- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഎസ്ടിയിൽ ഇളവുകൾ; ചെറുകിട സ്ഥാപനങ്ങൾക്ക് നിരക്കിൽ ഇളവുകൾ വരുത്തും; ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്കു 12 ശതമാനമാക്കും; പാൻ കാർഡ് ഇല്ലാതെ സ്വർണം വാങ്ങാനുള്ള പരിധി രണ്ടു ലക്ഷമാക്കാനും ധാരണ; കൂടുതൽ ഇളവുകൾ പ്രതീക്ഷിച്ച് വാണിജ്യ, വ്യവസായ ലോകം
ന്യൂഡൽഹി: ചരക്കുസേവന നികുതി ഘടനയിൽ ഭേദഗതി വരുത്താൻ ജിഎസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചെറുകിട സ്ഥാപനങ്ങൾക്ക് നിരക്കിൽ ഇളവുകൾ വരുത്താനും ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്കു കുറയ്ക്കാനും തീരുമാനമായി. ഡൽഹിയിൽ തുടരുന്ന ജിഎസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനു ശേഷം മൂന്നു മാസം കഴിഞ്ഞ് വിലയിരുത്തലിനും പരിഷ്‌ക്കരണത്തിനുമാണ് കൗൺസിൽ യോഗം ചേർന്നത്. ഹോട്ടൽ മേഖലയിലെ പരിഷ്‌ക്കരണത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. നികുതി നിരക്ക് 12 ശതമാനമായി കുറയ്ക്കാനും തീരുമാനമായതായി അറിയുന്നു. 50,000 രൂപയ്ക്കു മേൽ സ്വർണം വാങ്ങുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഈ പരിധി രണ്ടു ലക്ഷമായി ഉയർത്തും. ജൂവലറികളെ കള്ളപ്പണനിയമത്തിൽ നിന്ന് ഒഴിവാക്കുമെന്നും അറിയുന്നു. അതുകൊണ്ടുതന്നെ സ്വർണ്ണ രത്‌ന വ്യാപാരത്തിൽ 2 ലക്ഷത്തിനു താഴെ പാൻ കാർഡ് ഹാജരാക്കേണ്ടിവരില്ല. ഗൃഹോപകരണങ്ങളുടെ നികുതി നിരക്കും കുറച്ചേക്കും. ഇതിൽ പലതിനും 28 ശതമാനമാണ് ഇപ്പോൾ നികുതി. കയർ ഉത്പന്നങ്ങളുടെ നികുതി 5 ശതമാനമാക്കും. ചരക്ക്
ന്യൂഡൽഹി: ചരക്കുസേവന നികുതി ഘടനയിൽ ഭേദഗതി വരുത്താൻ ജിഎസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചെറുകിട സ്ഥാപനങ്ങൾക്ക് നിരക്കിൽ ഇളവുകൾ വരുത്താനും ഹോട്ടൽ ഭക്ഷണത്തിന്റെ നികുതി നിരക്കു കുറയ്ക്കാനും തീരുമാനമായി. ഡൽഹിയിൽ തുടരുന്ന ജിഎസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനു ശേഷം മൂന്നു മാസം കഴിഞ്ഞ് വിലയിരുത്തലിനും പരിഷ്‌ക്കരണത്തിനുമാണ് കൗൺസിൽ യോഗം ചേർന്നത്. ഹോട്ടൽ മേഖലയിലെ പരിഷ്‌ക്കരണത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. നികുതി നിരക്ക് 12 ശതമാനമായി കുറയ്ക്കാനും തീരുമാനമായതായി അറിയുന്നു. 50,000 രൂപയ്ക്കു മേൽ സ്വർണം വാങ്ങുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഈ പരിധി രണ്ടു ലക്ഷമായി ഉയർത്തും. ജൂവലറികളെ കള്ളപ്പണനിയമത്തിൽ നിന്ന് ഒഴിവാക്കുമെന്നും അറിയുന്നു. അതുകൊണ്ടുതന്നെ സ്വർണ്ണ രത്‌ന വ്യാപാരത്തിൽ 2 ലക്ഷത്തിനു താഴെ പാൻ കാർഡ് ഹാജരാക്കേണ്ടിവരില്ല.
ഗൃഹോപകരണങ്ങളുടെ നികുതി നിരക്കും കുറച്ചേക്കും. ഇതിൽ പലതിനും 28 ശതമാനമാണ് ഇപ്പോൾ നികുതി. കയർ ഉത്പന്നങ്ങളുടെ നികുതി 5 ശതമാനമാക്കും. ചരക്ക് സേവന നികുതിയിൽ കൂടുതൽ ഇളവുകൾ വാണിജ്യ, വ്യവസായ ലോകം പ്രതീക്ഷിക്കുന്നുണ്ട്. നികുതി റിട്ടേൺ സമർപ്പിക്കുന്നത് ഒരു മാസത്തിൽ ഒരിക്കൽ എന്നുള്ളത് മൂന്ന് മാസത്തിലൊരിക്കൽ എന്നാക്കണമെന്ന് വ്യാപാരികളും വ്യവസായികളും ആവശ്യമുന്നയിച്ചിരുന്നു. താമസിയാതെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും