- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗുകാർ കൊലപ്പെടുത്തിയവരുടെ പേരുകൾ എണ്ണിപ്പറഞ്ഞ് കെ ടി ജലീൽ നിയമസഭയിൽ കത്തിക്കയറിയപ്പോൾ മറുപടി പറഞ്ഞ ലീഗ് എംഎൽഎമാർക്ക് നാവു പിഴച്ചു; കൊലപാതകങ്ങളുടെ ഉത്തരവാദിത്തം സമസ്തക്കെന്ന് വിധത്തിൽ മറുപടി നൽകി ഇബ്രാഹിം കുഞ്ഞും പികെ അബ്ദുറബ്ബും; ലീഗ് എംഎൽഎമാരെ വിമർശിച്ച് സമസ്ത യുവജനവിഭാഗം നേതാവ്
കോഴിക്കോട്: കഴിഞ്ഞ ദിവസം നിയമസഭയിൽ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശത്തിന് മറുപടിയായി എസ്‌കെഎസ്എസ്എഫിന്റെയും സമസ്തയുടെയും പേര് പറഞ്ഞ് മറപടി നൽകിയ മുസ്ലിംലീഗ് എംഎൽഎമാർക്കും പ്രതിപക്ഷ നേതാവിനുമെതിരെ സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള സുന്നി സറ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ. കേരളത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ 44 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീൽ നിയമ സഭയിൽ പറഞ്ഞത്. ഇതിൽ ഏതാനും ചിലരുടെ പേരുകൾ വായിച്ചപ്പോഴേക്കും പ്രതിപക്ഷത്തെ മുസ്ലിം ലീഗ് എം എൽ എമാർ ബഹളം വെക്കുകയും ഇവരാരും മരിച്ചത് രാഷ്ട്രീയ സംഘട്ടനത്തിലൂടെയല്ലെന്നും മതസംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിലാണെന്നും പറഞ്ഞിരുന്നു. എന്നാൽ മരിച്ചെവരെല്ലാം കാന്തപുരം സുന്നി വിഭാഗത്തിൽ പെട്ടവരും ലീഗ് വിരുദ്ധരുമാണെന്ന് ഇതിന് മറുപടിയായി മന്ത്രിയും പറഞ്ഞതോടെയാണ് വികെ ഇബ്രാഹിം കുഞ്ഞ്, പികെ അബ്ദുറബ്ബ് അടക്കമുള്ളവർ ഇത് സമസ്തയുടെയും എസ്‌കെഎസ്എസ്എഫിന്റെയും തലയിൽ കെട്ടിവെക്കുന്ന രീതിയിൽ സംസാരിച്ചത്.
കോഴിക്കോട്: കഴിഞ്ഞ ദിവസം നിയമസഭയിൽ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശത്തിന് മറുപടിയായി എസ്‌കെഎസ്എസ്എഫിന്റെയും സമസ്തയുടെയും പേര് പറഞ്ഞ് മറപടി നൽകിയ മുസ്ലിംലീഗ് എംഎൽഎമാർക്കും പ്രതിപക്ഷ നേതാവിനുമെതിരെ സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള സുന്നി സറ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ. കേരളത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ 44 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീൽ നിയമ സഭയിൽ പറഞ്ഞത്.
