- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയലത്തെ അടിവേര് തോണ്ടി ഫ്‌ലാറ്റ് നിർമ്മാണം; പരാതി പറയുമ്പോൾ പരിഗണിക്കാം..പരിഗണിക്കാം എന്ന ഉഴപ്പൻ മറുപടിയുമായി സ്‌കൈലൈൻ ബിൽഡേഴ്സും; സ്വന്തം വീട്ടിൽ അന്തിയുറങ്ങാനാവാതെ കഞ്ഞിക്കുഴിയിലെ ഒരു കുടുംബം ദുരിതത്തിൽ
കോട്ടയം: കഞ്ഞിക്കുഴിയിൽ തൊട്ടടുത്ത കെട്ടിടത്തെ അപകടകരമായ സ്ഥിതിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഫ്‌ലാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. പ്രശസ്ത ഫ്‌ലാറ്റ് നിർമ്മാതാക്കളായ സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ പേൾ എന്നപേരിൽ പണിയുന്ന ഫ്‌ലാറ്റിനെതിരെയാണ് പരാതി. ഒന്നര വർഷമായി ഫ്‌ലാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്, കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളാറ്റാണ് പണിയുന്നത്. 22 നിലകളിലായി പണിയുന്നത്. തന്റെ കെട്ടിടത്തിന്റെ സുരക്ഷക്ക് ഒരു വിലയും നൽകാതെയുള്ള നിർമ്മാണം നടത്തുന്നത് എന്നാണ് കെട്ടിടത്തിന്റെ ഉടമ ഞങ്ങളോട് പറഞ്ഞത്. ഫ്‌ലാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി 60 അടിയോളം താഴ്ചയിൽ മണ്ണ് മാറ്റി. തൊട്ടടുത്തുള്ള ഒരേയൊരു കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തനം നടക്കുന്നത്. ഫ്‌ലാറ്റിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ബിബിൻ നിർമ്മാതാക്കളോട് പറഞ്ഞിരുന്നു ഇത്തരം നിർമ്മാണം തന്റെ കെട്ടിടത്തിന് അപകടമുണ്ടാക്കും അതിനാൽ തനിക്ക് സുരക്ഷാ ഭിത്തി നിർമ്മിച്ച് നൽകണമെന്ന്. സുരക്ഷാ ഭിത്തി ക
കോട്ടയം: കഞ്ഞിക്കുഴിയിൽ തൊട്ടടുത്ത കെട്ടിടത്തെ അപകടകരമായ സ്ഥിതിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഫ്‌ലാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. പ്രശസ്ത ഫ്‌ലാറ്റ് നിർമ്മാതാക്കളായ സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ പേൾ എന്നപേരിൽ പണിയുന്ന ഫ്‌ലാറ്റിനെതിരെയാണ് പരാതി.
ഒന്നര വർഷമായി ഫ്‌ലാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്, കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളാറ്റാണ് പണിയുന്നത്. 22 നിലകളിലായി പണിയുന്നത്. തന്റെ കെട്ടിടത്തിന്റെ സുരക്ഷക്ക് ഒരു വിലയും നൽകാതെയുള്ള നിർമ്മാണം നടത്തുന്നത് എന്നാണ് കെട്ടിടത്തിന്റെ ഉടമ ഞങ്ങളോട് പറഞ്ഞത്. ഫ്‌ലാറ്റ് നിർമ്മാണത്തിന്റെ ഭാഗമായി 60 അടിയോളം താഴ്ചയിൽ മണ്ണ് മാറ്റി. തൊട്ടടുത്തുള്ള ഒരേയൊരു കെട്ടിടത്തിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തനം നടക്കുന്നത്. ഫ്‌ലാറ്റിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ബിബിൻ നിർമ്മാതാക്കളോട് പറഞ്ഞിരുന്നു ഇത്തരം നിർമ്മാണം തന്റെ കെട്ടിടത്തിന് അപകടമുണ്ടാക്കും അതിനാൽ തനിക്ക് സുരക്ഷാ ഭിത്തി നിർമ്മിച്ച് നൽകണമെന്ന്.
