- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറമേ നിന്നു നോക്കിയാൽ ഗംഭീരമായ ചില്ലുകൊട്ടാരം; അകത്തു ചെന്നാൽ കാണുക ചെളിയും നിറഞ്ഞ പരുക്കൻ നിലവും സിമന്റു ചാക്കുകളും; ഒന്നാം ഘട്ടത്തിലുള്ളത് ഡെകെയർ സ്ഥാപനവും ഫാസ്റ്റ്ഫുഡ് കമ്പനിയും വരെ; ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഒരു കമ്പനിയെങ്കിലും പ്രവർത്തിക്കാൻ ആറ് മാസമെങ്കിലും വേണം: ഉമ്മൻ ചാണ്ടിയുടെ സ്മാർട്ട് സിറ്റി തട്ടിപ്പ് ഇങ്ങനെ
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്മാർട്ട് സിറ്റി പദ്ധതിയെ പൊളിച്ചടുക്കുന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളം. തെരഞ്ഞെുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടുന്ന പദ്ധതികളിൽ ഒന്നായാണ് പൊതുസമൂഹം സ്മാർട്ട് സിറ്റിയെയും വിലയിരുത്തുന്നത്. അതുകൊണ്ട്് തന്നെ പണി പൂർത്തായാക
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്മാർട്ട് സിറ്റി പദ്ധതിയെ പൊളിച്ചടുക്കുന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളം. തെരഞ്ഞെുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടുന്ന പദ്ധതികളിൽ ഒന്നായാണ് പൊതുസമൂഹം സ്മാർട്ട് സിറ്റിയെയും വിലയിരുത്തുന്നത്. അതുകൊണ്ട്് തന്നെ പണി പൂർത്തായാകാതെ പാലുകാച്ചൽ നടത്തിയ സംഭവങ്ങളോട് ഉപമിച്ചാണ് ട്രോളുകൾ. കൊച്ചി മെട്രോ റെയിൽ പൂർത്തിയാക്കാൻ ഇനി ഒന്നര വർഷമെങ്കിലും സമയം ആവശ്യമാണെന്നിരിക്കേ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത് അടുത്തിടെയാണ്. കണ്ണൂർ വിമാനത്താവളവും ഉദ്ഘാടനം നടത്താൻ ഒരുങ്ങുകയാണ്. ഇതിനിടെയാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചത്.
എന്നാൽ, വസ്തുതകൾ പരിശോധിക്കുമ്പോൾ കൊച്ചി മെട്രോ പദ്ധതിയും മുഴുവൻ കൺകെട്ടാണെന്ന് വ്യക്തമാകും. സ്മാർട്ട് സിറ്റിയുടെ ഒന്നാം ഘട്ടമെന്ന പേരിൽ തിരക്കിട്ട് ഉദ്ഘാടനം നിർവഹിച്ചിട്ടും ഒരു സ്ഥാപനമെങ്കിലും തുടങ്ങാൻപാകത്തിന് അവിടുത്തെ കെട്ടിടം പാകപ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു വാസ്തവം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ വരെ ഇന്നലെ സർക്കാർ പരസ്യം കൊടുത്താണ് വിപുലമായ ഉദ്ഘാടനം സർക്കാർ നിർവഹിച്ചത്. എന്നാൽ ഇതെല്ലാം വോട്ടു പിടിക്കാൻ ലക്ഷ്യമിട്ട് കാണിച്ച വിദ്യയാണെന്ന് വ്യക്തമാകും. കെട്ടിടത്തിന്റെ അടുത്തേക്ക് പോയാലാണ് സ്മാർട്ട് സിറ്റി എത്രത്തോളം സ്മാർട്ട് ആണെന്ന് വ്യക്തമാകുക.
പുറമേ നിന്നു നോക്കിയാൽ ആരും ഒരുവട്ടം നോക്കിപ്പോകുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. എന്നാൽ അടുത്തു ചെന്ന് വീക്ഷിക്കുമ്പോളഴാണ് കെട്ടിടം നിർമ്മാം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് ബോധ്യമാകുക. ചുറ്റും കൂളിഗ് ഗ്ലാസ് ഘടിപ്പിച്ച അംബര ചുംബിയായ സുന്ദരമായ ഒരു ബഹുനില കെട്ടിടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. പുറമേ നിന്നു നോക്കിയാൽ ആർക്കും തോന്നും ശരിക്കും സ്മാർട്ട് ആണല്ലോ എന്ന്. പക്ഷേ ചന്തം പുറത്തു മാത്രമേയുള്ള. അടുത്തു ചെന്ന് നോക്കുമ്പോഴാണ് നിർമ്മാണം എങ്ങുമെത്തിയിട്ടില്ലെന്ന് ബോധ്യമാകുക. ഭൂരിപക്ഷം പണിയും പൂർത്തിയായിട്ടില്ല. ഫലത്തിൽ പണി പൂർത്തികാക്കാതെ കൊച്ചി മെട്രോ കൃത്രിമ ട്രാക്കിൽ ഓടിച്ചതും പോലെ തന്നെയാണ് സ്മാർട്ട് സിറ്റിയുടെ കാര്യവും.