ഇതിൽ ഏതാനും ചിലരുടെ പേരുകൾ വായിച്ചപ്പോഴേക്കും പ്രതിപക്ഷത്തെ മുസ്ലിം ലീഗ് എം എൽ എമാർ ബഹളം വെക്കുകയും ഇവരാരും മരിച്ചത് രാഷ്ട്രീയ സംഘട്ടനത്തിലൂടെയല്ലെന്നും മതസംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിലാണെന്നും പറഞ്ഞിരുന്നു. എന്നാൽ മരിച്ചെവരെല്ലാം കാന്തപുരം സുന്നി വിഭാഗത്തിൽ പെട്ടവരും ലീഗ് വിരുദ്ധരുമാണെന്ന് ഇതിന് മറുപടിയായി മന്ത്രിയും പറഞ്ഞതോടെയാണ് വികെ ഇബ്രാഹിം കുഞ്ഞ്, പികെ അബ്ദുറബ്ബ് അടക്കമുള്ളവർ ഇത് സമസ്തയുടെയും എസ്‌കെഎസ്എസ്എഫിന്റെയും തലയിൽ കെട്ടിവെക്കുന്ന രീതിയിൽ സംസാരിച്ചത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് എംഎൽഎമാരുടെയും ചുവടു പിടിച്ച് ഈ കൊലപാതകങ്ങളിലെന്നും ലീഗിന് പങ്കില്ലെന്നും ഇതെല്ലാം എപി ഇകെ സംഘർഷങ്ങളുടെ പേരിൽ ഉണ്ടായതാണെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഇകെ സമസ്ത വിഭാഗത്തിന്റെ പോഷക സംഘടനയായ എസ്‌കെഎസ്എസ്എഫ് പ്രതിഷേധവുമായെത്തിയിരിക്കുന്നത്. ലീഗ് നടത്തിയ കൊലപാതകങ്ങളും രാഷ്ട്രീയ കൊള്ളരുതായ്മകളൊന്നും സമസ്തയുടെയും എസ്‌കെഎസ്എസ്എഫിന്റെയും തലയിൽ കെട്ടിവെക്കേണ്ടെന്നാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സത്താർ പന്തല്ലൂർ ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചത്.
മന്ത്രി കെടി ജലീൽ പറഞ്ഞ കൊല്ലപ്പെട്ട 44 ആളുകളുടെയും പേരുകൾ പുറത്ത് വിടണം. ഇതെല്ലാം മതസംഘടനകൾ തമ്മിലുണ്ടായ സംഘർഷങ്ങളുടെ പേരിലുണ്ടായതാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. മുസ്ലിംലീഗെന്ന രാഷ്ട്രീയ പാർട്ടിയെ സംരക്ഷിക്കാൻ വേണ്ടി പ്രതിപക്ഷ നേതാവും ലീഗ് എംഎൽഎമാരും ഈ കൊലപാതകങ്ങളെ മതസംഘർഷങ്ങളായി പറയുമ്പോൾ കൊല്ലപ്പെട്ടവരെല്ലാം എപി വിഭാഗം സുന്നികളായതിനാൽ കൊലയാളികൾ സമസ്തയും എസ്‌കെഎസ്എസ്എഫുമാണെന്ന ചിന്തയാണ് പൊതുജനങ്ങൾക്കുണ്ടാവുക. ഇത് തിരുത്താൻ പ്രതിപക്ഷവും ഈ പ്രയോഗം നടത്തിയ ലീഗ് എംഎൽഎമാരും തയ്യാറാകണം.
അതേ സമയം കൊല്ലപ്പെട്ട മുഴുവൻ ആളുകളുടെയും പേരുകൾ മന്ത്രി പുറത്ത് പറയുന്നതിന് മുന്നേ തന്നേ അതെല്ലാം മത സംഘടനകൾ പ്രത്യേകിച്ച് എപി ഇകെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരാണെന്ന് പ്രതിപക്ഷം ആരോപിച്ചത് അസംബന്ധമാണ്. പേരുകൾ മുഴുവൻ വായിക്കാത്ത മന്ത്രി ആ 44 പേരുകൾ സഭയുടെ മേശപ്പുറത്ത് വെക്കുകയാണ് ചെയതത്. ഇതിൽ തൂണേരിയില ശിബിൻ അടക്കം നിരവധിയാളുകൾ ഇത്തരം യാതൊരു മതസംഘടകളിലോ, എന്തിന് ഇസ്ലാം മതക്കാരോ അല്ലാത്തവരുടെ പേരുകളാണ്.
ഇവരെല്ലാം എങ്ങനെ എപി ഇകെ സംഘർഷങ്ങളുടെ പേരിൽ കൊല്ലപ്പെടുമെന്നും ആരോപണം ഉന്നയിച്ചവർ വ്യക്തമാക്കേണ്ടതുണ്ട്. ആരുടെ പുറം ചൊറിഞ്ഞ് കൊടുക്കാൻ വേണ്ടിയാണെങ്കിലും ലീഗ് നടത്തിയ രാഷ്ട്രീയകൊലപാതകങ്ങളെ സമസ്തയുടെയും എസ്‌കെഎസ്എഫിന്റെയും തലയിൽ കെട്ടിവെക്കെണ്ട എന്നാണ് എസ്‌കെഎസ്എസ്എഫിന്റെ നിലപാട്.