- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെ ദുരൂഹത അവശേഷിപ്പിച്ച് കോട്ടയത്ത് നിന്നും ഒരു മോഷണ കേസ്; ഒരു ഡോക്ടർ നടത്തുന്ന ഹോം സ്റ്റേയിൽ നിന്നും സ്‌കോഡാ കാറും ലാപ്ടോപ്പും മോഷണം പോയ കേസിൽ അറസ്റ്റിലായത് ഒരു പെൺകുട്ടിയടക്കം മൂന്ന ചെറുപ്പക്കാർ
കോട്ടയം : കലക്ടറേറ്റിനു സമീപം ഡോ. ബേക്കർ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെൻ ഹാൾ ഹോംസ്റ്റേയിൽ നിന്നു സ്‌കോഡ കാറും ലാപ് ടോപ്പും മോഷണം പോയ കേസിൽ അറസ്റ്റിലായത് മൂന്ന് യുവാക്കൾ. ഇതിലൊരു പെൺകുട്ടിയുമുണ്ട്. ചെങ്ങന്നൂർ പാറയിൽ ജുബൽ വർഗീസ് (26) സഹോദരൻ ജെത്രോ വർഗീസ് (21), എറണാകുളം തോട്ടുമുഖം അരുൺ തയ്യിൽ രേവതി കൃഷ്ണ (21) എന്നിവരെ മുംബൈയിലെ ധാരാവിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നിർദ്ദേശാനുസരണം എഎസ്‌പി ചൈത്ര തെരേസാ ജോൺ, കോട്ടയം ഡിവൈഎസ്‌പി: സക്കറിയ മാത്യു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഈ മോഷണക്കേസിൽ ദുരൂഹത ഏറെയാണ്. മോഷണം പോയവരെ എങ്ങനെ കൃത്യമായി മുംബൈയിലെത്തി അറസ്റ്റ് ചെയ്യാനായി എന്നതുൾപ്പെടെ പല സംശയങ്ങളുണ്ട്. എന്നാൽ ഇതേ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോഷണമാണെന്ന് മാത്രമാണ് പറയുന്നത്. സ്‌കോഡാ കാർ എത് സാഹചര്യത്തിലാണ് മോഷണം പോയത് എന്നതിനെ കുറിച്ചാണ് സംശയങ്ങൾ ഏറെ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്
കോട്ടയം : കലക്ടറേറ്റിനു സമീപം ഡോ. ബേക്കർ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെൻ ഹാൾ ഹോംസ്റ്റേയിൽ നിന്നു സ്‌കോഡ കാറും ലാപ് ടോപ്പും മോഷണം പോയ കേസിൽ അറസ്റ്റിലായത് മൂന്ന് യുവാക്കൾ. ഇതിലൊരു പെൺകുട്ടിയുമുണ്ട്.
ചെങ്ങന്നൂർ പാറയിൽ ജുബൽ വർഗീസ് (26) സഹോദരൻ ജെത്രോ വർഗീസ് (21), എറണാകുളം തോട്ടുമുഖം അരുൺ തയ്യിൽ രേവതി കൃഷ്ണ (21) എന്നിവരെ മുംബൈയിലെ ധാരാവിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നിർദ്ദേശാനുസരണം എഎസ്‌പി ചൈത്ര തെരേസാ ജോൺ, കോട്ടയം ഡിവൈഎസ്‌പി: സക്കറിയ മാത്യു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എന്നാൽ ഈ മോഷണക്കേസിൽ ദുരൂഹത ഏറെയാണ്. മോഷണം പോയവരെ എങ്ങനെ കൃത്യമായി മുംബൈയിലെത്തി അറസ്റ്റ് ചെയ്യാനായി എന്നതുൾപ്പെടെ പല സംശയങ്ങളുണ്ട്. എന്നാൽ ഇതേ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോഷണമാണെന്ന് മാത്രമാണ് പറയുന്നത്.
സ്‌കോഡാ കാർ എത് സാഹചര്യത്തിലാണ് മോഷണം പോയത് എന്നതിനെ കുറിച്ചാണ് സംശയങ്ങൾ ഏറെ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ ഇതിന് പിന്നിലെന്ന സംശയവും ഉണ്ട്.