മക്ക: വർധിച്ചു വരുന്ന ഗതാഗത കുരുക്കിനും പാർക്കിങ് പ്രശ്‌നങ്ങൾക്കും പരിഹാരമായി മക്ക മുനിസിപ്പാലിറ്റി മൂവായിരം സ്മാർട്ട് പാർക്കിങ് സ്‌പേസുകൾ നടപ്പിലാക്കി. വീട്ടിൽ ഇരുന്നുകൊണ്ടു തന്ന പാർക്കിങ് സ്‌പേസ് റിസർവ് ചെയ്യാവുന്ന തരത്തിലാണ് സ്മാർട്ട് പാർക്കിങ് സംവിധാനം സിറ്റിയിൽ നടപ്പിലാക്കുന്നത്. സിറ്റിയിലെമ്പാടും സ്മാർട്ട് പാർക്കിങ് ലോട്ടുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി റീവാംപിങ് ആൻഡ് ഹ്യൂമനൈസേഷൻ ഡയറക്ടർ റെയ്ദ് മോമിനാ വ്യക്തമാക്കി.

മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ അവസാനം സിറ്റിയിലെമ്പാടും 8,400 സ്മാർട്ട് പാർക്കിങ് ലോട്ടുകൾ നിർമ്മിച്ചിരിക്കും. ആദ്യഘട്ടമെന്ന നിലയിൽ 3000 പാർക്കിങ് സ്‌പേസുകളാണ് നിർമ്മിക്കുക. നിലവിൽ ഏറ്റവും തിരക്കേറിയ മേഖലകളായ മക്ക അൽമില്, അൽ മിസ്ഫലാ, മോസ്‌ക്ക് എന്നിവിടങ്ങളിലാണ് സ്മാർട്ട് പാർക്കിങ്.

വാഹനഉടമകളുടെ സൗകര്യത്തിനായി വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ തങ്ങളുടെ പാർക്കിങ് സ്‌പേസ് ഓൺലൈനായി ബുക്ക് ചെയ്യാനം. 45 ദിവസമാണ് കാലാവധി. 2018-ഓടെ പദ്ധതി പൂർത്തീകരിക്കുമെന്നാണ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ സ്മാർട്ട് പാർക്കിങ് സംവിധാനം നടപ്പിലാക്കുന്നതോടെ ഷോപ്പിങ് സെന്ററുകൾക്ക് ഇതിന്റെ ഗുണം അനുഭവികകാൻ സാധിക്കും. നിലവിലുള്ള പാർക്കിങ് സ്‌പേസുകളെക്കാൾ പത്തിരട്ടി കപ്പാസിറ്റിയുണ്ടായിരിക്കും പുതിയ സ്മാർട്ട് പാർക്കിങ് സംവിധാനത്തിന്.