുന്നത്. മോദി തന്നിഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അധികാരം തന്നിലേക്ക് മാത്രം കേന്ദ്രീകരിക്കാനാണ് നീക്കമെന്നും അവർ ആരോപിക്കുന്നു.
പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. അധികാരം അദ്ദേഹത്തിലേക്കു കേന്ദ്രീകരിക്കുകയാണെന്നും മുഖപത്രമായ സാമ്‌നയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ തന്നെയാണ് തുറന്നുപറയുന്നത്.
ജിഎസ്ടി നടപ്പാക്കിയതിനെയും കുറ്റപ്പെടുത്തിയ ഉദ്ധവ് ചെക്ക് പോസ്റ്റുകൾ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്ലെങ്കിൽ രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നാണ് ഉദ്ധവ് ചൂണ്ടിക്കാട്ടുന്നത്. മഹാരാഷ്ട്ര സർക്കാരിനെയും ശിവസേന കുറ്റപ്പെടുത്തി.
കടങ്ങൾ എഴുതിത്ത്ത്തള്ളുന്ന കാര്യത്തിൽ കർഷകരെ ഫഡ്‌നാവിസ് സർക്കാർ കബളിപ്പിക്കുകയാണ്. ബാങ്കുകൾക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിർദ്ദേശം നൽകിയിട്ടില്ലെന്നും ശിവസേന മുഖപത്രം ആരോപിച്ചു.
ശരിയായ ജനാധിപത്യം തന്നെയാണോ ഇവിടെ നടക്കുന്നത്? എല്ലാം പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ചല്ലേ? അദ്ദേഹം അധികാരം കേന്ദ്രീകരിക്കുകയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പഞ്ചായത്തീരാജ് നടപ്പാക്കി അധികാരം താഴേതട്ടിലേക്ക് കൊണ്ടുവന്നിരുന്നു. - താക്കറെ പറയുന്നു.
നോട്ട് അസാധുവാക്കലിനെ തുടർന്ന് 15 ലക്ഷം ആളുകൾക്കു തൊഴിൽ നഷ്ടമായി. ഏതാണ്ട് 60 ലക്ഷം ആളുകളെ നോട്ട് അസാധുവാക്കൽ ബാധിച്ചു. ഇവയെ നേരിടാൻ എന്തു നടപടിയാണു സർക്കാർ സ്വീകരിച്ചതെന്നും താക്കറെ ചോദിക്കുന്നുണ്ട്.