- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മിത തിരോധനത്തിലെ മുഖ്യസാക്ഷി സിബിഐ കസ്റ്റഡിയിൽ മരിച്ചു; ദേവയാനിയുടെ മരണം അഹമ്മദാബാദിൽ വിഷം കഴിച്ചെന്ന് പൊലീസ്; ദുരൂഹ മരണം അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ
തിരുവനന്തപുരം: കൊച്ചി ഇടപ്പള്ളി സ്വദേശിനി സ്മിതയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിലെ പ്രധാന സാക്ഷി ദേവയാനിയെ മരിച്ച നിലയിൽ. സിബിഐ കസ്റ്റഡിയിൽ വച്ച് ഇവർ ആത്മഹത്യ ചെയ്‌തെന്നാണ് പുറത്തുവന്ന വാർത്തകൾ. ആനി എന്നറിയപ്പെടുന്ന ദേവയാനി അഹമ്മദാബാദിൽ വച്ചാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. നുണപരിശോധനയ്ക്ക് വേണ്ടി ജൂൺ 14നാണ് ദേവയാനിയെ അഹമ്മദാബാദിലേക്ക് കൊണ്ടു പോയത്. ജൂൺ 16ന് വിഷം കഴിച്ചതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുകയായിരുന്ന ദേവയാനി ജൂലൈ ഒമ്പതിനാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്യുന്നു. പത്തു വർഷം മുൻപാണ് സ്മിത ജോർജ്ജിനെ കാണാതായത്. 2005 സെപ്റ്റംബർ മൂന്നിനാണ് സ്മിത ഭർത്താവ് ആന്റണിയോടൊപ്പം ദുബായിലേക്ക് പോയത്. ഇതിനുശേഷമാണ് ഇവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ആന്റണിയേയും സുഹൃത്തായ ദേവയാനിയേയും ക്രൈംബ്രാഞ്ച് കേസന്വേഷണത്തിനിടെ അറസ്റ്റ് ചെയ്തു. സ്മിതയെ ആന്റണിയാണ് കൊലപ്പെടുത്തിയതെന്നും ദേവയാനി മൊഴി നൽകിയിരുന്നു. തുടർന്നാണ് കേസ് സിബിഐ ഏറ്റെട
തിരുവനന്തപുരം: കൊച്ചി ഇടപ്പള്ളി സ്വദേശിനി സ്മിതയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിലെ പ്രധാന സാക്ഷി ദേവയാനിയെ മരിച്ച നിലയിൽ. സിബിഐ കസ്റ്റഡിയിൽ വച്ച് ഇവർ ആത്മഹത്യ ചെയ്‌തെന്നാണ് പുറത്തുവന്ന വാർത്തകൾ. ആനി എന്നറിയപ്പെടുന്ന ദേവയാനി അഹമ്മദാബാദിൽ വച്ചാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. നുണപരിശോധനയ്ക്ക് വേണ്ടി ജൂൺ 14നാണ് ദേവയാനിയെ അഹമ്മദാബാദിലേക്ക് കൊണ്ടു പോയത്. ജൂൺ 16ന് വിഷം കഴിച്ചതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുകയായിരുന്ന ദേവയാനി ജൂലൈ ഒമ്പതിനാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്യുന്നു.
പത്തു വർഷം മുൻപാണ് സ്മിത ജോർജ്ജിനെ കാണാതായത്. 2005 സെപ്റ്റംബർ മൂന്നിനാണ് സ്മിത ഭർത്താവ് ആന്റണിയോടൊപ്പം ദുബായിലേക്ക് പോയത്. ഇതിനുശേഷമാണ് ഇവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ആന്റണിയേയും സുഹൃത്തായ ദേവയാനിയേയും ക്രൈംബ്രാഞ്ച് കേസന്വേഷണത്തിനിടെ അറസ്റ്റ് ചെയ്തു. സ്മിതയെ ആന്റണിയാണ് കൊലപ്പെടുത്തിയതെന്നും ദേവയാനി മൊഴി നൽകിയിരുന്നു. തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
അതേസമയം, സ്മിതയുടേതെന്ന് കരുതുന്ന മൃതദേഹം ദുബായിലെ ആശുപത്രിയിൽ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. മൃതദേഹം സ്മിതയുടേതെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന പരാജയമായിരുന്നു. ദുബായ് സിഐഡിയുടെ കസ്റ്റഡിയിലാണ് മൃതദേഹം. വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം താമസിക്കാൻ വിദേശത്തേക്ക് പോയ ഇടപ്പള്ളി സ്വദേശിനി സ്മിതയെ കാണാതാകുകയായിരുന്നു. സ്മതുയെട ഭർത്താവ് ആന്റണിയെ സംശയിക്കുന്നവരുടെ പട്ടികയിൽ ചേർത്ത് സിബിഐ റിപ്പോർട്ടും സമർപ്പിച്ചിരു്‌നു.
വിവാഹം കഴിഞ്ഞ് 2005 സെപ്റ്റംബർ ഒന്നിന് ഷാർജയിൽ ആന്റണിയുടെ അടുത്തത്തെിയ സ്മിതയെ രണ്ടുദിവസത്തിനുശേഷം കാണാതാവുകയായിരുന്നുവെന്നാണ് കേസ്. സ്മിത കത്തെഴുതിവച്ച് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്നാണ് ആന്റണി ബന്ധുക്കളെ അറിയിച്ചത്. ആന്റണിയും കൂടെ താമസിച്ചിരുന്ന മിനി എന്ന ദേവയാനിയും ചേർന്ന് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം വിജനമായ പ്രദേശത്ത് മൃതദേഹം തള്ളിയിരിക്കാമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്ത് അലശക്കോടത്ത് ജോർജ് നൽകിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. സ്മിതയെ കാണാതായതിനുശേഷം ഷാർജയിൽനിന്ന് അമേരിക്കയിലേക്ക് പോയ ആന്റണി കേരളത്തിൽ തിരിച്ചത്തെിയപ്പോൾ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ഷാർജയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ദേവയാനിയെയും അടുത്തിടെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ, 10 വർഷത്തിനുശേഷവും സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയാത്തതും വിദേശത്ത് അന്വേഷണം നടത്തുന്നതിൽ ക്രൈംബ്രാഞ്ചിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും വിലയിരുത്തിയായിരുന്നു കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.
അന്വേഷണത്തിന്റെ തുടക്കമായി സംശയത്തിന്റെ നിഴലിലുള്ള ആന്റണിയെയും ദേവയാനിയെയും സിബിഐ അടുത്ത ദിവസംതന്നെ ചോദ്യം ചെയ്യും. ഇവരിൽനിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാവും തുടർ നടപടി സ്വീകരിക്കുക. സംഭവവുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളും സംഘം ശേഖരിക്കും. കേസന്വേഷണത്തിന്റെ ഭാഗമായി പിടിച്ചുവച്ച പാസ്‌പോർട്ട് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആന്റണി നൽകിയ അപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.