ജിദ്ദ: സൗദിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആറു ബ്രിട്ടീഷ് മുസ്ലിം തീർത്ഥാടകർ മരിച്ചു. ഉംറ തീർത്ഥാടനത്തിനായി മെക്കയിലേക്കു പോകും വഴിയായിരുന്നു അപകടം.

മൊത്തം ഏഴു പേരാണ് അപകടത്തിൽ മരിച്ചത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽനിന്നുള്ള നാലംഗം കുടുംബവും സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽനിന്നുള്ള ദമ്പതികളുമാണ് മരിച്ച ബ്രിട്ടീഷ് പൗരന്മാർ. മുഹമ്മദ് അസ്ലം ഭാര്യ തലാത് അസ്ലം എന്നീ ഗ്ലാക്‌സോ സ്വദേശികൾ അറുപതുകളിൽ പ്രായമുള്ളവരാണ്.

ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് മദീനയിൽനിന്ന് മെക്കയിലേക്കു പോകുവഴിയായിരുന്നു അപകടം. 12 യാത്രികരാണ് ബസിൽ ഉണ്ടായിരുന്നത്. രണ്ടു പേർക്കു പരിക്കേറ്റു. മരിച്ച ഏഴാമത്തെയാൾ ബ്രിട്ടീഷുകാരനല്ല.

ഹജ്ജ് തീർത്ഥാടനം ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലാണെങ്കിൽ ഉംറ കർമ്മം ഏതു സമയത്തും നിർവഹിക്കാനാകും.