- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സതേൺ ഫ്ലോറിഡയിൽ ഇരട്ട എൻജിൻ വിമാനം തകർന്ന് നാലു പേർ മരിച്ചു; അപകടം നടന്നത് ടേക്ക് ഓഫിനു ശേഷം
മിയാമി: രണ്ട് എൻജിനുള്ള പ്രൊപ്പല്ലർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന നാലു പേരും മരിച്ചു. മിയാമി ഡേഡ് കൗണ്ടിയിലാണ് ടേക്ക് ഓഫ് നടന്ന ഉടൻ വിമാനം തകർന്ന് അപകടം സംഭവിച്ചത്. ബീച്ച്ക്രാഫ്റ്റ് 1900 ശ്രേണിയുള്ള വിമാനമാണ് തകർന്ന് അപകടമുണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ വക്താവ് കാതലീൻ ബർഗൻ വ്യക്തമാക്കി. ടർക്‌സ് ആൻഡ് കായ്ക
മിയാമി: രണ്ട് എൻജിനുള്ള പ്രൊപ്പല്ലർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന നാലു പേരും മരിച്ചു. മിയാമി ഡേഡ് കൗണ്ടിയിലാണ് ടേക്ക് ഓഫ് നടന്ന ഉടൻ വിമാനം തകർന്ന് അപകടം സംഭവിച്ചത്.
ബീച്ച്ക്രാഫ്റ്റ് 1900 ശ്രേണിയുള്ള വിമാനമാണ് തകർന്ന് അപകടമുണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ വക്താവ് കാതലീൻ ബർഗൻ വ്യക്തമാക്കി. ടർക്‌സ് ആൻഡ് കായ്‌ക്കോസ് ഐലൻഡിൽ നിന്നുള്ളതായിരുന്നു തകർന്ന വിമാനം. മിയാമി എക്‌സിക്യുട്ടീവ് എയർപോർട്ടിലേക്ക് മടങ്ങിപ്പോകാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടാകുന്നത്.
ടേക്ക് ഓഫ് നടന്ന ഉടൻ തന്നെ പൈലറ്റ് തകരാർ റിപ്പോർട്ട് ചെയ്തുവെന്നും എന്നാൽ ഉടൻ തന്നെ നിയന്ത്രണം വിട്ട് തകർന്നു വീഴുകയായിരുന്നുവെന്നും മിയാമി ഡേഡ് ഫയർ റെസ്‌ക്യൂ വക്താവ് പറയുന്നു. വിമാനം തകർന്ന് തീപിടിച്ചുവെങ്കിലും അവിടെയുണ്ടായിരുന്ന കെട്ടിടങ്ങൾക്കോ വാഹനങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എൻജിൻ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. യുഎസിൽ രജിസ്റ്റർ ചെയ്തതല്ല വിമാനം എന്നാണ് വ്യക്തമാകുന്നത്.