- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പാർക്കിങ് സ്പേസിനെക്കുറിച്ചുള്ള ടെൻഷൻ വേണ്ട; ദമ്മാമിൽ ഇനി സ്മാർട്ട് പാർക്കിങ്
ദമ്മാം: തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന ഡ്രൈവർമാർക്കെല്ലാം ആദ്യം ഉണ്ടാകുന്ന ചിന്തയാണ് വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കുമോ എന്നത്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. നഗരത്തിൽ തിരക്കുള്ള ഭാഗങ്ങളിൽ പാർക്കിങ് സൗകര്യങ്ങളറിയാൻ സ്മാർട്ട് പാർക്കിങ് സംവിധാനമായി. ഡ്രൈവർമാർക്ക് തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്തോ അതിന് തൊട്ടടുത്തോ വാഹനങ്ങൾ പാ
ദമ്മാം: തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന ഡ്രൈവർമാർക്കെല്ലാം ആദ്യം ഉണ്ടാകുന്ന ചിന്തയാണ് വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കുമോ എന്നത്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. നഗരത്തിൽ തിരക്കുള്ള ഭാഗങ്ങളിൽ പാർക്കിങ് സൗകര്യങ്ങളറിയാൻ സ്മാർട്ട് പാർക്കിങ് സംവിധാനമായി.
ഡ്രൈവർമാർക്ക് തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്തോ അതിന് തൊട്ടടുത്തോ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥല ലഭ്യതയെക്കുറിച്ച് മൊബൈലിൽ വിവരം ലഭിക്കും. പാർക്കിങ് സ്ഥലങ്ങളിൽ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിച്ച് ഇവ മൊബൈൽ നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ചാണ് സംവിധാനമൊരുക്കുകയെന്ന് പദ്ധതിയുടെ ചുമതലയുള്ള കമ്പനി മേധാവി അബ്ദുറഹ്മാൻ അൽ ജബ്‌റാൻ അറിയിച്ചു.
കിഴക്കൻ പ്രവിശ്യാ ഗവർണറേറ്റിന്റെ ചുറ്റും ഇത്തരത്തിൽ പാർക്കിങ് സ്ഥലങ്ങളിൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് സ്ഥലങ്ങളിൽ സ്ഥാപിച്ച ഉപകരണങ്ങൾ സാറ്റലൈറ്റ് വഴി മൊബൈൽ നെറ്റ് വർക്കുമായി ബന്ധിപ്പിച്ചതിനാൽ ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ ഉപകരണം പ്രവർത്തിക്കുമെന്ന് അൽ ജബ്‌റാൻ വ്യക്തമാക്കി.
ദമ്മാമിൽ ഉപകരണങ്ങൾ സ്ഥാപിച്ച മേഖലകളിൽ വാഹനമെത്തുമ്പോൾ എവിടെയൊക്കെ പാർക്ക് ചെയ്യാൻ കഴിയുമെന്ന് വിവരം ലഭിച്ചു കൊണ്ടിരിക്കും. പദ്ധതി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ സമാർട്ട് പാർക്കിങ് എന്ന പ്രോഗ്രാം മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം.