കൊച്ചി: മിഠായി നല്കി ആറു വയസുകാരിയെ പീഡിപ്പിച്ച അയൽവാസിയായ ഇടുക്കി സ്വദേശിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വൈപ്പിൻകര പുതുവൈപ്പിനിലാണ് കൊടുംക്രൂര സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഇടുക്കി സ്വദേശി പുതുവൈപ്പ് തോണിപ്പാലത്ത് വാടകക്ക് താമസിക്കുന്ന ബിജോയി(45)ക്കെതിരേയാണ് ഞാറക്കൽ പൊലീസ് കേസ്സെടുത്തത്.

കഴിഞ്ഞ 31 ന് വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി കാട്ടി വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്.

ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് വിവരം പൊലീസിനെ അറിയച്ചതിനെ തുടർന്നാണ് ഞാറക്കൽ പൊലീസ് കെസ്സെടുത്തത്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

എറണാകുളത്തുള്ള സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പിഡനത്തിന് ഇരയായത്.
പെയിന്റിങ് തൊഴിൽ ചെയ്യുന്ന ബിജോയ് ഇടുക്കി ജില്ലക്കാരനാണ്. രണ്ടു വർഷമായി അമ്മയും ഭാര്യയ്ക്കും ഒപ്പം പുതുവൈപ്പിനിൽ താമസമാക്കിയിട്ട്. ബിജോയിക്ക് കുട്ടികൾ ഇല്ല.പ്രതിക്കായി ഞാറക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.