- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത പുകവലിമൂലം തൊണ്ടയ്ക്ക് ക്യാൻസർ വന്നപ്പോൾ നിരാശ ബാധിച്ച യുവാവ് പുകവലിക്കാൻ പഠിപ്പിച്ച സുഹൃത്തിനെ കണ്ടെത്തി വെടിവെച്ചുകൊന്നു; ഒരുമിച്ച് പുകവലിച്ചുതുടങ്ങിവരൊക്കെ ഞെട്ടാൻ ഡൽഹിയിൽനിന്നൊരു സംഭവകഥ
പുകവലിച്ച് തൊണ്ടയ്ക്ക് ക്യാൻസർവന്ന യുവാവ് തന്നെ ഈ ദുശീലത്തിലേക്ക് നയിച്ച സുഹൃത്തിനെ വെടിവെച്ചുകൊന്നു. പടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. മ്യാന്മർ സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. 25-കാരനായ മുസ്തകീം അഹമ്മദാണ് തനിക്ക് ക്യാൻസർ സമ്മാനിച്ച പുകവലിയോടുള്ള ശത്രുത തീർക്കാൻ ഇങ്ങനെയൊരു വഴി കണ്ടെത്തിയത്. പടിഞ്ഞാറൻ ഡൽഹിയിലെ ഒരു ഹോട്ടലിൽ കുക്കാണ് മുസ്തകീം. ഉത്തംനഗറിലെ ഹോട്ടലിൽ കുക്കായി ജോലി ചെയ്യുന്ന മ്യാന്മർ സ്വദേശി ഇൻയാത്താണ് മരിച്ചത്. മുസ്തകീമിന്റെ സഹോദരീഭർത്താവ് നടത്തുന്ന ഹോട്ടലാണിത്. ഇതേ ഹോട്ടലിൽ മുസ്തകീമിനും ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ജോലിയിൽ മിടുക്കനായതുകൊണ്ട് ഇൻയാത്തിനാണ് ജോലി നേടാനായത്. ഇത് മുസ്തകീമിന്റെ ശത്രുത വർധിപ്പിക്കാൻ കാരണമായെന്ന് പൊലീസ് കമ്മീഷണർ ഷിബേഷ് സിങ് പറഞ്ഞു. ഇതേസമയത്തുതന്നെ ഇൻയാത്തുമായി ചേർന്ന് മുസ്തകീം പുകവലിയും ശീലിച്ചിരുന്നു. പുകവലിക്കൊപ്പം കഞ്ചാവും ശീലിച്ചു. ഇതിനിടെയാണ് മുസ്തകീമിന്റെ തൊണ്ടയ്ക്ക് അണുബാധയുണ്ടായത്. വിശദപരിശോധനയിൽ അത് ക്യാൻസറാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ, ഇ
പുകവലിച്ച് തൊണ്ടയ്ക്ക് ക്യാൻസർവന്ന യുവാവ് തന്നെ ഈ ദുശീലത്തിലേക്ക് നയിച്ച സുഹൃത്തിനെ വെടിവെച്ചുകൊന്നു. പടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. മ്യാന്മർ സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്.
25-കാരനായ മുസ്തകീം അഹമ്മദാണ് തനിക്ക് ക്യാൻസർ സമ്മാനിച്ച പുകവലിയോടുള്ള ശത്രുത തീർക്കാൻ ഇങ്ങനെയൊരു വഴി കണ്ടെത്തിയത്. പടിഞ്ഞാറൻ ഡൽഹിയിലെ ഒരു ഹോട്ടലിൽ കുക്കാണ് മുസ്തകീം. ഉത്തംനഗറിലെ ഹോട്ടലിൽ കുക്കായി ജോലി ചെയ്യുന്ന മ്യാന്മർ സ്വദേശി ഇൻയാത്താണ് മരിച്ചത്. മുസ്തകീമിന്റെ സഹോദരീഭർത്താവ് നടത്തുന്ന ഹോട്ടലാണിത്.
ഇതേ ഹോട്ടലിൽ മുസ്തകീമിനും ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ജോലിയിൽ മിടുക്കനായതുകൊണ്ട് ഇൻയാത്തിനാണ് ജോലി നേടാനായത്. ഇത് മുസ്തകീമിന്റെ ശത്രുത വർധിപ്പിക്കാൻ കാരണമായെന്ന് പൊലീസ് കമ്മീഷണർ ഷിബേഷ് സിങ് പറഞ്ഞു. ഇതേസമയത്തുതന്നെ ഇൻയാത്തുമായി ചേർന്ന് മുസ്തകീം പുകവലിയും ശീലിച്ചിരുന്നു. പുകവലിക്കൊപ്പം കഞ്ചാവും ശീലിച്ചു.
ഇതിനിടെയാണ് മുസ്തകീമിന്റെ തൊണ്ടയ്ക്ക് അണുബാധയുണ്ടായത്. വിശദപരിശോധനയിൽ അത് ക്യാൻസറാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ, ഇൻയാത്തിനോടുള്ള ശത്രുത വർധിക്കുകയും പിസ്റ്റൾ വാങ്ങി വെടിയുതിർക്കാൻ പരിശീലിക്കുകയും ചെയ്തുവെന്ന് ഇയാൾ പൊലീസിന് മൊഴിനൽകി. ഇതിനിടെ, ജോലിയിൽനിന്ന് പുറത്താക്കിയതും മുസ്തകീമിനെ നിരാശപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ റെസ്റ്ററന്റിലെത്തിയ മുസ്തകീം, സഹോദരീഭർത്താവിനോട് ഇൻയാത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോൾ, നേരെ അടുക്കളയിലെത്തി ഇൻയാത്തുമായി വഴക്കിട്ടു. ഇതിനിടെ, കൈയിൽകരുതിയിരുന്ന പിസ്റ്റളെടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായ പരിക്കേറ്റ ഇൻയാത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മുസ്തകീമിനെ പിന്നീട് പൊലീസ് പിന്തുടർന്ന് പിടികൂടി.