- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകാഗ്രത കൂട്ടുമെന്ന് വിശ്വാസം! പുകവലി കൗമാരക്കാരുടെ ജീവിതചര്യയായി മാറുന്നു; അൻപതു ശതമാനം കൗമാരക്കാരും സിഗരറ്റിനു അടിമകളെന്ന് സർവേ റിപ്പോർട്ട്
ഇന്ത്യയിലെ അൻപതു ശതമാനം കൗമാരക്കാരും സിഗരറ്റിനു അടിമകളാണെന്നു സർവേ റിപ്പോർട്ട്. സിഗരറ്റ് ഉപയോഗം സമ്മർദ്ദം കുറയ്ക്കുമെന്നതും ഏകാഗ്രത കൂട്ടുവാൻ സഹായിക്കുമെന്നതുമാണ് അവർ പറയുന്ന കാരണങ്ങൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും പുകവലിക്കുന്നത് തെറ്റല്ലെന്നു കണക്കാക്കുന്ന ഒരു സമൂഹത്തിൽ 52 ശതമാനം പേർ അത് വിശ്വസിക്കുന്നുണ്ടെന്നും 90 ശതമാനത്തിലേറെപേർ വീട്ടുകാരുടെ സമ്മർദ്ദം ഇല്ലെങ്കിൽ പുകവലി തുടരുമെന്നും സർവേ വ്യക്തമാക്കുന്നു. ' പുകവലി സമൂഹത്തിൽ വ്യാപിക്കുകയാണ്. ചെറിയ പ്രായക്കാർ വരെ പുകവലിക്കുകയും തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹമെന്ന്' ഡിപ്പാർട്ട്‌മെന്റ് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ബിഹേവിയറൽ സയൻസ്സസ് ഡയറക്ടർ സമീർ പരിഘ് പറഞ്ഞു. നടന്മാർ പുകവലിക്കുന്നത് അനുകരിച്ച് പുകവലിക്കുന്നവരും സെലിബ്രിറ്റികൾ നടത്തുന്ന ആന്റി സ്‌മോക്കിങ് കാമ്പയിനുകൾ കാരണം പുകവലി നിർത്തിയവരും നല്ലൊരു ശതമാനം ഉണ്ട്. പുകവലി ഹാനികരമാണെന്ന പരസ്യങ്ങളും അത് നിർത്താൻ സഹായിച്ചിട്ടുണ്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസ
ഇന്ത്യയിലെ അൻപതു ശതമാനം കൗമാരക്കാരും സിഗരറ്റിനു അടിമകളാണെന്നു സർവേ റിപ്പോർട്ട്. സിഗരറ്റ് ഉപയോഗം സമ്മർദ്ദം കുറയ്ക്കുമെന്നതും ഏകാഗ്രത കൂട്ടുവാൻ സഹായിക്കുമെന്നതുമാണ് അവർ പറയുന്ന കാരണങ്ങൾ.
ജീവിതത്തിൽ ഒരിക്കലെങ്കിലും പുകവലിക്കുന്നത് തെറ്റല്ലെന്നു കണക്കാക്കുന്ന ഒരു സമൂഹത്തിൽ 52 ശതമാനം പേർ അത് വിശ്വസിക്കുന്നുണ്ടെന്നും 90 ശതമാനത്തിലേറെപേർ വീട്ടുകാരുടെ സമ്മർദ്ദം ഇല്ലെങ്കിൽ പുകവലി തുടരുമെന്നും സർവേ വ്യക്തമാക്കുന്നു. ' പുകവലി സമൂഹത്തിൽ വ്യാപിക്കുകയാണ്. ചെറിയ പ്രായക്കാർ വരെ പുകവലിക്കുകയും തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹമെന്ന്' ഡിപ്പാർട്ട്‌മെന്റ് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ബിഹേവിയറൽ സയൻസ്സസ് ഡയറക്ടർ സമീർ പരിഘ് പറഞ്ഞു.
നടന്മാർ പുകവലിക്കുന്നത് അനുകരിച്ച് പുകവലിക്കുന്നവരും സെലിബ്രിറ്റികൾ നടത്തുന്ന ആന്റി സ്‌മോക്കിങ് കാമ്പയിനുകൾ കാരണം പുകവലി നിർത്തിയവരും നല്ലൊരു ശതമാനം ഉണ്ട്. പുകവലി ഹാനികരമാണെന്ന പരസ്യങ്ങളും അത് നിർത്താൻ സഹായിച്ചിട്ടുണ്ട്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രകാരം ഒരു വർഷത്തിൽ പുകവലി കാരണം മരണപ്പെടുന്നവരുടെ എണ്ണം ഏഴു മില്യൺ ആണ്. ദ് ലാൻസെറ്റ് എന്ന ആനുകാലികം നടത്തിയ പഠനം വ്യക്തമാക്കുന്നത് 2015ൽ ലോകമാകമാനം നടന്ന 6.4 മില്യൺ മരണങ്ങളിൽ 11 ശതമാനം മരണങ്ങൾക്കു കാരണം പുകവലി ആണെന്നാണ്. അതിൽ 52.2 ശതമാനം നടന്നിരിക്കുന്നത് ചൈന, ഇന്ത്യ, റഷ്യ, യു.എസ് എന്നിവിടങ്ങളിലാണ്.
ലങ് കാൻസർ, ക്രോണിക്ക് ഒബ്‌സട്രക്ടീവ്, ഹാർട്ട് ഡിസീസ് എന്നീ അസുഖങ്ങൾ കൊണ്ടുള്ള മരണങ്ങൾക്ക് പുകവലി കാരണമാകുന്നുണ്ട്. 6 രാജ്യങ്ങളിൽ നിന്നും 1900 കൗമാരക്കാരെയാണ് സർവേക്ക് വേണ്ടി ടീം നിരീക്ഷിച്ചത്.