- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്റർ ഇലക്ഷൻ നടത്തി
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ പ്രവർത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) 2015- 16 വർഷത്തെ ഭാരവാഹികൾക്കുവേണ്ടിയുള്ള ഇലക്ഷൻ നടത്തി. 17-ന് ഞായറാഴ്ച രാവിലെ 9.30-നു കത്തീഡ്രൽ ചാവറ ഹാളിൽ നടന്ന ജനറൽബോഡി യോഗത്തിൽ വച്ചാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷൻ കമ്മീഷണർമാരായി കത്തീഡ്രൽ വികാരിയും,
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ പ്രവർത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി) 2015- 16 വർഷത്തെ ഭാരവാഹികൾക്കുവേണ്ടിയുള്ള ഇലക്ഷൻ നടത്തി. 17-ന് ഞായറാഴ്ച രാവിലെ 9.30-നു കത്തീഡ്രൽ ചാവറ ഹാളിൽ നടന്ന ജനറൽബോഡി യോഗത്തിൽ വച്ചാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷൻ കമ്മീഷണർമാരായി കത്തീഡ്രൽ വികാരിയും, എസ്.എം.സി.സി സ്പിരിച്വൽ ഡയറക്ടറുമായ അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ജോസഫ് തോട്ടുകണ്ടത്തിൽ, ഡോ. സാൽബി ചേന്നോത്ത് എന്നിവർ നേതൃത്വം നല്കി. ഇതാദ്യമായിട്ടാണ് കത്തീഡ്രൽ ദേവാലയത്തിൽ ഭാരവാഹികളെ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കുന്നത്. താഴെപ്പറയുന്നവരെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്റ്), റോയി നെടുങ്ങോട്ടിൽ (വൈസ് പ്രസിഡന്റ്), മേഴ്‌സി കുര്യാക്കോസ് (സെക്രട്ടറി), ഷിബു അഗസ്റ്റിൻ (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ട്രഷറർ), സണ്ണി വള്ളിക്കളം (ജോയിന്റ് ട്രഷറർ), ഷാജി ജോസഫ് (നാഷണൽ കമ്മിറ്റി), ജയിംസ് ഏബ്രഹാം (നാഷണൽ കമ്മിറ്റി), ജേക്കബ് കുര്യൻ (കമ്മിറ്റി മെമ്പർ), അനിത അക്കൽ (കമ്മിറ്റി മെമ്പർ), ബിജി കൊല്ലാപുരം (കമ്മിറ്റി മെമ്പർ), സജി വർഗീസ് (കമ്മിറ്റി മെമ്പർ).
കഴിഞ്ഞ രണ്ടുവർഷക്കാലം സ്തുത്യർഹമായ സേവനത്തിലൂടെ എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിനെ നല്ല രീതിയിൽ ഉയർത്തിക്കൊണ്ടുവരുവാൻ സാധിച്ചതിനു ഭാരവാഹികളായ പ്രസിഡന്റ് ജോസഫ് തോട്ടുകണ്ടത്തിൽ, ജനറൽ സെക്രട്ടറി ഡോ. സാൽബി ചേന്നോത്ത് കൂടാതെ മറ്റ് എല്ലാ ഭാരവാഹികളേയും റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ പ്രത്യേകം അനുമോദിക്കുകയുണ്ടായി. പുതിയ നേതൃത്വത്തിന് മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും അച്ചൻ നേരുകയുണ്ടായി.

കൂടാതെ കഴിഞ്ഞ രണ്ടുവർഷക്കാലത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും പ്രത്യേകിച്ച് ഷിക്കാഗോ മീഡിയ പ്രതിനിധികളായ ജോയിച്ചൻ പുതുക്കുളത്തിനും, സംഗമം ന്യൂസ് റിപ്പോർട്ടർ, കേരളാ എക്സ്‌പ്രസ് പ്രതിനിധികൾക്കും തന്റെ നന്ദി പ്രസംഗത്തിൽ പ്രസിഡന്റ് ജോസഫ് തോട്ടുകണ്ടത്തിൽ പ്രത്യേകം നന്ദി അറിയിച്ചു.