ചുറുങ്ങിയത് ഒരു ആറ് മാസമെങ്കിലും കഴിയാതെ ഒരു കമ്പനിക്കും പ്രവർത്തിക്കാൻ പറ്റിയ സാഹചര്യം പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഇല്ല. കെട്ടിടത്തിന്റെ തറമുതൽ പ്ലബ്ബിംഗും വയറിംഗും ജോലികൾ പോലും തീർക്കാൻ ബാക്കി കിടക്കുന്നു. തറ പോലും ഫിനിഷ് ചെയ്തിട്ടില്ല. വിദേശ കമ്പനികൾ ഉടൻ ആരംഭിക്കുമെന്ന് പറയുന്ന സ്മാർട്ട് സിറ്റി ബിൽഡിങ്ങിന്റെ അകത്തുള്ളത് സിമന്റ് ചാക്കും, കട്ടകളും പിന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ ഉണക്കാനിട്ടിരിക്കുന്ന മുണ്ടുമാണ്. നിലങ്ങളിൽ ചെളി നിറഞ്ഞു കിടക്കുകയാണ്. കേരളത്തിലെ ഐടി മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുമെന്ന് സർക്കാർ പറയുമ്പോൾ തന്നെയാണ് ഈ സ്ഥിതി.
സ്മാർട്ട്സിറ്റിയുടെ ഭാഗമായ ഒന്നാംഘട്ട ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞത്. പൂർണമായി പൂർത്തിയാവാൻ അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യമുള്ള മുഖ്യമന്ത്രി നിർദ്ദേശം നൽകിയെങ്കിലും അതുണ്ടായില്ല. ഉദ്ഘാടനത്തിന് പ്രത്യേകം വേദിയൊരുക്കി അവിടെയാണ നിർവഹിച്ചത് എന്നതു തന്നെ മതി നിർമ്മാണം എവിടെയും എത്തിയില്ലെന്ന് വ്യക്തമാകാൻ. മാദ്ധ്യമങ്ങളെ പോലും ഈ ഭാഗത്തേക്ക് ശരിക്കും അടുപ്പിച്ചിരുന്നില്ല. പത്രങ്ങളിൽ ഇൻഫോ പാർക്കിന്റെ മുൻപിൽ നിന്നുള്ള ചിത്രമാണ് പത്രങ്ങളിൽ അടിച്ചു വന്നത്. പക്ഷെ ചിത്രങ്ങളിൽ കാണുന്നത് പോലെയല്ല നേരിട്ട് കാണുമ്പോഴുള്ള കാര്യങ്ങൾ.
മുൻ വശത്തേക്കുള്ള പാത ഇപ്പോഴും മണ്ണ് നികത്തി ഇട്ടിരിക്കുന്നു ഇവിടേക്കുള്ള സിമന്റ് കട്ടകളാണ് ബിൽഡിങ്ങിന്റെ അകത്തു സൂക്ഷിച്ചിട്ടുള്ളത്. മിനുക്ക് പണി മാത്രമേ പൂർത്തിയാവാനുള്ളൂ എന്ന് പറയാൻ കൂടി ഇപ്പോഴത്തെ നിലയിൽ കഴിയില്ല. വലിയ ആഘോഷത്തിനാടായിരുന്നു ഇന്നലെ സ്മാർട്ട് സിറ്റി ക്യാമ്പസ് സാക്ഷ്യം വഹിച്ചത്. മുൻവശത്തെ ഗേറ്റും അലങ്കാര പണികളും കണ്ടാൽ അകത്തു വലിയ സംഭവം ആണെന്ന് തോന്നാം. പക്ഷെ അകത്തെ പരിതാപകരമാണെന്നതാണ് മറ്റൊരുകാര്യം. കെട്ടിടത്തിന്റെ പുറമേയുള്ള ചില്ലുകൾ ഒഴിച്ച് മറ്റൊന്നുംമ സ്മാർട്ടല്ലെനനതാണ് മറ്റൊരു യാഥാർത്ഥ്യം.