സുരക്ഷാ ഭിത്തി കെട്ടി തരണമെന്ന കെട്ടിട ഉടമയുടെ ആവശ്യം പരിഗണിക്കാം...പരിഗണിക്കാം എന്ന് പറയുന്നതല്ലാതെ യാതൊരു നീക്കവും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കെട്ടിടയുടമ ബിബിൻ ആരോപിക്കുന്നു. കുറച്ച് ദിവസം മുൻപുള്ള മഴയിൽ തന്റെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞ് സ്‌കൈലൈൻ ബിൽഡേഴ്‌സിന്റെ പ്ലോട്ടിലേക്ക് വീണു. രാവിലെ ഏകദേശം 6.30നായിരു്‌നനു സംഭവം. കെട്ടിടത്തിന്റെ ഭാഗം പൊളിഞ്ഞ് വീണ സ്ഥലത്ത് സ്ഥിരമായി അന്യസംസ്ഥാന തൊഴിലാളികൾ ഓരോ ജോലികൾ ചെയ്യുന്നതണ്. തൊഴിലാളികൾ പണി ആരംഭിക്കുന്നതിന് മുമ്പുള്ള സമയമായതിനാൽ വൻ ദുരന്തം ഒഴിവായെന്നും ഇല്ലായിരുന്നുവെങ്കിൽ കുറഞ്ഞത് 10 തൊഴിലാളികളെങ്കിലും അവിടെ കൊല്ലപ്പെട്ടേനെയെന്നും ബിബിൻ പറയുന്നു.
രണ്ട് നില വീടിന് സമീപമായണ് ഫ്‌ലാറ്റ് പണിയുന്നത്. കെട്ടിടത്തോട് ചേർന്ന് ഇത്രയും ഭീമമായ അളവിൽ മണ്ണെടുത്തത് കാരണം ബിബിന്റ വീട് ഏത് സമയത്തും നിലംപതിക്കാമെന്ന അവസ്ഥയിലാണ്. മണ്ണിന്റെ ബലക്കുറവ് കാരണം കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുൻസിപ്പൽ എഞ്ചിനീയറും ആർഡിഒ എന്നിവർ സാക്ഷ്യപ്പെടുത്തി. മാത്രവുമല്ല കെട്ടിടം അപകട അവസ്ഥയിലായത് കാരണം താമസയോഗ്യമല്ലെന്നും എത്രയും വേഗം വീട്ടിലുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും സ്‌കൈലൈന്റെ എഞ്ചിനീയർമാരം അഭിപ്രായപ്പെട്ടു. ഇതേ കാര്യം തന്നെയാണ് വീട്ടുകാർ പറഞ്ഞുകൊണ്ടിരുന്നതും. വീട്ടുകാരുടെ പരാതിയോ ആശങ്കയോ ഫ്‌ലാറ്റുടമകൾ കണ്ണില്ലെന്ന് നടിച്ചതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
പരാതിക്കാരന്റെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട ചില തിരക്കുകൾ കാരണം കൃത്യമായ രീതിയിൽ പരാതികളോ നിയമനടപടികളോ മുന്നോട്ട് കൊണ്ട് പോകുന്നതിനും കഴിഞ്ഞിരുന്നില്ല. 450 ഡിഎംസി പൈലിങ്ങാണ് ഫ്‌ലാറ്റ് നിർമ്മിക്കുന്നതിനായി ആവശ്യമുള്ളത്. അതിൽ 350 ഡിഎംസി പൈലിങ്ങോളം ഇത് വരെ പൂർത്തിയാക്കിയിട്ടുണ്ട്.. ഇത്രയും ആയപ്പോൾ തന്നെ പരാതിക്കാരന്റെ കെട്ടിടത്തിൽ വിള്ളലുകളും മറ്റും പ്രത്യക്ഷപെട്ടിട്ടുണ്ട്. ഭാര്യയും മകളുമൊത്ത് ഇപ്പോൾ മറ്റൊരു വീട്ടിലാണ് ബിബിൻ താമസിക്കുന്നത്
ഫ്‌ലാറ്റിലേക്കുള്ള കാർ റാംപ് വരുന്ന ഭാഗമായതിനാൽ ഫ്‌ലാറ്റിന്റെ പണി പൂർത്തിയായാൽ മാത്രമെ സുരക്ഷാ ഭിത്തി നിർമ്മിക്കാനാകുവെന്നാണ് ഫ്‌ലാറ്റ് നിർമ്മാതാക്കളുടെ വാദം. ബിബിനിന്റെ പരാതിയെ തുടർന്ന് എത്രയും വേഗം കെട്ടിടത്തിന്റെ പണി നിർത്തി വെയ്ക്കണമെന്ന് കാണിച്ച് ഖനന ഭൂവിജ്ഞാപന വകുപ്പ് ഫ്‌ലാറ്റ് നിർമ്മാതാക്കൾക്ക് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്. ഫ്‌ലാറ്റിന്റെ പണി പുനരാരംഭിക്കമണമെങ്കിൽ താൽക്കാലിക സുരക്ഷാ ഭിത്തിനിർമ്മിച്ച് നൽകണം എന്ന ഉത്തരവ് വന്നതോടെ ചാക്കിൽ മണ്ണ് നിറച്ച് താൽക്കാലികഭിത്തി കെട്ടുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.