രാത്രി വൈകിയുള്ള ചാറ്റിങ്. അതും മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാൻ ലൈറ്റൊക്കെ അണച്ച്. അങ്ങനൊരു ശീലമുണ്ടോ നിങ്ങൾക്ക്. സൂക്ഷിച്ചോളു.. വൈകാതെ. ഇരുട്ടുമുറിയിൽ ലൈറ്റില്ലാതെ സ്മാർട്ട് ഫോണിൽ രാത്രി വെളുക്കുംവരെ ചാറ്റ് ചെയ്്തിരിക്കുന്നവരുടെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമാകുമെന്ന് പഠനം. ലണ്ടനിൽ നിന്നുള്ള രണ്ട് പെൺ കുട്ടികൾക്ക്കാഴ്ച ശക്തി നഷ്ട പെട്ടതിനെ തുർന്നുള്ള പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ട്രാൻസിയെന്റ് സ്മാർട്ട് ഫോൺ ബ്ലൈന്റഡ്‌നെസ് എന്നാണ് ഈ അവസ്ഥയ്ക്ക് ഗവേഷകർ നൽകിയിരിക്കുന്ന പേര്.

ലണ്ടനിലെ 22 കാരിയായ ഒരു യുവതിയിലാണ് ആദ്യം രോഗലക്ഷണം കണ്ടെത്തിയത്. രാത്രി ഉറങ്ങും മുമ്പ് ദീർഘ നേരം ഇവർ ഫോണിൽ ചാറ്റ് ചെയ്യുന്ന്ത് പതിവായിരുന്നു. ഇടതുവശം ചെരിഞ്ഞു കിചന്നായിരുന്നു ചാറ്റിങ്. തലയണ കൊണ്ട് ഇടതു കണ്ണ് മറഞ്ഞിരിക്കുന്നതിനാൽ വലതു കണ്ണിനായിരുന്നു പ്രശ്‌നം തുടങ്ങിയത്. അങ്ങനെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി.

മറ്റൊരു 40 കാരിക്കും സമാനമായൊരു അനുഭവം ഉണ്ടായി. നേരം പുലരും മുൻപ് ഉണർന്ന് കിടക്കയിൽ കിടന്നുകൊണ്ട് സ്മാർട്ടിൽ പത്രം വായിക്കുന്ന് ശിലമായിരുന്നു ഈ യുവതിക്ക് ഉണ്ടായിരുന്നത്. ഒരു വർഷമായി ഈ പതിവ് തുടങ്ങിയിട്ട്്. ഇപ്പോൾ ഇവരുടെ ഒരുകണ്ണിന്റെ കാഴ്ചയും തകരാറിലായി.

സ്മാർട് ഫോണിന്റെ ഉപയോഗത്താൽ കണ്ണിൻ കാഴ്ച ശക്തി കുറഞ്ഞതും ഇല്ലാതായതുമായ നിരവധി ആളുകൾ നിരവധിയാണ്.കിടന്നുകൊണ്ട് സ്മാർട് ഫോണിൽ പ്രവർത്തിക്കുമ്പോൾ രണ്ട് കണ്ണുകൾക്കും ലഭിക്കുന്ന പ്രകാശത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടാകും. ഇതാണ് ഗുരുതരമായ കാഴ്ച വൈകല്യത്തിലേക്ക് നയിക്കുന്നത്.

പരീക്ഷണത്തിന്റെ ഭാഗമായി, ഒരു കണ്ണ് കറുത്ത തുണികൊണ്ട് കെട്ടിവച്ചതിനുശേഷം ഇരിട്ടുമുറിയിൽ നിന്നും 20 മിനുട്ട് സ്മാർട് ഫോണിൽ ചിലവഴിച്ചതിനുശേഷം വെളിച്ചമുള്ള സ്ഥലത്തേക്ക് വന്നു. പര്ീക്ഷണത്തിലേർപ്പെട്ട വ്യക്തിക്ക് പ്രത്യേകിച്ച് ഒന്നും തന്നെ കാണാൻ സാധിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങൾ വിശദമായായി പരിശോധിച്ചതിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിന്റെ ആധികാരികത എത്രത്തോളമെന്നതിന് ഇനിയും പരീക്ഷണങ്ങൾ വേണ്ടിവരുമെന്നാണ് ഗവേഷകർ പറയുന്നത്.