- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് റിപ്പോർട്ടറെ മർദിച്ച കേസിൽ ഒടുവിൽ സിപിഎമ്മിന് വീണ്ടുവിചാരം; കുറ്റക്കാർക്കെതിരെ സംഘടനാപരമായി നടപടിയെടുക്കും; അറസ്റ്റിലായ ആറുപേർക്കും ഞൊടിയിടയിൽ ജാമ്യം നൽകിയത് വിവാദത്തിൽ
കോഴിക്കോട്: മാദ്ധ്യമലോകം ഒറ്റക്കെട്ടായി തിരഞ്ഞതോടെ ഒടുവിൽ സിപിഎമ്മിന് വീണ്ടുവിചാരം. സിപിഐ(എം) പരിപാടിക്കിടെ മാദ്ധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരെ ശക്തമായ സംഘടനാ നടപടിയെടുക്കുമെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംഎൽഎ വ്യക്തമാക്കി. സംഭവത്തിൽ സിപിഐ(എം) ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതലക്കുളത്ത് നടന്ന ഇ.എം.എസ്എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ അനുമോദിനെയും കാമറമാൻ അരവിന്ദിനെയും ഒരു സംഘം മർദിച്ചത്. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷമാണ് അക്രമണം ഉണ്ടായത്. മാദ്ധ്യമപ്രവർത്തകരെ മർദിക്കാൻ എന്താണ് പ്രകോപനമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗരൂകരാകുമെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളത്ത് നടന്ന പരിപാടിക്ക് അനുമതിയില്ലായിരുന്നു എന്ന കാര്യത്തെക്കുറിച്ച് അറിയില്‌ളെന്നും കരീം കൂട്ടിച്ചേർത്തു. അതേസമയം മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. പുതിയങ്
കോഴിക്കോട്: മാദ്ധ്യമലോകം ഒറ്റക്കെട്ടായി തിരഞ്ഞതോടെ ഒടുവിൽ സിപിഎമ്മിന് വീണ്ടുവിചാരം. സിപിഐ(എം) പരിപാടിക്കിടെ മാദ്ധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരെ ശക്തമായ സംഘടനാ നടപടിയെടുക്കുമെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംഎൽഎ വ്യക്തമാക്കി. സംഭവത്തിൽ സിപിഐ(എം) ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിങ്കളാഴ്ച മുതലക്കുളത്ത് നടന്ന ഇ.എം.എസ്എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ അനുമോദിനെയും കാമറമാൻ അരവിന്ദിനെയും ഒരു സംഘം മർദിച്ചത്. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷമാണ് അക്രമണം ഉണ്ടായത്. മാദ്ധ്യമപ്രവർത്തകരെ മർദിക്കാൻ എന്താണ് പ്രകോപനമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗരൂകരാകുമെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളത്ത് നടന്ന പരിപാടിക്ക് അനുമതിയില്ലായിരുന്നു എന്ന കാര്യത്തെക്കുറിച്ച് അറിയില്‌ളെന്നും കരീം കൂട്ടിച്ചേർത്തു.
അതേസമയം മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. പുതിയങ്ങാടി സ്വദേശികളായ രാജൻ, കുട്ടൻ, ഗോവിന്ദപുരം സ്വദേശികളായ ബവിൻ, വിജയചന്ദ്രൻ, കോന്നാട് ബീച്ച് സ്വദേശി മുഹമ്മദ് അമീൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കായി തിരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം പ്രതികൾക്ക് പൊലീസ് സ്റ്റേഷൻ ജാമ്യം അനുവദിച്ചതും വിവാദമായി. ഈ പ്രതികൾ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ ജാമ്യത്തിനുള്ള ആളുകൾ റെഡിയായിരുന്നതായി ഏഷ്യാനെറ്റ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. ദുർബലമായ വകുപ്പുകളാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തുന്നതെന്നും ഇത് സിപിഎമ്മുമായുള്ള ഒത്തുകളിയാണെന്നും ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവർത്തകർ ആരോപിച്ചു.
അതേസമയം പിണറായിയെപ്പോലുള്ള ഒരു പ്രമുഖനായ നേതാവ് പങ്കെടുത്ത പരിപാടിയായിരുന്നിട്ടുകൂടി പൊലീസ് അനുമതി സിപിഐ(എം) വാങ്ങിയിരുന്നില്ല. ഇതിന്റെ പേരിൽ സംഘാടകർക്കെതിരെ കേസ് എടുക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി്. എൽ.ഐ.സി കോർണറിൽ ചേർന്ന പ്രതിഷേധയോഗം യൂനിയൻ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. രാപ്പകൽ നോക്കാതെ ജോലിചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ മർദിച്ചവശരാക്കിയവർക്കെതിരെ നടപടികൾ സ്വീകരിക്കാത്തപക്ഷം പ്രതികരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേഷ്, ഷാജഹാൻ കാളിയത്ത്, ഷുക്കൂർ, കെ. ബാലകൃഷ്ണൻ, യൂനിയൻ ട്രഷറർ വിപുൽനാഥ് എന്നിവർ സംസാരിച്ചു.