ആദ്യകെട്ടിടത്തിൽ 27 ഐടി കമ്പനികളുമായി കരാറായെന്നാണ് ഉദ്ഘാടനത്തിന്റെ തലേദിവസം പോലും സ്മാർട്ട്സിറ്റി അധികൃതർ പറഞ്ഞിരുന്നത്. 75 ശതമാനം സ്ഥലവും പാട്ടത്തിന് നൽകിയെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ വസ്തുത പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന്റെ ആഴം ബോധ്യമാകുക. സ്മാർട്ട് സിറ്റിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം ഐ ടി വ്യവസായം ആണെങ്കിൽ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കരാർ ആയതിൽ 16 ഐടി കമ്പനികൾ മാത്രമാണ് ഉള്ളത്. മറ്റുള്ളതാകട്ടെ ഏതൊരു സാധാരണ സ്ഥലത്തും പ്രവർത്തിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കുഞ്ഞൻ കമ്പനികളും. അന്താരാഷ്ട്രനിലവാരമുള്ള ഒറ്റ കമ്പനിയുമായി പോലും കരാർ ആയില്ലെന്നത് വ്യക്തമാകുകയും ചെയ്യും. 5000 പോയിട്ട് ആയിരം പേർക്ക് പോലും ജോലി നൽകാൻ സാധിക്കുമോ എന്ന സംശയം ശക്തമാകുകയും ചെയ്യും.
ലിറ്റിൽ ജെംസ് എന്ന ഡെകെയർ സ്ഥാപനം, ഫ്രസ് ഫാസ്റ്റ്ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാസ്റ്റ്ഫുഡ് തുടങ്ങിയവയാണ് കരാറിൽ ആയവയിൽ ചിലത്. ഐഡിയ സെല്ലുലാറിന്റെ മൊബൈൽ കട, ആസ്റ്റർ മെഡ്സിറ്റിയുടെ മെഡിക്കൽ ക്ളിനിക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ കൗണ്ടർ, മുസ്തഫ ആൻഡ് അൽമന എന്ന ലീഗൽ കൺസൾട്ടൻസി തുടങ്ങിയവയാണ് ആദ്യ പാർക്കിൽ ഇടംപിടിച്ച ഐടി ഇതര കമ്പനികൾ. ഇഹിറ്റ്സ് ടെക്നോളജീസ്, ഡൈനാമിക് നെക്സ്റ്റ് ടെക്നോളജീസ്, വിട്രിയോ സൊല്യൂഷൻസ്, സിങ്ഗ്നെറ്റ് സോഫ്റ്റ്വെയർ, എക്സ്സാ സോഫ്റ്റ്വെയർ സർവീസസ്, ലോജിറ്റിക്സ് ടെക്നോ ലാബ്സ്, സായ് ബിപിഒ സർവീസസ്, സെവൻ നോഡ്സ് ടെക്നോളജീസ് സൊല്യൂഷൻസ്, ടികെഎം ഇൻഫോടെക്, എൻഡിമെൻഷൻസ് സൊല്യൂഷൻസ്, മാരിയപ്പ്സ് മറൈൻ സൊല്യൂഷൻസ്, ഡിആർഡി കമ്യൂണിക്കേഷൻസ്, ഐബിഎസ് സോഫ്റ്റ്വെയർ, പാത്ത് സൊല്യൂഷൻസ് ഇന്ത്യ, അഗ്രി ജെനോം, ലിറ്റ്മസ് സെവൻ സിസ്റ്റം കൺസൾട്ടിങ് എന്നിവയാണ് സ്ഥലം പാട്ടത്തിനെടുത്ത ഐടി കമ്പനികൾ.
ബഹുഭൂരിപക്ഷം കമ്പനികളും 4000 മുതൽ 5000 വരെ ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടംമാത്രമാണ് പാട്ടത്തിനോ വാടകയ്ക്കോ എടുത്തിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ട ഒരെണ്ണം മറ്റൊരു ഐടിപാർക്കിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ്. കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടിയപ്പോൾ ഇങ്ങോട്ടേക്കു മാറിയെന്നു മാത്രമേ ഇപ്പോൾ സംഭവിച്ചിട്ടുള്ളു. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് തന്ത്രം എന്നതിൽ ഉപരിയായി എന്തെങ്കിലും ചെയ്തുവെന്ന ആരോപണത്തെ മറികടക്കാൻ ഉമ്മൻ ചാണ്ടിക്കി സാധിക്കണെങ്കിൽ വരും കാലത്തിൽ സ്മാർട്ട് സിറ്റി എങ്ങനെ പ്രവർത്തിക്കും എന്ന കാര്യം കൂടി പരിശോധിക്കേണ്ടി വരും.