- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം പുൽമേട്ടിലേക്ക് ഓടിച്ചു കയറ്റി കാട്ടുപോത്തുകളെ വിരട്ടി ഓടിച്ചു; ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെയും മർദ്ദിച്ചു; ഇടുക്കിയിൽ ആറംഗം സംഘം പിടിയിൽ
ഇടുക്കി: വനമേഖലയിൽ വാഹനവുമായി അതിക്രമിച്ച് കയറി വനം ജീവനക്കാരെ ആക്രമിച്ച ആറ് യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര ചെറിയ വെിനല്ലൂർ കോട്ടയ്ക്കാവിള ഇളമാട് സ്വദേശി ജിബിൻ വർഗീസ് (26), സുഹൃത്തുക്കളും നാട്ടുകാരുമായ ഷെമീർ (31), രജ്ഞിത്ത് (26), ജിതിൻ ബാബു (28), ജിജോ ബേബി (29), ഷിബിൻ ബേബി (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പാമ്പാടുംചോല ദേശീയ ഉദ്യാനത്തിലാണ് സംഭവം.
വട്ടവട സന്ദർശത്തിനെത്തിയ യുവാക്കൾ പാമ്പാടുംചോല നേച്ചർ ക്യാമ്പിനു സമീപമുള്ള പുൽമേട്ടിൽ കാട്ടുപോത്തുകൾ മേയുന്നത് കണ്ട് വാഹനം പുൽമേട്ടിലേക്ക് ഓടിച്ചു കയറ്റി കാട്ടുപോത്തുകളെ വിരട്ടി ഓടിച്ചു. ഇതു കണ്ട് നേച്ചർ ക്യാമ്പിലുണ്ടായിരുന്ന നാല് വാച്ചർമാർ ഓടിയെത്തിയെങ്കിലും ഇവരെ ആക്രമിച്ച ശേഷം ഇവർ വാഹനവുമായി കടന്നു കളഞ്ഞു.
നേച്ചർ ക്യാമ്പിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് പാമ്പാടും ചോലചെക്ക് പോസ്റ്റിൽ വച്ചാണ് വാഹനം തടഞ്ഞ് വനപാലകർ ഇവരെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ പീരുമേട് ജയിലിലേക്ക് റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