ഷിക്കാഗോ: എസ്എംസിസി ഷിക്കാഗോ ചാപ്റ്റർ ഫെബ്രുവരി 21-നു സീറോ മലബാർ പാരീഷ് ഹാളിൽ ണശഹഹ, ഠൃൗേെ സെമിനാർ നടത്തി. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാർത്ഥനയോടെ സെമിനാർ ആരംഭിച്ചു. മോഡറേറ്ററായി പ്രവർത്തിച്ച അനിതാ അക്കൽ മുഖ്യാതിഥികളെ സദസിന് പരിചയപ്പെടുത്തി. ചാപ്റ്റർ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ മുഖ്യാതിഥികൾക്കും സദസ്സിനും സ്വാഗതം ആശംസിച്ചു.

രൂപതാ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ സാന്നിധ്യം വളരെ അനുഗ്രഹപ്രദമായിരുന്നു. സെമിനാറിന്റെ ഉദ്ഘാടനവേളയിൽ അമേരിക്കൻ മലയാളികളുടെ ദൈനംദിന ജീവിതത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സെമിനാറുകളുടെ ആവശ്യകതയെക്കുറിച്ച് പിതാവ് എടുത്തുപറയുകയുണ്ടായി.

അറ്റോർണി നാൻസി നോവാക് സാൻഡർ സെമിനാറിൽ 'വിൽ, ട്രസ്റ്റിന്റെ' ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. വിൽ തയാറാക്കൽ, ആരോഗ്യരക്ഷ; നിർദേശങ്ങൾ, പവർ ഓഫ് അറ്റോർണി, ട്രസ്റ്റിന്റെ ആവശ്യകത, പെൻഷൻ വിതരണം, മരണശാസന പ്രമാണം (പ്രോബൈറ്റ്) എന്നിങ്ങനെയുള്ള വിഷയങ്ങളെ സംബന്ധിച്ച് അറ്റോർണി നാൻസി വിശദീകരിക്കുകയുണ്ടായി.

എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജി കൊല്ലാപുരം സദസിനു നന്ദി പറഞ്ഞു എസ്എംസിസി വൈസ് പ്രസിഡന്റ് റോയി നെടുങ്ങോട്ടിൽ, ട്രഷറർ ആന്റോ കവലയ്ക്കൽ, സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ഷിബു അഗസ്റ്റിൻ, ജോയിന്റ് ട്രഷറർ സണ്ണി വള്ളിക്കളം, നാഷണൽ ബോർഡ് മെമ്പർ കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, നാഷണൽ കമ്മിറ്റി മെമ്പേഴ്‌സായ ജയിംസ് ഓലിക്കര, ഷാജി ജോസഫ്, എക്‌സിക്യൂട്ടീവ് മെമ്പർ ജേക്കബ് കുര്യൻ, അനിതാ അക്കൽ, സജി വർഗീസ് എന്നിവർ സെമിനാറിന്റെ നടത്തിപ്പിനു നേതൃത്വം നൽകി. ഒട്ടനവധി ഇടവകാംഗങ്ങൾ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി. എസ്എംസിസി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.